'നട്ടെല്ലിന് ശസ്ത്രക്രിയ വേണം, കേൾക്കരുതെന്ന് ആഗ്രഹിച്ച ആ കാര്യം'; ആരോഗ്യാവസ്ഥ വെളിപ്പെടുത്തി നടി കല്ല്യാണി
നട്ടെല്ലിന് ശസ്ത്രക്രിയ്ക്ക് വിധേയമായതിന് പിന്നാലെ തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി നടി കല്യാണി രോഹിത്. ഒരിക്കലും ഉണ്ടാകരുതെന്ന് താൻ ആഗ്രഹിച്ച ആ ആരോഗ്യപ്രശ്നം തനിക്ക് വീണ്ടും ഉണ്ടായിരിക്കുകയാണെന്നാണ് നടി വെളിപ്പെടുത്തിയത്. രോഗം ഭേദമാകാൻ കൂടുതൽ സമയമെടുക്കുമെന്നും അവർ പറയുന്നു.
നടിയുടെ ഇൻസ്റ്റഗ്രാം കുറിപ്പ് ഇങ്ങനെ-'കഴിഞ്ഞ ഒന്നരമാസമായി ഞാൻ മാനസികമായും ശാരീരകമായും തളർന്നിരിക്കുകയാണ്. എന്റെ ആരോഗ്യം ഏറ്റവും മോശം അവസ്ഥയിലെത്തി നിൽക്കുകയാണ്. 2016 ൽ ഞാൻ നട്ടെല്ലിന് ഒരു ശസ്ത്രക്രിയക്ക് വിധേയമായിരുന്നു. അതോടെ എനിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിന് ശേഷമായിരുന്നു ഞാൻ മകൾ നവ്യയെ പ്രസവിച്ചത്.

എന്നാൽ കഴിഞ്ഞ ആറ് മാസമായി എന്റെ നട്ടെല്ലിന് വേദന അനുഭവപ്പെടാൻ തുടങ്ങി.ഞാൻ വീണ്ടും ഒരു നട്ടെല്ല് വിദഗ്ദനെ കാണിച്ചു. ഒരിക്കലും കേൾക്കരുതെന്ന് കരുതിയ കാര്യമാണ് അദ്ദേഹം പറഞ്ഞത്. ആദ്യ ശസ്ത്രക്രിയ കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ആരോഗ്യം വീണ്ടെടുക്കാൻ വീണ്ടെടുക്കാൻ മുൻപ് ഘടിപ്പിച്ച സ്ക്രൂവും പ്ലേറ്റുകളുമെല്ലാം മാറ്റുകയും പുതിയ അസ്ഥി ക്രിത്രിമമായി വെയ്ക്കുകയും വേണം എന്നും പറഞ്ഞു. ഇത്തവണ രോഗം ഭേദമാകാൻ കൂടുതൽ സമയമെടുക്കുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
ഈ വേദനയിലുടനീളം ഭർത്താവ് രോഹിത് അരവിന്ദാക്ഷൻ എനിക്ക് ഒപ്പം നിന്നു. 5 വയസുകാരി മകൾ നവ്യ എന്നോട് കാണിക്കുന്ന സ്നേഹവും അനുകമ്പയും എനിക്ക് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഇനിയും ഒരുപാട് നീണ്ട പാത എനിക്ക് മുന്നിലുണ്ട്. അവിടെ എനിക്ക് വേണ്ടി ഞാൻ തിരഞ്ഞെടുത്ത എന്റെ കുടുംബത്തോട് നന്ദിയും കടപ്പാടുമുണ്ട്', കല്യാണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
തെന്നിന്ത്യൻ താരമായ കല്ല്യാണി ബാലതാരമായി മുന്നൂറിലധികം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. 'മുല്ലവളളിയും തേൻമാവും', 'പരുന്ത്' എന്നീ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. 2009 ൽ പുറത്തിറങ്ങിയ ഇളംപുയൽ ആയിരുന്നു താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. 2013 ൽ ഡോ രോഹിിത് അരവിന്ദാക്ഷനെ വിവാഹം കഴിച്ചു. പിന്നീട് അവതാരകയെന്ന നിലയിലാണ് കല്യാണി തിളങ്ങിയത്. ഇപ്പോൾ സീ ചാനലിൽ പരിപാടി അവതരിപ്പിക്കുന്നുണ്ട്. അതിനിടയിലാണ് ഇപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നത്. ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കി അവർ ഒരു വീഡിയോ നേരത്തേ പങ്കുവെച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് തെറ്റായ വാർത്തകൾ വരാൻ തുടങ്ങിയതോടെ അവർ വീഡിയോ പിൻവലിച്ച് താന്റെ നിലവിലെ അവസ്ഥ വിശദീകരിച്ചത്.












Click it and Unblock the Notifications