41ാം വയസ്സിലും 28കാരിയുടെ ചെറുപ്പം! കനിഹയുടെ സൗന്ദര്യ രഹസ്യം ഇതാണല്ലേ!!; വീഡിയോ വൈറൽ..
മലയാളികൾക്ക് ഏറെ പ്രിയമുള്ള നായികമാരിൽ ഒരാളാണ് കനിഹ. പഴശ്ശിരാജ, ദ്രോണ, ഭാഗ്യദേവത, സ്പിരിറ്റ് തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കനിഹ ചെയ്തിട്ടുണ്ട്. തമിഴ് സിനിമയിലാണ് കനിഹയുടെ തുടക്കം എങ്കിലും മലയാള സിനിമയിലാണ് നടിക്ക് ശ്രദ്ധേയമായ വേഷങ്ങൽ ലഭിച്ചത്. മലയാളത്തിലെ സൂപ്പർ നായകന്മാർക്കൊപ്പം പ്രധാന്യമുള്ള വേഷങ്ങൾ ചെയ്യാൻ കനിഹയ്ക്ക് സാധിച്ചു.
ആരോഗ്യത്തിലും സൗന്ദര്യത്തിലും ഏറെ ശ്രദ്ധ കൊടുക്കുന്ന ആളാണ് കനിഹ. എങ്ങനെയാണ് ഈ 41ാം വയസ്സിലും ഇങ്ങനെ ഫിറ്റ്നസ് കാത്ത് സൂക്ഷിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. പലപ്പോഴും എങ്ങനെയാണ് താൻ ശരീര സൗന്ദര്യം സംരക്ഷിക്കുന്നത് എന്ന് കനിഹ വ്യക്തമാക്കിയിട്ടുണ്ട്. താരത്തിന്റെ പോസ്റ്റുകൾ നോക്കിയാൽ അത് വ്യക്തമാകും. ഫിറ്റ്നസ്സിൽ ശ്രദ്ധ കൊടുക്കുന്ന ആളാണ് കനിഹ.

ഇമോഷണലി, മെന്റലി, ഫിസിക്കലി നമ്മൾ ആരോഗ്യത്തോടെ ഇരിക്കണമെന്നാണ് കനിഹ പറയുന്നതത്. എപ്പോഴും തന്റെ മികച്ച വേർഷൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് താനെന്നും കനിഹ പറയുന്നു. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ കനിഹ പങ്കുവെച്ച വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോ ആണ് താരം പങ്കുവെച്ചത്. വളരെ ഹെവിയായിട്ടുള്ള വർക്ക് ഔട്ട് തന്നെയാണ് താരം ചെയ്യുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക കമന്റുമായി എത്തിയിരിക്കുന്നത്.
ഇങ്ങനെ ശരീരത്തിൽ ശ്രദ്ധിക്കുന്നത് കൊണ്ടാണ് മലയാളത്തിൽ ഇന്നുള്ള പല യുവ നടിമാരെക്കാൾ സുന്ദരിയും ചെറുപ്പക്കാരിയുമായി കനിഹ കാണപ്പെടുന്നത് എന്നാണ് ഒരു കമന്റ്. പലരും പറയുന്നത് കനിഹ തങ്ങൾക്ക് ഒരു ഇൻസ്പിരേഷൻ ആണെന്നാണ്. ചിലർ ആണെങ്കിൽ ഫിറ്റനസ് കാത്തുസൂക്ഷിക്കുന്നത് എങ്ങനെയെന്ന രഹസ്യം വെളുപ്പെടുത്തുമോ എന്നാണ് ചോദിക്കുന്നത്.
നമ്മുടെ ശരീരവും ആരോഗ്യവുമൊക്കെ കാത്തുസൂക്ഷിക്കണമെങ്കിൽ നമ്മൾ തന്നെ ശ്രദ്ധിക്കണം എന്നതാണ് കനിഹ വ്യക്തമാക്കുന്നത് എന്നാണ് ചിലർ പറയുന്നത്. എന്തായാലും വീഡിയോ ഇപ്പോൾ വൈറൽ ആണ്. സിനിമകൾക്ക് പുറമെ ഇപ്പോൾ ടെലിവിഷനിലും സജീവമാണ് കനിഹ. സൺ ടിവിയിവെ എതിർനീച്ചൽ എന്ന സീരിയലിൽ കനിഹ അഭിനയിക്കുന്നുണ്ട്. ധാരാളം ആരാധകർ കനിഹയ്ക്കുണ്ട്.












Click it and Unblock the Notifications