ഹണി റോസ് വിവാഹിതയാകുന്നുവെന്ന വാർത്ത സത്യമാണോ?; നടിക്ക് പറയാനുള്ളത്, പ്രണയ രഹസ്യത്തെ കുറിച്ചും
തന്നെ അധിക്ഷേപിച്ചവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച നടിമാരിൽ ഒരാളാണ് ഹണി റോസ്. തനിക്കെതിരെ ദ്വയാർത്ഥ പ്രയോഗം നടത്തുകയും കടുത്ത ഭാഷയിൽ അപമാനിക്കുകയും ചെയ്ത വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ അവർ പരാതി നൽകുകയായിരുന്നു. നിയമപോരാട്ടത്തിനൊടുവിൽ ബോബി ചെമ്മണ്ണൂരിനെ പോലീസ് അറസ്റ്റ് ചെയ്തു.
വിവാദത്തിൽ ഹണി റോസിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഹണിയുടെ വസ്ത്രധാരണത്തിനെതിരെയായിരുന്നു അവരുടെ തിട്ടൂരം. ഹണി മലയാളി പുരുഷൻമാരുടെ ലൈംഗിക ദാരിദ്ര്യത്തെ ചൂഷണം ചെയ്യുകയാണെന്നും ചിലർ ആക്ഷേപം ഉയർത്തി. ഇപ്പോഴിതാ ഇത്തരം അധിക്ഷേപങ്ങൾക്ക് മറുപടി നൽകുകയാണ് താരം. മലയാളം ന്യൂസ് 18 അഭിമുഖത്തിലാണ് ഹണി റോസിന്റെ പ്രതികരണം. ഒപ്പം നടി വിവാഹിതയാകുന്നുവെന്ന വാർത്തകളോടും സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ചും പ്രണയ രഹസ്യത്തെ കുറിച്ചുമെല്ലാം താരം മറുപടി നൽകി.

സിനിമയിൽ ഉള്ളവരോട് പ്രണയം തോന്നിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു ഹണി നൽകിയ ഉത്തരം. മമ്മൂക്ക, ലാൽ സാർ എന്നിങ്ങനെ മലയാള സിനിമയിൽ പലരോടും തനിക്ക് ആരാധനയുണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു. സ്ത്രീ -പുരുഷ സമത്വത്തെ കുറിച്ചുള്ള നിലപാടിനെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ-' എന്റെ ജീവിതത്തിൽ ഒരിക്കലും ആപ്ലിക്കബിൾ ആയിട്ടുള്ള ചോദ്യമല്ലത്. കാരണം എന്റെ വീട്ടിൽ ഞാനും എന്റെ അച്ഛനും അമ്മയും ഒരുമിച്ചാണ് ഒരു തീരുമാനം എടുക്കുന്നത്. അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ച് ഒരു പുരുഷൻ എന്റെ തലയിൽ കയറി നിന്ന് ഭരിക്കുന്നത് എനിക്ക് ഒരിക്കലും ചിന്തിക്കാൻ പോലും പറ്റില്ല. ജീവിതത്തിൽ സമത്വത്തിനും ബഹുമാനത്തിനും ഒരുപാട് വില കൽപ്പിക്കുന്നയാളാണ് ഞാൻ', നടി പറഞ്ഞു.
നടി ഹണി റോസ് വിവാഹിതയാകുന്നുവെന്ന വാർത്തയോടുള്ള മറുപടി-'ഉണ്ടാവട്ടെ, ഭാവിയിൽ ഉണ്ടാവട്ടെ,അമ്മയ്ക്ക് ഭയങ്കര ആഗ്രഹമാണ്. എന്നെ സംബന്ധിച്ച് നല്ലൊരാൾ ജീവിതത്തിലേക്ക് വരുന്നതിൽ സന്തോഷമേ ഉള്ളൂ, പക്ഷെ ആ നല്ലൊരാളിലാണ് സന്തോഷം കിടക്കുന്നത് മുഴുവൻ. എങ്ങനെ നല്ലൊരാളെ കണ്ടെത്തുമെന്നതാണ് ചോദ്യം. ബുദ്ധിമുട്ടിക്കുന്ന, ഒരു ടോക്സിക് ബന്ധത്തിൽ തുടർന്ന് പോകാൻ പറ്റുന്നൊരാളെ അല്ല ഞാൻ. എനിക്ക് എന്റെ സ്വഭാവം നന്നായി അറിയാം. ഏറ്റവും സന്തോഷവും സമാധാനവും രുന്ന ലൈറ്റ് വെയ്റ്റഡ് ആയിട്ടുള്ള വളരെ തുറന്ന മനസുള്ള ആളെ മാത്രമേ എനിക്ക് ജീവിത്തിലേക്ക് സ്വീകരിക്കാൻ പറ്റൂ. ഇതുവരെ ജീവിതത്തിൽ അങ്ങനെയൊരാൾ ഇല്ല. അങ്ങനെയൊരാളെ കണ്ട്, ഇയാളാണ് എന്റെ ജീവിതത്തിലേക്ക് വരേണ്ടതെന്ന് നൂറ് ശതമാനം ബോധ്യപ്പെട്ടാലെ നോക്കുകയുള്ളൂ.
ജീവിതത്തിൽ പ്രണയം ഉണ്ടായിട്ടുണ്ട്. അതിന്റെ വിരഹം അനുഭവിച്ചിട്ടുണ്ട്. വളരെ ജെനുവിനായിട്ടുള്ള, സിമ്പിളായിട്ടുള്ള വ്യക്തിയായിരിക്കണം. വളരെ കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള വ്യക്തിയുമായൊരു ജീവിതം ചിന്തിക്കാൻ പോലും പറ്റില്ല. നമ്മുടെ ബിപി കൂട്ടുന്ന ആളെ ജീവിതത്തിലേക്ക് എടുക്കാനാകില്ല. ഞാൻ സമാധാനം വളരെ അധികം ഇഷ്ടപ്പെടുന്ന ആളാണ്.
മലയാളി ആണുങ്ങൾ ഹിപ്പോക്രാറ്റ്സ് ആണെന്ന് കരുതുന്നില്ല. എന്റെ പാട്ണർ മലയാളി ആണെന്ന നിർബന്ധവും എനിക്ക് ഇല്ല. ഈ വിവാദങ്ങൾക്കിടയിൽ വന്നൊരു ചർച്ചയാണ് മലയാളി പുരുഷൻമാരുടെ ലൈംഗിക ദാരിദ്ര്യത്തെ ചൂഷണം ചെയ്യുന്നു, അങ്ങനെയുള്ള വസ്ത്രം ധരിക്കുന്നുവെന്നൊക്കെ. ഞാൻ എത്രയോ വർഷങ്ങളാണ് ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കുന്നു. ഇവിടെയൊക്കെ നിരവധി പുരുഷൻമാരെ ഞാൻ കണ്ടിട്ടുണ്ട്. അവർക്കൊന്നും ഇങ്ങനെയൊരു ദാരിദ്ര്യം ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. ഇവിടെ കുറച്ചാളുകൾ ഒരു സമൂഹത്തെ മുഴുവൻ അടച്ചാക്ഷേപിച്ചാണ് പറയുന്നത്. സമൂഹത്തിൽ വളരെ മാന്യരായിട്ടുള്ള, സത്രീകളോട് നന്നായി പെരുമാറാൻ അറിയുന്ന ധാരാളം പുരുഷൻമാരുണ്ട്', നടി വ്യക്തമാക്കി.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില് വരും, വസ്തു,വാഹനാദികള് സമ്പാദിക്കും, കച്ചവടക്കാര്ക്കു ലാഭം വര്ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications