കാര്യസ്ഥനിൽ അഭിനയിക്കുമ്പോൾ യഥാർത്ഥ പേര്, പിന്നീട് മാറ്റി; മഹിമ നമ്പ്യാരുടെ യഥാർത്ഥ പേര് അറിയാമോ?
ഇപ്പോൾ മലയാളത്തിൽ തിളങ്ങിനിൽക്കുന്ന നായികമാരിൽ ഒരാളാണ് മഹിമ നമ്പ്യാർ. ആർ ഡി എക്സ് എന്ന ചിത്രത്തിലൂടെയാണ് മഹിമയ്ക്ക് ആരാധകർ കൂടിയത്. എന്നാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നതിന് വളരെ മുമ്പ് തന്നെ പല സിനിമകളിലും മഹിമ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ ആർ ഡി എക്സ് മഹിമയ്ക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തു.
ഉണ്ണി മുകുന്ദൻ നായകനായി എത്തിയ പുതിയ ചിത്രമായ ജയ് ഗണേഷിലെ നായിക മഹിമയാണ്. ഇപ്പോൾ തന്റെ ശരിക്കും ഉള്ള പേരിനെക്കുറിച്ചും പേര് മാറ്റാനുണ്ടായ സാഹചര്യത്തെക്കുറിച്ചും പറയുകയാണ് മഹിമ. മഹിമയുടെ യാഥാർത്ഥ പേര് ഗോപിക എന്നായിരുന്നു.

തമിഴിൽ അവസരം കിട്ടിയപ്പോഴാണ് മഹിമ എന്ന പേര് സ്വീകരിച്ചത്. ഒരു വാലു കൂടി ഉണ്ടായിരുന്നെങ്കിൽ കരിയറിൽ വളർച്ചയുണ്ടാകും എന്ന് പറഞ്ഞത് കാെണ്ടാണ് നമ്പ്യാർ എന്ന് കൂടി ചേർത്തത് എന്നാണ് താരം പറയുന്നത്. ന്യൂമറോളജി നോക്കിയപ്പോൾ പേരിന് വാലൊക്കെ ഉണ്ടെങ്കിലെ കരിയറിൽ വളർച്ച ഉണ്ടാകുമെന്ന് പറഞ്ഞെന്നും അങ്ങനെയാണ് മുത്തച്ഛന്റെ സർ നെയിമായ നമ്പ്യാർ ചേർത്തതെന്നും താരം പറയുന്നു.
തന്റെ ആദ്യ സിനിമയായ കാര്യസ്ഥനിൽ അഭിനയിക്കുമ്പോൾ ഗോപിക എന്നു തന്നെയായിരുന്നു പേരെന്നും മഹിമ പറഞ്ഞു. ' എന്റെ ശരിക്കുള്ള പേര് ഗോപിക പി സി എന്നാണ്. കാര്യസ്ഥൻ ആയിരുന്നു ആദ്യത്തെ സിനിമ. അതിൽ ഗോപിക എന്ന് തന്നെയായിരുന്നു പേര്. പിന്നീട് തമിഴിൽ അഭിനയിക്കുമ്പോഴാണ് പേര് മാറ്റുന്നത്.
ആ സമയത്ത് ഗോപിക ചേച്ചി തമിഴിൽ സജീവമായിരുന്നു. പ്രഭി സോളമൻ സാറാണ് മഹിമ എന്ന പേര് സജസ്റ്റ് ചെയ്യുന്നത്. എന്റെ പേര് മാറ്റിയ കാര്യം ഇന്റർനെറ്റിലൂടെയാണ് ഞാൻ അറിയുന്നത്, ' മഹിമ പറയുന്നു.
' ന്യൂമറോളജി നോക്കിയപ്പോൾ പറഞ്ഞു പേരിന് വാൽ ഒക്കെ വേണം ഉണ്ടെങ്കിൽ ഒരു ഗ്രോത്തൊക്കെ ഉണ്ടാകുമെന്ന്. അങ്ങനെയാണ് എന്റെ മുത്തച്ഛന്റെ സർ നെയിം ആയ നമ്പ്യാർ കൂടി ചേർത്തത്. അല്ലാതെ ഇതിന് ജാതിയും മതവുമായിട്ടൊന്നും ഒരു ബന്ധവുമില്ല, മഹിമ പറഞ്ഞു.
മഹിമയുടെ ഈ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടും. വിമർശിച്ചും പിന്തുണച്ചുമൊക്കെയാണ് അഭിപ്രായങ്ങൾ.
കാര്യസ്ഥൻ എന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച മഹിമ കാസർഗോഡ് സ്വദേശിയാണ്. നർത്തകിയും ഗായികയും കൂടിയാണ് മഹിമ. മലയാളത്തിന് പുറമെ തമിഴിലും കഴിവ് തെളിയിച്ച താരമാണ് മഹിമ. നിരവധി ആരാധകരും താരത്തിനുണ്ട്.












Click it and Unblock the Notifications