Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പ്രസ്റ്റീജായി പറയുന്നവര്‍ സിനിമയിലും ഉണ്ട്; മാലാ പാര്‍വതി പറയുന്നു

മലയാള സിനിമയില്‍ വേറിട്ട അഭിനയശൈലി കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് മാലാ പാര്‍വതി. നടി എന്നതിനൊപ്പം ടെലിവിഷന്‍ അവതാരക, എഴുത്തുകാരി, ആക്ടിവിസ്റ്റ് എന്ന നിലയിലും മാലാ പാര്‍വതി ശ്രദ്ധേയയാണ്. ഇപ്പോഴിതാ സിനിമയിലെ സ്ത്രീ സുരക്ഷയെ കുറിച്ചും താന്‍ നേരിട്ട സൈബര്‍ ആക്രമണങ്ങളെ കുറിച്ചും മനസ് തുറക്കുകയാണ് മാലാ പാര്‍വതി. മനോരമ ഓണ്‍ലൈനിനോടായിരുന്നു മാലാ പാര്‍വതിയുടെ പ്രതികരണം.

സിനിമയില്‍ എന്നല്ല ഒരു മേഖലയിലും സ്ത്രീകള്‍ സുരക്ഷിതരല്ല എന്നാണ് മാലാ പാര്‍വതിയുടെ അഭിപ്രായം. ലോകമുള്ളിടത്തോളം കാലം ക്രൈമും ഉണ്ടായിരിക്കും. സെക്‌സ് എന്നത് വില്‍പന ചരക്കാണ്. വിദ്യാഭ്യാസം നല്‍കിയാണ് ആള്‍ക്കാരെ അതില്‍ നിന്ന് പുറത്ത് കൊണ്ടുവരാന്‍ സാധിക്കുക എന്നും മാലാ പാര്‍വതി കൂട്ടിച്ചേര്‍ത്തു. പണ്ട് കാലം തൊട്ടേ സ്ത്രീകള്‍ പുരുഷനെ നോക്കാനുള്ള പ്രോപ്പര്‍ട്ടിയായി മാറുകയാണ് എന്നും താരം ചൂണ്ടിക്കാട്ടി.

Maala Parvathi

ഇത്രയും സ്ത്രീകളുമായി ബന്ധമുണ്ടെന്ന് വളരെ പ്രസ്റ്റീജായി പറയുന്നവര്‍ സിനിമാ മേഖലയിലും ഉണ്ട് എന്നും മാലാ പാര്‍വതി പറഞ്ഞു. സ്ത്രീയെ ഒരു പ്രോപ്പര്‍ട്ടി ആയിട്ട് കാണുന്നതില്‍ നിന്നാണ് ഇതെല്ലാം ഉണ്ടാകുന്നത് എന്നും അവര്‍ പറഞ്ഞു. ഒരാളെ ഞാന്‍ സിനിമയില്‍ നടിയാക്കി എന്നതിന്റെ പേരില്‍ അവര്‍ എന്നെ സേവിക്കണം എന്ന് വിചാരിക്കുന്ന ഒരു വലിയ വിഭാഗം ആളുകള്‍ നിലനില്‍ക്കുന്നുണ്ട് എന്നും മാലാ പാര്‍വതി വ്യക്തമാക്കി.

മലയാളികളില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ല എന്ന് മാലാ പാര്‍വതി പറഞ്ഞു. എന്നാല്‍ ഒരു തമിഴ് നടന്റെ കൂടെ അഭിനയിക്കുമ്പോള്‍ മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്നും അത് എനിക്ക് വിഷമമുണ്ടാക്കി എന്നും മാലാ പാര്‍വതി പറഞ്ഞു. ഇക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ സതീഷ് 'നിന്റടുത്ത് സിനിമയില്‍ പോകാന്‍ ആരും പറഞ്ഞില്ലല്ലോ എന്തായാലും സിനിമയിലേക്കു വന്നു ഇനി തോറ്റു പിന്മാറരുത്,' എന്നായിരുന്നു എന്നും മാലാ പാര്‍വതി പറഞ്ഞു.

അയാളുടെ മനസില്‍ ഇത്രയും വൃത്തികേടുകള്‍ ഉണ്ടായിട്ടാണ്. അയാള്‍ക്ക് മര്യാദയ്ക്ക് പെരുമാറാന്‍ പറ്റില്ലെന്നു വച്ച് നമ്മള്‍ വീട്ടില്‍ ഇരിക്കേണ്ട ആള്‍ക്കാരല്ലല്ലോ എന്നാണ് സതീഷ് പറഞ്ഞത് എന്നും മാലാ പാര്‍വതി കൂട്ടിച്ചേര്‍ത്തു. സൈബര്‍ ആക്രമണം കാരണം തളര്‍ന്ന് പോയ അവസ്ഥയുണ്ടായിട്ടുണ്ട് എന്നും കുടുംബത്തില്‍ ഒരിക്കലും ഇല്ലാത്തതരത്തിലുള്ള അസ്വാരസ്യങ്ങള്‍ ഉണ്ടായി എന്നും മാലാ പാര്‍വതി പറഞ്ഞു.

എന്നാല്‍ പിന്നീട് ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണ് എന്ന തിരിച്ചറിവില്‍ മുന്നോട്ട് പോകുകയായിരുന്നു എന്നും മാലാ പാര്‍വതി കൂട്ടിച്ചേര്‍ത്തു. സന്തോഷം എങ്ങനെയെടുക്കുന്നോ അതുപോലെ തന്നെ സങ്കടങ്ങളും നെഗറ്റീവ് കാര്യങ്ങളും എടുക്കാന്‍ നമ്മുടെ മനസിനെ തയാറാക്കി വെക്കണം എന്നും അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+