ഞാന്‍ എന്നാല്‍ ജീവന്‍... ജീവന്‍ എന്നാല്‍ എന്താ? ജീവനുണ്ട് എന്ന് മാത്രം അറിയാം; ദൈവത്തെ കുറിച്ച് ലെന
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലെന. രണ്ട് പതിറ്റാണ്ടിലേറെയായി മലയാള സിനിമാ രംഗത്ത് സജീവമാണ് ലെന. അടുത്തിടെയായിരുന്നു ലെനയുടെ വിവാഹം. നേരത്തെ തിരക്കഥാകൃത്ത് അഭിലാഷിനെ ലെന വിവാഹം ചെയ്തിരുന്നെങ്കിലും 2013 ല്‍ ഈ ബന്ധം അവസാനിപ്പിച്ചു. പിന്നീട് കഴിഞ്ഞ വര്‍ഷമാണ് ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരെ ലെന വിവാഹം കഴിച്ചത്.
അടുത്തിടെ ലെന ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചിരുന്നു. ഓട്ടോബയോഗ്രഫി ഓഫ് ഗോഡ് എന്നതായിരുന്നു ആ പുസ്തകത്തിന്റെ പേര്. അടുത്തിടെയായി മാനസികാരോഗ്യം, ആത്മീയത എന്നീ വിഷയങ്ങളില്‍ ലെന ഒരുപാട് സംസാരിക്കാറുണ്ട്. ഇപ്പോഴിതാ ദൈവവുമായി ബന്ധപ്പെട്ടും തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് ലെന. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിനോടാണ് ലെനയുടെ പ്രതികരണം.

'ദൈവം ഒട്ടും കോംപ്ലിക്കേറ്റഡ് അല്ല. മുന്‍പും പറഞ്ഞിട്ടുള്ളത് പോലെ എന്റെ ശരീരം, എന്റെ മനസ് എന്ന് പറയാറുണ്ടോ എന്ന് ചോദിച്ചാല്‍ എല്ലാവരും പറയാറുണ്ട് എന്ന് പറയും. ആരാണ് പറയുന്നത്. ഞാനാണ് പറയുന്നത്. ഈ ഞാന്‍ അപ്പോള്‍ ആരാണ് എന്ന് ചോദിച്ചാല്‍ കണ്‍ഫ്യൂഷന്‍ ആകും. ആ കണ്‍ഫ്യൂഷന്‍ തീര്‍ക്കാന്‍ നമ്മള്‍ ചോദിക്കും ഈ ഞാന്‍ എന്ന് പറയുന്നത് എന്താണ് എന്ന്. അപ്പോഴും കണ്‍ഫ്യൂഷനായി.
അവിടെയാണ് നമ്മള്‍ പറയുന്നത് ഇറ്റ് ഈസ് ലൈഫ്, ജീവനാണ്. ജീവനാണെന്ന് പറയുമ്പോള്‍ ആ ജീവന്‍ എന്താണെന്ന് ചോദിക്കും. നമുക്കൊക്കെ ജീവനുണ്ടെങ്കിലും ജീവന്‍ എന്താണെന്ന് അറിയില്ല. ജീവനുണ്ട് എന്ന് മാത്രമെ അറിയാവൂ. ആ ജീവനാണ് ഈ ശരീരത്തിനേയും മനസിനേയും ചലിപ്പിച്ച് കൊണ്ടിരിക്കുന്നത്. വാട്ട് ഈസ് ലൈഫ് എന്ന് ചോദിക്കുകയാണ്. ഒരു കോണ്‍ഷ്യസ് എനര്‍ജി.
എല്ലാ എനര്‍ജിയും കോണ്‍ഷ്യസ് അല്ല. ഇവിടെ ബള്‍ബ് കത്തിക്കുന്ന ഊര്‍ജം കോണ്‍ഷ്യസ് അല്ല. അപ്പോള്‍ കോണ്‍ഷ്യസ് എനര്‍ജി, പ്യുര്‍ലി കോണ്‍ഷ്യസ് എനര്‍ജി ഈസ് ലൈഫ്. അതിനെയാണ് ദൈവം എന്ന് വിളിക്കുന്നത് എന്നാണ് ഞാന്‍ പറയുന്നത്. ഇത് എന്റെ കാഴ്ചപ്പാടാണ്. അതിനി ദൈവം അതല്ല എന്ന് അവകാശപ്പെടണമെങ്കില്‍ ഞാന്‍ തര്‍ക്കിക്കാനില്ല. ഞാന്‍ പറയുന്നത് എന്റെ കാഴ്ചപ്പാടില്‍ ഈ പറയുന്ന ഞാന്‍ ഈസ് ജീവന്‍.
ജീവന്‍ ഈസ് കോണ്‍ഷ്യസ് എനര്‍ജി, ബോധമുള്ള ഊര്‍ജം. ആ ബോധമുള്ള ഊര്‍ജം അതാണ് ദൈവം. ഇതുമായിട്ട് തര്‍ക്കിക്കാന്‍ വരുന്നവരോട് ഞാന്‍ തര്‍ക്കിക്കാന്‍ പോകില്ല. അത് അവരുടെ കാഴ്ചപ്പാടായിരിക്കാം, അവരുടെ ലോകമായിരിക്കാം. എനിക്ക് അത് അറിയില്ല. പക്ഷെ ഞാന്‍ പറയുന്ന സിങ്കാകുന്നവര്‍ക്ക് ഇത് മനസിലാകും. എന്റെ ശരീരം, എന്റെ മനസ്, ഞാന്‍ മൂന്നും കംപാര്‍ട്ടബിള്‍ ആയിക്കഴിഞ്ഞാല്‍ ആ അണ്ടര്‍സ്റ്റാന്റിംഗോട് കൂടി ജീവിക്കുന്ന ജീവിതം വ്യത്യസ്തമായിരിക്കും.












Click it and Unblock the Notifications