ആലിയേയും ശ്രദ്ധയേയും വീഴ്ത്തി കിയാര... പ്രതിഫല കണക്കില്‍ ഇനി മുന്നില്‍ ദീപികയും പ്രിയങ്കയും മാത്രം!
ബോളിവുഡില്‍ വളരെ പെട്ടെന്നാണ് കിയാര അദ്വാനി മുന്‍നിര നായികാ ശ്രേണിയിലേക്ക് ഉയര്‍ന്നത്. 2014 ല്‍ ഫുഗ്ലി എന്ന ചിത്രത്തിലൂടെയാണ് കിയാര സിനിമയില്‍ എത്തുന്നത്. 2016 ല്‍ പുറത്തിറങ്ങിയ ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറിയിലൂടെയാ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇതിന് പിന്നാലെ ബോളിവുഡിലെ തിരക്കേറിയ താരമായി മാറാനും കിയാര അദ്വാനിക്ക് സാധിച്ചിരുന്നു.
പാന്‍ ഇന്ത്യന്‍ സിനിമകള്‍ ഇപ്പോള്‍ സജീവമായതോടെ ഭാഷാ വ്യത്യാസമില്ലാതെ പല ബിഗ് ബജറ്റ് സിനിമകളിലും ഭാഗമാകുകയാണ് കിയാര. രാം ചരണിനൊപ്പം ഗെയിം ചേഞ്ചര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച താരത്തിന്റേതായി യഷ് നായകനാകുന്ന ടോക്‌സിക് എന്ന സിനിമയും റിലീസിന് ഒരുങ്ങുകയാണ്. മലയാളി നടി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക്കില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്.

വലിയ ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം കന്നഡ, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങി ഒന്നിലധികം ഭാഷകളില്‍ റിലീസ് ചെയ്യും. നയന്‍താര, ഹുമ ഖുറേഷി, താര സുതാരിയ എന്നിവരും ടോക്‌സിക്കില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിനായി കിയാര വാങ്ങിയ പ്രതിഫലം സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്. സാധാരണയായി ഒരു സിനിമയ്ക്ക് രണ്ട് മുതല്‍ മൂന്ന് കോടി രൂപ വരെയാണ് കിയാര പ്രതിഫലം വാങ്ങുന്നത്.
കബീര്‍ സിങ്ങില്‍ അഭിനയിച്ചതിന് 3 കോടി രൂപയായിരുന്നു പ്രതിഫലം. എന്നാല്‍ കിയാര അദ്വാനി തന്റെ പ്രതിഫലം വര്‍ധിപ്പിച്ചതായും ടോക്‌സിക് എന്ന ചിത്രത്തിന് 15 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത് എന്നുമാണ് റിപ്പോര്‍ട്ട്. ഇത് അവരുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ചിത്രമാണ്. കിയാരയുടെ അവസാന ചിത്രമായ ഗെയിം ചേഞ്ചറിന് ഏകദേശം 5 കോടി മുതല്‍ 7 കോടി രൂപ വരെയാണ് പ്രതിഫലം ലഭിച്ചു.
പ്രതിഫലം ഉയര്‍ത്തിയതോടെ ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര തുടങ്ങിയ താരങ്ങള്‍ക്ക് തൊട്ടുപിന്നാലെ എത്തിയിരിക്കുകയാണ് കിയാര. ആലിയ ഭട്ട്, ശ്രദ്ധ കപൂര്‍ എന്നിവരെയാണ് കിയാര മറികടന്നിരിക്കുന്നത്. 2023 ല്‍ നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയെ കിയാര വിവാഹം കഴിച്ചിരുന്നു. അടുത്തിടെ താന്‍ ഗര്‍ഭിണിയാണ് എന്നും ജീവിതത്തിലെ വിലപ്പെട്ട സമ്മാനത്തിനായി കാത്തിരിക്കുകയാണ് എന്നും കിയാര പറഞ്ഞിരുന്നു.
ടോക്‌സിക്ക് എന്ന സിനിമയ്ക്ക് ശേഷം വാര്‍ 2 എന്ന ചിത്രം കൂടി കിയാര അദ്വാനി കമ്മിറ്റ് ചെയ്തിട്ടുണ്ട്. അഭിനയ ജീവിതത്തിലൂടെ വലിയ ആസ്തി താരം സമ്പാദിച്ചിട്ടുണ്ട്. 40 കോടി രൂപയാണ് താരത്തിന്റെ ആകെ ആസ്തി. 2024 ലെ കണക്കാണിത്. അഭിനയത്തിന് പുറമെ മോഡല്‍, അവതാരക എന്നീ നിലയിലും കിയാര വലിയ തുക സമ്പാദിക്കുന്നുണ്ട്.












Click it and Unblock the Notifications