Get Updates
Get notified of breaking news, exclusive insights, and must-see stories!

സുപ്രിയയോ, പൂർണ്ണിമയോ ആരാണ് കൂടുതൽ പൊസസ്സീവ്? ജീവിതത്തിൽ പഠിച്ച പാഠം? മല്ലിക സുകുമാരൻ പറയുന്നു

സിനിമയിൽ 50 കൊല്ലം പൂർത്തിയാക്കിയിരിക്കുകയാണ് മല്ലിക സുകുമാരൻ. മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും, മരുമക്കളായ സുപ്രിയയും പൂർണിമയുമൊക്കെ പങ്കെടുത്ത ചടങ്ങ് വളരെ ഗംഭീരമായി നടക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മൈൽ സ്‌റ്റോൺ മേക്കേഴ്‌സ് സംഘടിപ്പിച്ച പരിപാടിയിൽ രസകരമായ ചില ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് മല്ലിക സുകുമാരൻ.

ജീവിതത്തിൽ നിന്ന് പഠിച്ച ഏറ്റവും നല്ല പാഠം എന്താണ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. സാധാരണക്കാരുമായി കൂടുതൽ ഇടപെഴുക സെലിബ്രറ്റീസുമായി കറങ്ങാതിരിക്കുക എന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്. അതെന്താണ് അങ്ങനെ പറഞ്ഞത് എന്ന ചോദ്യത്തിന് അപ്പോഴാണ് കുഴപ്പം, എന്തെങ്കിലും വിരോധം വരുമ്പോൾ നാല് കഥകൾ വരും എന്നാണ് മല്ലിക പറഞ്ഞത്.

mallika sukumaran

കൊച്ചുമക്കളിൽ കൂടുതൽ വികൃതി ആർക്കാണ് എന്ന ചോദ്യത്തിന് അലംകൃതയ്ക്കാണെന്നും എന്നാൽ വളരെ ഇന്റലിജെന്റ് ആയ കുട്ടിയാണ് അലംകൃത എന്നും മല്ലിക പറയുന്നു.

മലയാള സിനിമയുടെ പ്രത്യേകതയെക്കുറിച്ചുള്ള ചോദ്യത്തിന് പരസ്പര സ്‌നേഹവും ബഹുമാനവും ഒക്കെ ഉള്ളത് മലയാള സിനിമയിലാണ് എന്ന് മല്ലിക പറയുന്നു. പാർട്ണറുടെ കാര്യത്തിൽ ആരാണ് കൂടുതൽ പോസസ്സീവ് സുപ്രിയ ആണോ പൂർണിമയാണോ എന്ന ചോദ്യത്തിന് സുപ്രിയ എന്നാണ് മല്ലിക ഉത്തരം പറഞ്ഞത്.

കേരളത്തിന്റെ ഗതാഗത മന്ത്രി ആയാൽ ചെയ്യുന്ന ആദ്യ കാര്യം. ബസ് സ്റ്റോപ്പിന്റെ സ്ഥാനത്ത് തന്നെ ബസ്സുകൾ നിർത്തും എന്നാണ് പറഞ്ഞത്. പൃഥ്വിരാജിനും ഇന്ദ്രജിത്തിനും ഇനിയൊരു സമ്മാനം വാങ്ങിക്കൊടുത്താൽ എന്തായിരിക്കും എന്ന ചോദ്യത്തിന് വിനയം കടയിൽ കിട്ടിയാൽ അതാണ് രാജുവിന് വാങ്ങിക്കൊടുക്കുക എന്നാണ് മല്ലിക പറഞ്ഞത്. ചെയ്യാത്ത കാര്യങ്ങൾ ചെയ്തുവെന്നും കേൾക്കാത്ത കാര്യങ്ങൾ കേട്ടുവെന്നുമൊക്കെ പറയുന്നത് രാജുവിന് ഇഷ്ടമല്ലെന്നും മല്ലിക പറയുന്നു.

ഇന്ദ്രജിത്തിന് ഓർമ്മ ശക്തിയാണ് വാങ്ങിക്കൊടുക്കുക എന്നാണ് പറഞ്ഞത്. എന്തെങ്കിലും പറഞ്ഞാൽ ഞാൻ ഇന്ന് ഓർത്താൽ അവൻ നാല് ദിവസം കഴിഞ്ഞേ ഓർക്കൂവെന്നും മല്ലിക പറയുന്നു. സുകുമാരനൊപ്പം കണ്ട ആദ്യ സിനിമ ഏതാണെന്ന ചോദ്യത്തിന് കല്യാണത്തിന് മുൻപും സുകുമാരനൊപ്പം കണ്ടിട്ടുണ്ടെന്നും മല്ലിക പറഞ്ഞു. സത്രത്തിൽ ഒരു രാത്രി എന്ന സിനിമയാണ് കണ്ടതെന്നും മല്ലിക പറഞ്ഞു.

വാട്‌സ്ആപ്പിൽ വീഡിയോ കോൾ ചെയ്യുന്നത് ഇന്ദ്രനാണെന്ന് മല്ലിക പറഞ്ഞു. വാട്‌സാപ്പിൽ എത്ര പേരെയാണ് ബ്ലോക്ക് ചെയ്തത് എന്ന ചോദ്യത്തിന് നൂറിലധികം പേരെ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും മല്ലിക പറയുന്നു. ഫോണിലൂടെ തെറിവിളിയൊന്നും വന്നിട്ടില്ല, പ്രായം ആയത് കൊണ്ടായിരിക്കും എന്നും മല്ലിക പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+