Get Updates
Get notified of breaking news, exclusive insights, and must-see stories!

'തേന്മാവിൻ കൊമ്പത്തി'ലെ ആ ഡയലോ​ഗ് ഇരുത്തിച്ചിന്തിപ്പിച്ചു, കാര്യമുണ്ടല്ലോയെന്ന് തോന്നി; ലെന

കാലങ്ങളായി മലയാളികൾ കണ്ട് കൊണ്ടിരിക്കുന്ന മുഖമാണ് ലെനയുടേത്. നാടൻ കഥാപാത്രത്തിലൂടെ വന്ന് പിന്നീട് നിരവധി വ്യത്യസ്ത കഥാപാത്രങ്ങൾ അവതരിപ്പിച്ചാ താരം ആണ് ലെന. തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്ന സ്വഭാവമാണ് ലെനയുടേത്. ഇത് പലപ്പോഴും വിവാദങ്ങൾക്കും കാരണമാകാറുണ്ട്. ഇപ്പോൾ തന്നെ ഇരുത്തി ചിന്തിപ്പിച്ച ഒരു സിനിമാ ഡയലോ​ഗിനെ കുറിച്ചാണ് ലെന പറയുന്നത്.

തേന്മാവിൻ കൊമ്പിലെ ഡയലോ​ഗിനെ കുറിച്ചാണ് ലെന പറഞ്ഞത്. താൻ ആരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാണെന്ന് എന്ന പപ്പുവിന്റെ ഡയലോ​ഗിനെ കുറിച്ചാണ് ലെന പറയുന്നത്. എല്ലാവരുടേയും ജീവൻ ഒന്നാണെന്നും വിവധ രൂപവും മനസ്സുമായി ജീവിക്കുന്നതാണെന്നും ലെന പറഞ്ഞു. എല്ലാവരുടേയും ഉള്ളിലിരിക്കുന്ന ജീവനെയാണ് താൻ ദൈവം എന്ന് വിളിക്കുന്നതെന്നും ലെന പറയുന്നു.

Lena

തേന്മാവിൻ കൊമ്പത്ത് സിനിമയിലെ ഡയലോ​ഗ് തന്നെ ഇരുത്തിച്ചിന്തിപ്പിച്ചിട്ടുണ്ടെന്നും നിങ്ങൾ ആരാണെന്ന് അറിയില്ലെങ്കിൽ തന്നെ സമീപിച്ചാൽ പറഞ്ഞുതരാമെന്നും ലെന പറയുന്നു. കേരള ലിറ്ററേച്ചർ
ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അവർ.

'' എന്റെ ശരീരം, എന്റെ മനസ്സ് എന്ന് പറയുന്നത് ആരാണെന്ന് അറിയില്ലെങ്കിൽ നൂറ് ശതമാനം മനസ്സമാധാനം ആർക്കും ഉണ്ടാവില്ല. താൻ ആരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക താൻ ആരാണെന്ന് എന്ന തേന്മാവിൻ കൊമ്പത്തിലെ ഡയലോ​ഗ് കേട്ടപ്പോൾ ഞാൻ ഇരുന്നുകാര്യമായി ചിന്തിച്ചു. ഇതിൽ എന്തോ കാര്യമുണ്ടല്ലോ എന്ന്.

നമ്മൾ എല്ലാവരും നമ്മളെ ഞാൻ എന്നാണ് വിളിക്കുന്നത്. എന്റെ ശരീരം, എന്റ മനസ്സ് എന്ന് പറയുന്നത് ആരാണെന്ന് ചോദിച്ചാൽ നമ്മൾ പറയും ഞാൻ ആണെന്ന്. ഓരോ ശരീരത്തിനും ഉള്ളിൽ ഇരിക്കുന്നത് ആരാണോ അവരാണ് പറയുന്നത് ഇത് ഞൻ ആണെന്ന്. ഈ ഒരോറ്റ ചോ​ദ്യത്തിന് ഉത്തരം കിട്ടുമ്പോൾ എല്ലാത്തിനും ഉത്തരമായി, ലെന പറഞ്ഞു.

അതാണ് ഇം​ഗ്ലീഷിൽ ഐ എന്ന് അവകാശപ്പെടുന്നത്. ഞാൻ ആരാണെന്ന് ചോ​ദിക്കാൻ നമ്മെ പഠിപ്പിച്ചത് രമണ മഹർഷിയാണ്. രമണ മഹർഷിയോട് ആര് എന്ത് ചോദിച്ചാലും പുള്ളി ചോ​ദിക്കും ആരാണ് ഇത് ചോദിക്കുന്നതെന്ന്. ഇതിന് ഉത്തരം കിട്ടാതെ കുറേ പേർ മരിച്ചുപോയിട്ടുണ്ട്.

ഇത് ഒന്നു കൂടി ലളിതമാക്കാൻ പറ്റുമോ എന്ന് ‍ഞാൻ ആലോചിച്ചു, എന്നിട്ടാണ് എന്റെ പുസ്തകത്തിലെ അഞ്ച് ഡബ്യൂ
(who, what, when, where, why) ആക്കിയത്. നിങ്ങൾ ആരാണെന്ന് ചോദിക്കുമ്പോൾ ഒരാളെ വ്യക്തിപരമായി ആക്രമിക്കുന്നതായിട്ടാണ് തോന്നുന്നത്. അത് മാറ്റി എല്ലാം ഒരൊറ്റ ഞാൻ അല്ലേ എന്ന് ചോദിച്ചാൽ പ്രശ്നം തീർന്നു താരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+