കീർത്തി സുരേഷിന്റെ പ്രതിഫലം ഇത്രയോ? കുറച്ചില്ലെങ്കിൽ..ഇൻസ്റ്റഗ്രാം പോസ്റ്റിന് ഈടാക്കുന്നത്
കൊച്ചി: ബാലതാരമായിട്ടായിരുന്നു നടി കീർത്തി സുരേഷ് തന്റെ സിനിമ അരങ്ങേറ്റം കുറിച്ചത്. ഗീതാജ്ഞി എന്ന പ്രിയദർശൻ ചിത്രത്തിലൂടെയായിരുന്നു മുൻനിര നായികയായുള്ള അരങ്ങേറ്റം. എന്നാൽ മലയാളത്തിലായിരുന്നില്ല കീർത്തിയുടെ ഭാഗ്യം. വളരെ പെട്ടെന്ന് തന്നെ കീർത്തി തമിഴിലേക്ക് ചേക്കേറി.
എ എല്‍ വിജയ് സംവിധാനം ചെയ്ത ഇത് എന്ന മായം എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് കീർത്തിക്ക് തമിഴിൽ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. തമിഴിലിലെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം കീർത്തി വേഷമിട്ടു. വൈകാതെ തെലുങ്കിലും കീർത്തിയെ തേടി അവസരങ്ങളെത്തി. തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്ത മഹാനടി എന്ന ചിത്രത്തിലൂടേ ദേശീയ പുരസ്കാരവും നടിയെ തേടിയെത്തി.

ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് കീർത്തി സുരേഷ്. എന്നാൽ ഉയർന്ന പ്രതിഫലം കാരണം ടോളിവുഡിൽ നടിയ്ക്ക് അവസരം കുറയുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നിരവധി യുവ താരങ്ങൾക്കൊപ്പം കീർത്തിയെ നായികയാക്കിയുള്ള പ്രൊജക്ടുകൾ ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും 2.25 കോടിയെന്ന താരത്തിന്റെ പ്രതിഫലം താങ്ങാനാകുന്നില്ലെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.
ബോല ശങ്കർ എന്ന തെലുങ്ക് ചിത്രത്തിൽ സഹോദരിയുടെ കഥാപാത്രമാകാൻ കീർത്തി സുരേഷ് ഇതേ പ്രതിഫലമാണ് വാങ്ങിയത്. എന്നാൽ ചിരഞ്ജീവിയെ പോലൊരു താരത്തിന്റെ ചിത്രത്തിൽ അത് വലിയൊരു പ്രതിഫലമല്ല. എന്നിരുന്നാലും തെലുങ്ക് സിനിമയിൽ കൂടുതൽ അവസരങ്ങൾ സ്വന്തമാക്കണമെങ്കിൽ തീർച്ചയായും പ്രതിഫല തുകയിൽ താരം വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് സിനിമ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.
നടിയുടെ ആസ്തി അറിയുമോ?
സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച യുവ നടിമാരിൽ ഒരാളാണ് കീർത്തി സുരേഷ്. ആസ്തിയുടെ കാര്യത്തിലും നടി ഒട്ടും പിറകിലല്ല. 41 കോടിയാണ് നടിയുടെ ആസ്തി എന്നാണ് റിപ്പോർട്ടുകൾ. 35 ലക്ഷമാണത്രേ നടിയുടെ മാസ വരുമാനം. പ്രതിവർഷ വരുമാനം 4 കോടിയും. നിരവധി പരസ്യ ചിത്രങ്ങളിൽ നിന്നും താരത്തിന് മികച്ച വരുമാനം ലഭിക്കുന്നുണ്ട്. 30 ലക്ഷം വരെയാണത്രേ അവർ പരസ്യത്തിനായി ഈടാക്കുന്നത്. റിലയൻസ് ട്രെൻഡ്‌സ്, ഉഷ ഇന്റർനാഷണൽ, ജോസ് ആലുക്കാസ്, തുടങ്ങി നിരവധി ജനപ്രിയ ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് കീർത്തി.
സോഷ്യൽ മീഡിയയിലും ജനപ്രീതിയുള്ള നടിയാണ് കീർത്തി. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് അവർ 25 ലക്ഷത്തിലധികം തുക ഈടാക്കുന്നുണ്ടത്രേ. മറ്റ് ചില ബിസിനസുകളിലും താരം നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതുകൂടാതെ ചെന്നൈയിൽ ആഡംബര വീടും നിരവധി സ്ഥലങ്ങളിൽ സ്വത്തുക്കളും കീർത്തിക്കുണ്ട്.
ഹൈദരാബാദിലെ ജൂബിലി ഹിൽസ് ഏരിയയിൽ ഒരു പോഷ് അപ്പാർട്ട്‌മെന്റും താരത്തിന് ഉണ്ട്.
കീർത്തിക്ക് ഫാൻസി കാറുകളോടും താത്പര്യമുണ്ട്. 60 ലക്ഷം രൂപ വിലമതിക്കുന്ന വോൾവോ എസ്90, 1.38 കോടി രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു 7 സീരീസ് 730 എൽഡി, 81 ലക്ഷം രൂപ വിലയുള്ള മെഴ്‌സിഡസ് ബെൻസ് എഎംജി ജിഎൽസി43, 25 ലക്ഷം വിലയുള്ള ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നിവയാണ് നടിയുടെ കാർ ശേഖരത്തിലുള്ളത്.












Click it and Unblock the Notifications