ഇപ്പോഴും അവിവാഹിതയായി തുടരാൻ കാരണം ഇതാണ്; ആ കാരണം വെളിപ്പെടുത്തി ലക്ഷ്മി ഗോപാല സ്വാമി
അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ ശോഭിച്ച താരമാണ് ലക്ഷ്മി ഗോപാല സ്വാമി. 17ാം വയസ്സിൽ മോഡലിംഗിലൂടെ കരിയർ ആരംഭിച്ച ലക്ഷ്മി ഗോപാല സ്വാമി അഭിനയത്തിലേക്ക് എത്തുന്നത് ലോഹിത ദാസ് സംവിധാനം ചെയ്ത അരയന്നങ്ങളുടെ വീട് എന്ന സിനിമയിലൂടെയാണ്. 2000 ൽ ആണ് ഈ സിനിമ റിലീസ് ചെയ്തത്. മികച്ച പ്രകടത്തിലൂടെ ശ്രദ്ധ നേടിയിയെക്കാൻ ആദ്യ സിനിമയിലൂടെ തന്നെ താരത്തിന് സാധിച്ചിരുന്നു.
പിന്നീട് അവർ മലയാള സിനിമയിൽ സജീവമായി. കൊച്ച് കൊച്ച് സന്തോഷങ്ങൾ, അച്ഛനെയാണെനിക്ക് ഇഷ്ടം, മാമ്പഴക്കാലം, വാമനപുരം ബസ് റൂട്ട്, കീർത്തി ചക്ര എന്നിങ്ങനെ നിരവധി സിനിമകളുടെ ഭാഗമായി. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജറയാം എന്നിങ്ങനെ മുൻനിര താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ച് തന്റേതായ സ്ഥാനം അവർ നേടിയെടുത്തു. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ലക്ഷ്മി ഗോപാല സ്വാമി അഭിനയിച്ചു. അഭിനയത്തിനൊപ്പം തന്നെ നൃത്തവും അവർ കരിയറിന്റെ ഭാഗമാക്കി.

54ാം വയസ്സിലും താരം വിവാഹം ചെയ്തിട്ടില്ല. എന്ത് കൊണ്ടാണ് വിവാഹം ചെയ്യാത്തത് എന്ന ചോദ്യം ലക്ഷ്മി ഗോപാല സ്വാമി നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ്. ഇപ്പോൾ എന്ത് കൊണ്ട് വിവാഹം ചെയ്യാതിരുന്നത് എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് താരം.
പറ്റിയ ആൾ വന്നില്ല എന്നായിരുന്ന താരം പറഞ്ഞത്.
ഇന്ന പ്രായത്തിൽ വിവാഹിതയാകണം കുട്ടികളാകണം എന്നൊന്നും താൻ പ്ലാൻ ചെയ്തിരുന്നില്ലെന്നും സംഭവിക്കുമ്പോൾ സംഭവിക്കും എന്നായിരുന്നു വിശ്വസമെന്നും അവർ പറഞ്ഞു. ഒരാളെ കാണുമ്പോൾ ഇനി ജീവിതത്തിൽ ഇയാൾ വേണം എന്ന ഫീൽ ആരോടുും തോന്നിയിട്ടില്ല. അത് കൊണ്ട് നടന്നില്ലെന്നും ലക്ഷ്മി ഗോപാല സ്വാമി വ്യക്തമാക്കി...
ഈ ജീവിതത്തിൽ താൻ ഹാപ്പിയാണെന്നും താരം പറയുന്നു. സിനിമയിൽ അല്ലാതെ ജീവിതത്തിൽ എന്തെങ്കിലും നേടണം എന്ന ആഗ്രഹത്തിന്റെ പുറത്തായിരുന്നു താനെന്നും താരം പറയുന്നു. അതിനിടയിൽ പറ്റിയ ആൾ വന്നാൽ വിവാഹം ചെയ്യാം എന്ന് കരുതിയെന്നും തന്റെ ജീവിതത്തിൽ ഒന്നും പ്ലാൻ ചെയ്ത് സംഭവിച്ചതെല്ലന്നും വിവാഹവും അങ്ങനെയാണെന്നും ലക്ഷ്മി ഗോപാല സ്വാമി പറഞ്ഞു.
നർത്തി ആയതുകൊണ്ടാണോ സിനിമയിൽ അവസരം ലഭിച്ചത് എന്ന ചോദ്യത്തിനും താരം മറുപടി പറഞ്ഞു. ഒരു നല്ല നർത്തകി നല്ല നടി ആയിരിക്കണമെന്ന് എന്നില്ല, നല്ല നടി നല്ല നർത്തികി ആകണമെന്നില്ലെന്നും ലക്ഷ്മി പറഞ്ഞു. നർത്തകി അഭിനയിക്കുമ്പോൾ നൃത്തത്തിന്റെ മുഖഭാവങ്ങൾ വന്നുപോകാം. അത് അഭിനയത്തിൽ വരാൻ പാടില്ലാത്തതാണ്, അവർ പറയുന്നു.












Click it and Unblock the Notifications