Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ഞിൽ വിരിഞ്ഞ പൂവിൽ നിന്നും പിന്മാറി നടി ജിസ്മി; ആശംസകളും പ്രാർത്ഥനയുമായി ആരാധകർ

ഏറെ ആരാധകർ ഉള്ള സീരിയലാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. മഞ്ഞിൽ വിരിഞ്ഞ പൂവിൽ വളരെ പ്രാധാന്യം ഉള്ള വേഷം ചെയ്യുന്ന നടി ആണ് ജിസ്മി. പരമ്പരയിലെ സോന എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിക്കുന്നത്.

ജിസ്മിയുടെ ഈ കഥാപാത്രത്തിന് ധാരാളം ആരാധകരുണ്ട്. എന്നാൽ ഇപ്പോൾ പ്രേക്ഷകരെ നിരാശയിലാക്കി ഈ സീരിയലിൽ നിന്ന് താരം പിന്മാറുകയാണ്. ജിസ്മി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. സോന എന്ന കഥാപാത്രം അവസാനിപ്പിക്കുന്നതിന്റെ വിഷമവും താരം പങ്കുവെച്ചു.

jismy

അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് താരം. അത് കാെണ്ടാണ് സീരിയലിൽ നിന്ന് ജിസ്മി പിന്മാറുന്നത്. സീരിയലിലെ സോനയായുള്ള അവസാന എപ്പിസോഡ് ചിത്രീകരിക്കുന്ന വീഡിയോ റീലായി ജിസ്മി പുറത്തുവിട്ടു.

സീരിയലിൽ നിന്ന് പിന്മാറുന്നത് പറയുമ്പോൾ ജിസ്മിയുടെ കണ്ണുകൾ നിറയുകയും ശബ്ദം ഇടറുകയും ചെയ്യുന്നുണ്ട്. താൻ സോനയായിട്ടുള്ള സന്തോഷത്തോടെയുള്ള ഒരു അവസാനം എന്ന് പറഞ്ഞുകൊണ്ടാണ് ജിസ്മി വീഡിയോ പങ്കുവെച്ചത്. ഹൃദയം വിങ്ങുന്ന ഒരു റീൽ എന്നും താരം പറയുന്നു.

തന്നെ സ്നേഹിച്ചതിനും പിന്തുണച്ചതിനും നന്ദിയെന്നും താൻ തിരിച്ചുവരുമെന്നും അതിന് ഭർത്തിവിന്റെയും കുടുംബത്തിന്റെയും പൂർണ പിന്തുണ ഉണ്ടെന്നും ജിസ്മി കുറിച്ചു. എല്ലാവരുടേയും പ്രാർത്ഥന വേണമെന്നും താരം പറയുന്നു.

അങ്ങനെ ഇത്രയും വർഷങ്ങൾക്ക് ശേഷം ഞാൻ പ്രസവിത്തിനായി സോന എന്ന കഥാപാത്രത്തിൽ നിന്നും വിടപറയുന്നു. ആദ്യം ദൈവത്തിന് നന്ദി. ഇത്രയും നാൾ നിങ്ങൾ തന്ന സ്നേഹത്തിനും സപ്പോർട്ടിനും വളരെ അധികം നന്ദി.

സോന എന്ന കഥാപാത്രം ചെയ്യാൻ എന്നെ കാെണ്ടുനടന്ന എന്റെ അച്ഛനോടും ( ഫാമിലി) നന്ദി ജിസ്മി പറയുന്നു. തന്നെ സീരിയലിലെ സോന എന്ന കഥാപാത്രത്തിലേക്ക് തിരഞ്ഞെടുത്ത ഡയറക്ടറോടും പ പ്രൊഡ്യൂസറോടും തിരക്കഥാകൃത്തിനോട് ഉൾപ്പെടെ എല്ലാവരോടും ജിസ്മി നന്ദി പറയുന്നു.

ഇനിയും ഇതുപോലെ പിന്തുണ പ്രതീക്ഷുന്നുവെന്നും നിങ്ങളുടെ പിന്തുണ മാത്രം പോര, പ്രാർത്ഥനയും വേണം, കാരണം ഞാനൊരു അമ്മയാവാൻ പോവുകയാണ്. നല്ല ഒരു ആരോ​ഗ്യമുള്ള കുഞ്ഞ് ഉണ്ടാവാൻ കൂടി പ്രാർത്ഥിക്കണം. പ്രസവത്തിന് ശേഷം പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരുന്നതായിരിക്കും. അതിന് തനിക്ക് തന്റെ നട്ടെല്ലായ ഭർത്താവും കുടുംബവും പിന്തുണ ഉണ്ടെന്നും താരം കുറിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+