ഓൺലൈൻ വീഡിയോ സംഘത്തിന് നടി മാളവികയുടെ എട്ടിന്റെ പണി; ഇറങ്ങിയോടി ചിലർ..നടിക്ക് പറയാനുള്ളത്
പൊതുപരിപാടികൾക്കെത്തുമ്പോൾ തങ്ങളുടെ സ്വകാര്യതയിൽ കയറി ഇടപെടുന്ന മാധ്യമങ്ങൾക്കെതിരെ അടുത്തിടെ നടി അനശ്വര രാജൻ തുറന്നടിച്ചിരുന്നു. ഓൺലൈൻ മാധ്യമ സംഘങ്ങൾ പലപ്പോഴും വീഡിയോ എടുക്കുന്നത് അസ്വസ്ഥത ഉണ്ടാക്കാറുണ്ടെന്നും അവർ വീഡിയോ എടുക്കുന്ന ആംഗിളാണ് പ്രശ്നം എന്നുമാണ് നടി പറഞ്ഞത്. ആകാശത്ത് നിന്നാണ് പലരും വീഡിയോ എടുക്കുക, ഭൂമിയിൽ നിന്ന് എടുത്തൂടെയെന്ന് പലരോടും ചോദിച്ചിട്ടുണ്ട്', നടി പറഞ്ഞു.
നടി എസ്തർ അനിലും ഇത്തരത്തിൽ പ്രതികരിച്ചിരുന്നു. താൻ ഇരിക്കുന്ന മോശമായൊരു ആംഗിളിൽ ഫോട്ടോയെടുത്ത മാധ്യമങ്ങളെയാണ് നടി വിമർശിച്ചത് .ഇപ്പോഴിതാ അത്തരത്തിൽ ഓൺലൈൻ സംഘത്തിന് മുട്ടൻ പണി കൊടുത്തിരിക്കുകയാണ് നടി മാളവിക മേനോൻ. തന്റെ വീഡിയോ ഷൂട്ട് ചെയ്യാനെത്തിയ ഓൺലൈൻ സംഘത്തിന്റെ വീഡിയോ പകർത്തുകയാണ് മാളവിക ചെയ്തത്. ഇത് സംബന്ധിച്ച് മാളവിക പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

'കൂട്ടുകാരെ, ഇതാണ് ഞാൻ ആ പറഞ്ഞ ടീംസ്. പാവങ്ങളാ എല്ലാവരും. എപ്പോഴും നിങ്ങൾ അല്ലെ എല്ലാവരെയും ഷൂട്ട് ചെയ്യുന്നത്. ഇന്നു നിങ്ങൾക്കുവേണ്ടി ഞാനത് ചെയ്യാം. എല്ലാവരെയും കിട്ടിയില്ല, ക്യാമറ ഓൺ ചെയ്തപ്പോഴേക്കും പലരും ഓടി. നിങ്ങൾ ക്യാമറ വച്ചു ആകാശത്തു നിന്നും ഷൂട്ട് ചെയ്യുമ്പോൾ ഞങ്ങൾ ഒക്കെ അപ്പോ എന്താ ചെയ്യേണ്ടത്', ഇൻസ്റ്റ ഗ്രാമം സ്റ്റോറിയിൽ നടി പറഞ്ഞു. അതേസമയം തമാശക്കാണ് താൻ ഇത്തരത്തിൽ സ്റ്റോറി പങ്കിട്ടതെന്നും ഇത്ര പേടിയുള്ളവരാണോ ഞങ്ങളുടെ വീഡിയോ എടുക്കുന്നതെന്നും നടി ചോദിച്ചു. മനോരമ ഓൺലൈനിനോടായിരുന്നു നടിയുടെ പ്രതികരണം.
'അവർ അവരുടെ വീഡിയോ ചെയ്യുകയാണ്. പാവങ്ങളാണ്. അവരെ കൊണ്ട് പോസിറ്റീവും നെഗറ്റീവും ഉണ്ടായിട്ടുണ്ട് . നമ്മൾ പരിപാടിക്ക് അനുസരിച്ച് വസ്ത്രം ചെയ്ത് വരുമ്പോൾ ഇവർ അത് ഷൂട്ട് ചെയ്ത് അവർക്ക് ഇഷ്ടപ്പെട്ട കാപ്ഷൻ നൽകുകയാണ്. അതിന് താഴെ വരുന്നത് മോശം കമന്റുകളും. ഒരു തൊഴിലും ഇല്ലാത്തവരാണ് കമന്റ് ചെയ്യുന്നത്. ഇപ്പോൾ ഇത്തരത്തിലുള്ള കമന്റുകളോടൊന്നും പ്രതികരിക്കാറില്ല.
വിദേശ രാജ്യത്തൊക്കെ അവർ സാധാരണ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ തന്നെയാണ് ഞങ്ങളും ഉപയോഗിക്കുന്നത്. എന്നാൽ ഇവിടെ സിനിമ താരം വസ്ത്രം ചെയ്തു എന്നതിനാൽ ഞങ്ങളെകുറ്റപ്പെടുത്താൻ ആളുകൾ കാണും. ഞാൻ ഓൺലൈൻ ചാനലുകാരെ കുറ്റപ്പെടുത്തുകയല്ല. എല്ലാവരും ഉപജീവനമാണ്. നമ്മുക്കും അങ്ങനെ തന്നെയാണ്. രണ്ട് കൂട്ടരും സഹകരണ മനോഭാവത്തോടെയാണ് മുന്നോട്ട് പോകേണ്ടത്', നടി പറഞ്ഞു.
എന്നുവെച്ച് ഓൺലൈൻ മീഡിയക്കാരെ കൊണ്ട് ചിലപ്പോൾ ഉപകാരമുണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു. അടുത്തിടെ ഒരു ഉദ്ഘാടന പരിപാടിക്കിടെ തിരക്ക് കൂടിയപ്പോൾ തന്നെ മുന്നോട്ട് പോകാൻ സഹായിച്ചതും ആ തിരക്ക് നിയന്ത്രിച്ചതുമെല്ലാം ഓൺലൈൻ ചാനലുകാരായിരുന്നുവെന്ന് നടി പറയുന്നു. ഒരുപാട് ദൂരം വണ്ടിയോടിച്ച് വന്ന് വീഡിയോ ഒക്കെ എടുക്കുന്നത് ഉപജീവനത്തിനാണ്. അതുപോലെ തന്നെയാണ് ഞങ്ങളും', നടി വ്യക്തമാക്കി.












Click it and Unblock the Notifications