Get Updates
Get notified of breaking news, exclusive insights, and must-see stories!

അനിരുദ്ധുമായി ഉടൻ വിവാഹമെന്ന വാർത്തകൾ; ഒടുവിൽ പ്രതികരണവുമായി കീർത്തി സുരേഷ്

കൊച്ചി: സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വലിയ ചർച്ചയായിരുന്നു നടി കീർത്തി സുരേഷും സംഗീത സംവിധായകനുമായ അനിരുദ്ധും തമ്മിൽ വിവാഹിതരാകുന്നുവെന്ന വാർത്ത. ഏറെ നാളായി ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകൾ മുൻപും ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരും പങ്കിട്ട ചില ട്വീറ്റുകളാണ് വീണ്ടും പ്രണയവും വിവാഹ വാർത്തയുമെല്ലാം തലപൊക്കാൻ കാരണമായത്. എന്നാൽ ഇപ്പോഴിതാ ഇക്കാര്യത്തിൽ മറുപടിയുമായി നടി കീർത്തി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തോടായിരുന്നു താരത്തിന്റെ പ്രതികരണം.

ഇപ്പോൾ പ്രചരിക്കുന്നത് വെറും വ്യാജ വാർത്തയാണെന്ന് നടി പറഞ്ഞു. അനിരുദ്ധ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത് മാത്രമാണ്. വിവാഹമൊക്കെ നടക്കേണ്ട സമയത്ത് നടക്കും', എന്നായിരുന്നു താരം പ്രതികരിച്ചത്. നേരത്തേയും കീർത്തിയുടെ വിവാഹം സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ദുബായ് റിയൽ എസ്റ്റേറ്റ് രംഗത്ത് സജീവമായ ഫർഹാൻ ബിൻ ലിയഖ്വദ് എന്നയാളുമായി കീർത്തി പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുമായിരുന്നു അഭ്യൂഹങ്ങൾ. പിറന്നാൾ ആശംസ അറിയിച്ച് ഫർഹാനൊപ്പമുള്ള ചിത്രങ്ങൾ കീർത്തി പങ്കുവെച്ചതോടെയായിരുന്നു ചർച്ചകൾ കൊഴുത്തത്.

anikeerthy

പിന്നാലെ നടി വാർത്തകൾ തള്ളി രംഗത്തെത്തുകയായിരുന്നു. തന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും ജീവിതത്തിലെ യഥാർത്ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയം ആകുമ്പോൾ വെളിപ്പെടുത്താമെന്നുമായിരുന്നു കീർത്തി സുരേഷ് പറഞ്ഞത്.

മകളുടെ പേരിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് കീർത്തിയുടെ പിതാവ് സുരേഷ് കുമാറും രംഗ്തെത്തിയിരുന്നു. കീർത്തിയുടെ വിവാഹം വന്നാൽ ആദ്യം അറിയിക്കുന്നത് ഞാൻ തന്നയായിരിക്കും. സമയം വരുമ്പോൾ ഞങ്ങൾ അത് അറിയിക്കും, അല്ലാതെ സോഷ്യൽ മീഡിയ വഴി ഇങ്ങനെ വ്യാജ വാർത്ത പ്രചരിക്കരുത്. തെറ്റിധരിപ്പിക്കുന്ന കാര്യങ്ങൾ ദയവ് ചെയ്ത് പ്രചരിപ്പിക്കരുത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അനിരുദ്ധിനെ കുറിച്ചും കീർത്തിയെ കുറിച്ചും ഇത്തരത്തിൽ വാർത്തകൾ വരുന്നത് ആദ്യമല്ലെന്നും എന്നാൽ ഇനിയും ഇത്തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു. അതേസമയം അനിരുദ്ധ് ഇതുവരെ അഭ്യൂഹങ്ങളോട് പ്രതികരിച്ചിട്ടില്ല. തമിഴിലെ സൂപ്പർ ഹിറ്റ് സംഗീത സംവിധായകനാണ് അനിരുദ്ധ്. അടുത്തിടെ ജവാനിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അനിരുദ്ധ്. കീർത്തിയാകട്ടെ തെന്നിന്ത്യൻ ചിത്രങ്ങളിൽ തിരക്കുള്ള നായികയും. മാമന്നനായിരുന്നു അടുത്തിടെ കീർത്തിയുടേതായി പുറത്തിറങ്ങിയ ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+