3 വർഷത്തെ ആലോചനയ്ക്ക് ശേഷം എടുത്ത തീരുമാനമെന്ന് മാളവിക; നല്ല കാര്യത്തിനാണല്ലോ എന്ന് ആരാധകർ
കറുത്ത പക്ഷികൾ എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകൾ ആയി അഭിനയിച്ച മാളിവികയെ ആരും മറന്നുകാണില്ല. കാഴ്ചയില്ലാത്ത മല്ലി എന്ന കഥാപാത്രം മാളവിക മികച്ചതാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മാളവിക തന്റെ നീണ്ട ഇടതൂർന്ന മുടി മുറിച്ചിരിക്കുകയാണ്. തന്റെ നീണ്ട മുടി മുറിച്ച ശേഷമുള്ള ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കേശദാനം സ്നേഹ ദാനം എന്ന പദ്ധതിയിലേക്ക് നൽകാനാണ് താരം മുടി മുറിച്ചത്.
2024 ഏപ്രിൽ 16 ന് ഞാൻ മഹത്തായ ഒരു തീരുമാനമെടുത്തു. എന്റെ മുടി ചെറുതാക്കി മുറിച്ചു. പലർക്കും ഇഷ്ടമുള്ള എന്റെ നീണ്ട മുടി എനിക്ക് നീണ്ട മുടിയുള്ള മാളൂ എന്ന വിളിപ്പേര് നേടിത്തന്നിരുന്നു, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ 'കേശദാനം സ്‌നേഹദാനം' എന്ന പരിപാടിയിൽ പങ്കെടുത്തതിന് ശേഷമാണ് മുടി ദാനം ചെയ്യണമെന്ന ചിന്ത വന്നതെന്നും മൂന്ന് വർഷത്തെ ആലോചനയ്ക്ക് ശേഷം ആണ് ഒടുവിൽ മുടി മുറിക്കാൻ തീരുമാനിച്ചതെന്നും താരം പറഞ്ഞു.

തന്നെ അറിയാവുന്നവർക്ക് പ്രത്യേകിച്ച് തന്റെ മുടിയെ ഒരുപാട് ഇഷ്ടപ്പെടുന്നവർക്ക് ഇത് ഞെട്ടലുണ്ടാക്കുമെന്ന് തനിക്കറിയാം എന്നും എന്നാൽ മുടി ആവശ്യമുള്ള ഒരാൾക്ക് ദാനം ചെയ്യാൻ തീരുമാനിച്ച വിവരം അറിയിക്കുന്നതിൽ തനിക്ക് അതിയായ സന്തോഷം ഉണ്ടെന്നും മറ്റൊരാൾക്ക് സ്പെഷ്യൽ ആണെന്ന് തോന്നാനും ആത്മവിശ്വാസം ഉയർത്തിപ്പിടിക്കാനും കാരണമാവുന്നു എന്നതിൽ സന്തോഷമുണ്ടെന്നും മാളവിക പറയുന്നു.
തന്റെ തീരുമാനത്തെ പിന്തുണച്ചതിനും സ്വീകരിച്ചതിനും മാതാപിതാക്കളോടും താരം നന്ദി പറയുന്നു. തന്നെ ആദ്യമായി മുടിയുടെ നീളം കുറഞ്ഞ് കാണുന്നത് അവർക്ക് എളുപ്പം ആയിരിക്കില്ലെന്നും പക്ഷേ അവരുടെ സ്നേഹം തന്റെ ഒപ്പമുണ്ടെന്ന് തനിക്കറിയാം എന്നും താരം പറയുന്നു. സ്നേഹവും സന്തോഷവും പകരാൻ ഏറ്റവും ചെറിയ കാരുണ്യ പ്രവൃത്തിക്ക് പോലും കഴിയുമെന്ന് ഓർക്കുക, മാളവി കുറിച്ചു.
മുടി ദാനം ചെയ്യൂ, സ്നേഹം പരക്കട്ടെ, പുതിയ തുടക്കമാകട്ടെ എന്ന ഹാഷ്ടാഗോടെയാണ് മുടി ദാനം ചെയ്ത വിവരം മാളവി ക സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. തന്റെ നീണ്ടിരിക്കുന്ന മുടിയുടെ ഫോട്ടോയും മുടി മുറിച്ചതിന് ശേഷമുള്ള ഫോട്ടോയും വീഡിയോയും മാളവിക പങ്കുവെച്ചു. നിരവധി കമന്റുകളാണ് വന്നുകാെണ്ടിരിക്കുന്നത്.
എന്തിനാരുന്നു അമ്മു മുടി വെട്ടികളഞ്ഞത് ശോ, നല്ല മുടി ആരുന്നു . കാര്യം ഈ സ്റ്റൈൽ കൊള്ളാം എന്നാലും. സാരില്ല ഒരു നല്ലാ കാര്യത്തിനാണല്ലോ മുടി ഇതിനേക്കാൾ മൊഞ്ചിൽ വീണ്ടും വരും എന്നിങ്ങനെയാണ് കമന്റുകൾ.












Click it and Unblock the Notifications