Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭർത്താവിനൊപ്പം മനംനിറഞ്ഞ് ജിസ്മി; കാരണം മറ്റൊന്നുമല്ല; ആരും സന്തോഷിച്ച് പോകുമെന്ന് ആരാധകരും..

മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെയാണ് നടി ജിസ്മി ജിസ് പ്രേക്ഷക മനസ്സിൽ സ്ഥാനം കണ്ടെത്തിയത്. എന്നാൽ താരം സീരിയലിൽ നിന്ന് പിന്മാറിയിരുന്നു. പ്രസവുമായി ബന്ധപ്പെട്ടാണ് സീരിയലിൽ നിന്ന് ഇടവേള എടുത്തത്. പക്ഷേ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. കുഞ്ഞ് പിറന്ന വിവരമൊക്കെ താരം അറിയിച്ചിരുന്നു. ഇപ്പോൾ കുഞ്ഞ് ജനിച്ച് കുറെ നാളുകൾക്ക് ശേഷം ഔട്ടിം​ഗിന് പോയ വിശേഷമാണ് നടി പങ്കുവെച്ചത്. ഭർത്താവിനൊപ്പം ആണ് ജിസ്മി ഔട്ടിം​ഗിന് പോയത്.

" കുറെ കാലത്തിന് ശേഷം മിഥുവിനൊപ്പം ഉള്ള ഔട്ടിം​ഗ് ടൈം എന്ന് പറഞ്ഞുകൊണ്ടാണ് താരം വീഡിയോ പങ്കുവെച്ചത്. കുറെ നാൾ പുറം ലോകം കാണാതെയിരുന്നിട്ട്, പുറത്ത് ഇറങ്ങുമ്പോൾ ഉള്ള ഒരു ഫീൽ ഉണ്ടല്ലോ പ്രത്യേകിച്ച് നമുക്ക് ഇഷ്ടമുള്ള സ്ഥലം. അതൊന്ന് വേറെ തന്നെയാണ് ട്ടോ. പിന്നെ ചെറിയ മഴ, ബൈക്ക് റൈഡ് വിത്ത് ഹബ്ബിയുടെ കൂടെ ആകുമ്പോൾ ആഹാ എന്താ ഒരു സുഖം. പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സുഖം. നിങ്ങൾക്കും, അങ്ങനത്തെ ഫീൽ ഉണ്ടായിട്ടുണ്ടോ? കമന്റ് ചെയ്യു, പങ്കുവെയ്ക്കൂ, എന്നാണ് ജിസ്മി കുറിച്ചത്.

serial

അതേ സമയം കുഞ്ഞ് എവിടെ എന്നാണ് കമന്റുകൾ. കുഞ്ഞിന്റെ വിശേഷങ്ങളും ജിസ്മി പങ്കുവെയ്ക്കാറുണ്ട്. കാർത്തിക ദീപം എന്ന സീരിയലിൽ വില്ലത്തി വേഷം ചെയ്ത് കാെണ്ടാണ് ജിസ്മി പ്രേക്ഷ ശ്രദ്ധ നേടിയത്. മഞ്ഞിൽ വിരഞ്ഞ പൂവ് എന്ന സീരയിലാണ് ജിസ്മിക്ക് സ്വീകാര്യത നേടിക്കൊടുത്തത്. സോണി എന്ന കഥാപാത്രമായാണ് ജിസ്മി എത്തിയത്, ഏറെ വിഷമത്തോടെയാണ് ജിസ്മി സീരിയലിൽ നിന്ന് പിന്മാറിയത്. താരം തന്നെയായിരുന്നു സീരയലിൽ നിന്ന് പിന്മാറുന്ന വിവരം അറിയിച്ചത്. എന്നാൽ തിരിച്ച് വരും എന്നും ജിസ്മി പറഞ്ഞിരുന്നു.

സീരിയലിൽ നിന്ന് പിന്മാറുന്നത് പറയുമ്പോൾ ജിസ്മിയുടെ കണ്ണുകൾ നിറയുകയും ശബ്ദം ഇടറുകയും ചെയ്തിരുന്നു. താൻ സോനയായിട്ടുള്ള സന്തോഷത്തോടെയുള്ള ഒരു അവസാനം എന്ന് പറഞ്ഞാണ് ജിസ്മി വീഡിയോ പങ്കുവെച്ചത്. ഹൃദയം വിങ്ങുന്ന ഒരു റീൽ എന്നും താരം പറഞ്ഞിരുന്നു. നിലവിളക്ക്, ഭാ​ഗ്യ ദേവത, സ്ത്രീധനം, ഭാര്യ തുടങ്ങിയ സീരിയലുകളിലും ജിസ്മി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+