Get Updates
Get notified of breaking news, exclusive insights, and must-see stories!

കനകയെ ഒരുപാടുപേർ കബളിപ്പിച്ചു: എന്തുകൊണ്ടാണ് തനിച്ച് താമസം? നടിയെ കണ്ട പദ്മിനി പറയുന്നു

തമിഴ് ഭാഷയില്‍ നിന്നും മലയാളത്തിലേക്ക് എത്തി വെന്നിക്കൊടി പാറിച്ച നടിയാണ് കനക. മലയാള സിനിമ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രദർശിപ്പിച്ച ഗോഡ്ഫാദർ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലേക്കുള്ള കനകയുടെ അരങ്ങേറ്റം. തുടർന്ന് ഏഴര പൊന്നാന, വിയറ്റ്നാം കോളനി, ഗോളാന്തര വാർത്ത, പിന്‍ഗാമി, മന്നാടിയാർ പെണ്ണിന് ചെക്കോട്ട ചെക്കന്‍, നരസിംഹം തുടങ്ങിയ ഒട്ടനവധി മലയാളം ചിത്രങ്ങളില്‍ താരം അഭിനയിച്ചു.

മലയാളത്തേക്കാള്‍ തമിഴിലായിരുന്നു താരം കൂടുതല്‍ സജീവം. എന്നാല്‍ രണ്ടായിരത്തിന് ശേഷം താരം സിനിമയില്‍ നിന്നും പൂർണ്ണമായി വിട്ടുനില്‍ക്കുകയാണ്. 2000 ത്തില്‍ പുറത്തിറങ്ങിയ ഈ മഴ തേന്‍ മഴ എന്ന ചിത്രമാണ് കനകയുടേതായി അവസാനമായി പുറത്തിറങ്ങിയത്. സിനിമയില്‍ നിന്ന് അകന്ന് കഴിയുമ്പോള്‍ കനകയുടെ പേരില്‍ ഒട്ടനവധി വിവാദങ്ങളും ഉയർന്ന് വന്നിരുന്നു.

kanaka

കനകയ്ക്ക് കാൻസർ ആയിരുന്നുവെന്നും മരിച്ചെന്നുമുള്ള വ്യാജ വാർത്തകള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമർശനവുമായി താരം തന്നെ രംഗത്ത് വന്നു. കനകയും അച്ഛനും തമ്മിലുള്ള സ്വത്ത് തർക്കവും ഇതിനിടയില്‍ ഉയർന്ന് വന്നു. അച്ഛൻ തന്നെ മനോരോഗിയായി ചിത്രീകരിക്കുന്നുവെന്നും സ്വത്തും സമ്പാദ്യവും എല്ലാം അച്ഛന്‍ തട്ടിയെടുത്തുവെന്നുമായിരുന്നു നടിയുടെ ആരോപണം.

ഇപ്പോഴിതാ നടി കനകയെ വീട്ടിലെത്തി സന്ദർശിച്ച നടിയും നടികർ സംഘം എക്സിക്യൂട്ടിവ് മെംബറുമായ കുട്ടി പദ്മിനി പങ്കുവെക്കുന്ന വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറുന്നത്. കനകയുമായുള്ള ഏറ്റവും പുതിയ ചിത്രങ്ങളും കുട്ടി പത്മിനി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്നുണ്ട്. 'വർഷങ്ങൾക്ക് ശേഷം എന്റെ പ്രിയപ്പെട്ട ദേവിക മാമിന്റെ മകൾ, എന്റെ പ്രിയപ്പെട്ട സഹോദരി കനകയുമായി വീണ്ടും ഒന്നിച്ചു. സന്തോഷം അളവറ്റതാണ്, ഞങ്ങൾ ഒരുമിച്ച് കുറച്ച് സമയം ചെലവഴിച്ചു.' എന്നാണ് കുട്ടി പദ്മിനി ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നത്.

കനകയെ അന്വേഷിച്ച് പോയതിനെക്കുറിച്ച് തന്റെ യൂട്യൂബ് വീഡിയോയിലൂടെ കുട്ടി പദ്മിനി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് അന്വേഷിച്ചതിന് ശേഷമാണ് കനകയെ കണ്ടെത്താന്‍ സാധിച്ചത്. കനകയുടെ അമ്മയുടെ പേരായ ദേവിക എന്ന് വീടിന് പുറത്ത് എഴുതി വച്ചിരുന്നത് കൊണ്ട് എളുപ്പമായി. ഞാന്‍ അവിടെ എത്തുമ്പോള്‍ വീടും ഗേറ്റുമെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും കുട്ടി പദ്മിനി പറയുന്നു.

സമീപ വീടുകളിലുള്ളവരോട് കാര്യം തിരക്കിയപ്പോള്‍ കനക ,എപ്പോള്‍ വരുമെന്നോ പോകുമെന്നോ അവർക്ക് അറിയില്ലെന്നായിരുന്നു മറുപടി. അമ്മ ദേവിക എന്ത് സ്നേഹമുള്ള സ്ത്രീ ആയിരുന്നു. മകള്‍ക്ക് ഈ ഗതി വന്നല്ലോ? അവളെ സഹായിക്കാന്‍ ആരുമില്ലല്ലോ എന്നെല്ലാം ഓർത്ത് ഞാൻ വല്ലാതെ വിഷമിച്ചു പോയി. അവിടെ അങ്ങനെ നില്‍ക്കുമ്പോഴാണ് ഒരു ഓട്ടോയില്‍ കനക വന്ന് ഇറങ്ങുന്നത്.

അവളെ കണ്ട പാടെ പോയി കെട്ടിപ്പിടിച്ചു. ഞാന്‍ പേര് പറഞ്ഞ് പരിചയപ്പെടുത്തി. അവള്‍ക്ക് എന്നെ അറിയുമോ എന്ന് അറിയില്ലായിരുന്നു. പിന്നീട് ഞങ്ങള്‍ കാറില്‍ കോഫി ഷോപ്പിലേക്ക് വന്നു. കാർ റിപ്പയറിലായതുകൊണ്ട് ഇപ്പോള്‍ ഓട്ടോയിലാണ് അവളുടെ യാത്ര. എത്രയും പെട്ടെന്ന് തന്നെ പഴയ കാർ മാറ്റി പുതിയ കാർ വാങ്ങണമെന്ന് ഞാന്‍ അവളോട് പറഞ്ഞുവെന്നും പദ്മിനി പറയുന്നു.

കോഫി ഷോപ്പില്‍ ഇരുന്ന് ഞങ്ങള്‍ കുറേ അധികം സംസാരിച്ചു. കനക ഇപ്പോൾ നല്ല ക്യൂട്ട് ആന്റ് ബബ്ലി ആയിട്ടുണ്ട്. ആരോടും ഒരു ബന്ധവും ഇല്ലാതെ ഒറ്റക്കാണ് അവള്‍ ഇപ്പോള്‍ ജീവിക്കുന്നത്. പഴയ വീടെല്ലാം കൊടുത്ത് നല്ല വീടൊക്കെ വാങ്ങി റാണിയെ പോലെ കഴിയണമെന്ന് ഞാന്‍ അവളോട് പറഞ്ഞിട്ടുണ്ട്. സ്വത്തിന്റെ പേരിലുള്ള കോടതി പ്രശ്‌നങ്ങളൊന്നുമില്ലെന്നും അച്ഛനുമായുള്ള പ്രശ്നമൊക്കെ തീർന്നെന്നും അവള്‍ പറഞ്ഞു.

അവളുടെ അച്ഛനെ നേരില്‍ കണ്ട് സംസാരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. അവളുടെ ശരീര ഭാരം എങ്ങനെ കുറയ്ക്കാം എന്നതിനെകുറിച്ചൊക്കെ ഒരുപാട് നേരം സംസാരിച്ചു. നിനക്ക് ഡാന്‍സ് ക്ലാസിനു പൊക്കൂടെ എന്ന് ചോദിച്ചപ്പോള്‍ അയ്യോ ചേച്ചി ഞാന്‍ എങ്ങനെ പോകാനാണ്, അതും ഈ അവസ്ഥയില്‍ എന്നൊക്കെ പറഞ്ഞു. എന്തായാലും അവള്‍ നല്ല സന്തോഷത്തിലാണ്.

ഒരുപാടുപേർ അവളെ കബളിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരോടെങ്കിലും അടുത്ത് ഇടപഴകാന്‍ അവള്‍ക്ക് ഭയമാണ്. സിനിമയില്‍ നിന്നും വിട്ടു നിന്ന ശേഷം കോടതിയും കേസുകളുമായി ജീവിതം പോയി ആരെയും വിശ്വസിക്കാന്‍ പറ്റില്ല, എല്ലാവരും നല്ലത് പോലെ പെരുമാറും. എന്നാല്‍ എന്തെങ്കിലുമൊരു കാര്യത്തില്‍ ചതിക്കും. അതുകൊണ്ടാണ് ആരും വേണ്ടെന്ന് തീരുമാനിച്ചതെന്ന് കനക പറഞ്ഞതെന്നും പദ്മിനി കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+