'അപ്പൂപ്പനെ ചീത്ത പറഞ്ഞാലും ഹണി റോസ് എന്ന ഞാൻ ഇങ്ങനെയെന്നാണ് എന്നുള്ള ആറ്റിറ്റ്യൂഡ്'; കൈയ്യടിച്ച് ഹണി
കൊച്ചി: മലയാളത്തിൽ മാത്രമല്ല, കന്നഡയിലും തെലുങ്കിലും തിളങ്ങി നിൽക്കുന്ന നടിയാണ് ഹണി റോസ്. നിരവധി അവസരങ്ങളാണ് ഇപ്പോൾ അന്യഭാഷ ചിത്രങ്ങളിൽ നിന്നടക്കം നടിയെ തേടിയെത്തുന്നത്. സിനിമയ്ക്കൊപ്പം തന്നെ ഉദ്ഘാടന പരിപാടികളിലും ഏറെ സജീവമാണ് ഹണി. അഭിനയിക്കുന്നതിനോടൊപ്പം തന്നെ ഉദാഘാടനങ്ങളിൽ പങ്കെടുക്കുന്നതും താൻ ഏറെ ഇഷ്ടപ്പെടുന്ന കാര്യമാണെന്ന് നടി വ്യക്തമാക്കിയിട്ടുണ്ട്.
പരിപാടികൾക്ക് എത്തുമ്പോഴുള്ള ഹണിയുടെ വേറിട്ട ലുക്കുകളും വസ്ത്രങ്ങളുമെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. താൻ ബോധപൂർവ്വം തന്റെ ലുക്കിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കാറുണ്ടെന്നും ഒരേ ലുക്കിൽ വന്നാൽ ആളുകൾക്ക് മടുക്കുമെന്നത് കൊണ്ടാണ് പുത്തൻ പരീക്ഷണങ്ങൾ നടത്തുന്നതെന്നുമാണ് ഹണി റോസ് പറഞ്ഞിട്ടുള്ളത്. അതേസമയം ഹണിയുടെ ഈ പരീക്ഷണങ്ങൾക്ക് കൈയ്യടി മാത്രമല്ല,കടുത്ത സൈബർ അധിക്ഷേപങ്ങളും നേരിടേണ്ടി വരാറുണ്ട്.

കേട്ടായൽ അറയ്ക്കുന്ന ഭാഷയിലുള്ള ഇത്തരം കമന്റുകളോട് പക്ഷേ പരസ്യമായി പ്രതികരിക്കാനോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകാനോ ഹണി ഇതുവരെ തയ്യാറായിട്ടില്ല. അതിനിടെ ഇപ്പോഴിതാ നടിയുടെ ഈ സ്വഭാവത്തെ പുകഴ്ത്തികൊണ്ട് ഒരു ആരാധിക പങ്കുവെച്ച കമന്റ് ടോപ് കമന്റായി പിൻ ചെയ്ത് സ്ക്രീൻഷോട്ട് പങ്കിട്ടിരിക്കുകയാണ് താരം.
'ആരെയും കൂസാത്ത ഭാവം, ഒരു വിവാദങ്ങൾക്കും പ്രതികരിക്കാത്ത മനസ്...ശത്രുക്കളോടു പോലും മനസ് തുറന്നുള്ള ചിരി. അച്ഛനെയല്ല, മരിച്ചു പോയ അപ്പൂപ്പനെ ചീത്ത പറഞ്ഞാലും ഹണി റോസ് എന്ന ഞാൻ ഇങ്ങനെയെന്നാണ് എന്നുള്ള ആറ്റിട്യൂട്',എന്നാണ് സുറുമി എന്ന ആരാധിക കമന്റ് ചെയ്തിരിക്കുന്നത്. സുറുമി മാത്രമല്ല മറ്റ് നിരവധി പേരും നടിയുടെ ഈ പോസിറ്റീവ് ആറ്റിറ്റ്യൂഡിന് കൈയ്യടിക്കുന്നുണ്ട്
ഹണിയുടെ മുഖത്തെ ആത്മവിശ്വാസവും ചിരിയും തന്നെയാണ് സൈബർ ആക്രമണങ്ങൾക്കുള്ള ചുട്ടമറുപടി എന്നാണ് മറ്റ് പലരും നടിയുടെ ഫോട്ടോകൾക്ക് താഴെ കുറിച്ചിരിക്കുന്നത്. അതേസമയം തനിക്കെതിരെ നടക്കുന്ന ബോഡി ഷെയിമിങ്ങ് കമന്റുകൾ അസ്വസ്ഥതപ്പെടുത്താറുണ്ടെന്ന് നേരത്തേ നടി വ്യക്തമാക്കിയിരുന്നു. ബോഡിഷെയിമിങ്ങെല്ലാം എനിക്ക് ഏറെ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണ്. അതൊക്കെ എന്നെ വലിയ രീതിയില്‍ ബാധിക്കുകയും ചെയ്യും. അങ്ങനെ ചെയ്യരുതെന്ന് നമ്മള്‍ പറഞ്ഞതുകൊണ്ട് മാത്രം ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ചെയ്യുന്നവർ കൂടി അതേക്കുറിച്ച് ഓർക്കണം. ഒരു സമൂഹത്തില്‍ വളരുമ്പോള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യരുതെന്ന് പലരും ഓർക്കുന്നില്ല. ബോഡിഷെയിമിങ് എന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റുന്ന കാര്യമല്ല', എന്നായിരുന്നു നടിയുടെ വാക്കുകൾ.












Click it and Unblock the Notifications