'വിവാഹത്തിന് മുമ്പ് ഗർഭിണി, ഗൗതത്തിന്റെ അച്ഛന് ഇഷ്ടമല്ല'; അന്നത്തെ ആ 'ചർച്ചക'ളെക്കുറിച്ച് മഞ്ജിമ
ബാലതാരമായണ് മഞ്ജിമ മോഹൻ സിനിമയിലേക്ക് എത്തുന്നത്. അതിന് ശേഷം നായികയായി തിളങ്ങിയ താരം ആരാധകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തുകയും ചെയ്തു. 2022 ൽ ആയിരുന്നു മഞ്ജിമയും ഗൗതമും വിവാഹിതരാകുന്നത്. നടൻ കാർത്തികിന്റെ മകനാണ് ഗൗതം. മഞ്ജിമയുടെ വിവാഹം ഏറെ ചർച്ചയായിരുന്നു. തന്റെ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജിമ.
ഒരു സിനിമാ താരത്തെ വിവാഹം ചെയ്യില്ല എന്ന് പറഞ്ഞ താൻ സിനിമാ പാരമ്പര്യമുള്ള കുടുംബത്തിലെ നടനെ തന്നെ വിവാഹം ചെയ്തത് തന്റെ ഇഷ്ടപ്രകാരമാണെന്ന് മെർസി ജോണുമായുള്ള പോഡ്കാസ്റ്റിൽ താരം പറയുന്നു.

ഇഷ്ടപ്പെട്ട ആളെ എന്നും കാണാൻ പറ്റുക അദ്ദേഹത്തിനൊപ്പം ജീവിക്കാൻ പറ്റുക എന്നതൊക്കെ ശരിക്കും അനുഗ്രഹമാണെന്നും വിവാഹ ജീവിതം തന്റെ ലൈഫിൽ വലിയ മാറ്റങ്ങളൊന്നും കൊണ്ടുവന്നിട്ടില്ലെന്നും താനും തന്റെ ജീവിത രീതികളുമൊക്കെ പഴയത് പോലെ തന്നെയാണെന്ന് താരം പറയുന്നു. കല്യാണം കഴിഞ്ഞ് ഒരു വലിയ സിനിമാ കുടുംബത്തിലേക്ക് പോകുന്നു എന്നതും ഉത്തരവാദിത്തമാണെന്നും പക്ഷേ രസമാണെന്നും മഞ്ജിമ പറയുന്നു.
വിവാഹ സമയത്ത് കേട്ട സോഷ്യൽ മീഡിയ കമന്റുകളെക്കുറിച്ച് മഞ്ജിമ പറയുന്നുണ്ട്. എന്തും സോഷ്യൽ മീഡിയയിൽ തുറന്നുകാട്ടുന്നതിനോട് താൻ ഒട്ടും യോജിക്കുന്നില്ലെന്നും തുടക്കത്തിലൊക്കെ അങ്ങനെയായിരുന്നു, പിന്നീട് തനിക്ക് മനസ്സിലായി കാഴ്ചക്കാർ അവരുടെ കാഴ്ചപ്പാടുകളിൽ നിന്നുകൊണ്ടാണ് നമ്മെളയും വിലയിരുത്തുന്നത് എന്ന് മഞ്ജിമ പറയുന്നു. അത് വളരെ മോശമായി ബാധിക്കാൻ തുടങ്ങിയപ്പോഴാണ് സോഷ്യൽ മീഡിയയെ അധികം പ്രോത്സാഹിപ്പിക്കാതിരുന്നതെന്ന് താരം പറയുന്നു.
ഞങ്ങൾ രണ്ട് പേരും എന്താണ് ഞങ്ങളുടെ ജീവിതം എന്ന് സോഷ്യൽ മീഡിയയിൽ തുറന്നുകാണിക്കാൻ ഇഷ്ടപ്പെടാത്തവരാണ്. പക്ഷേ എന്തെങ്കിലും വിശേഷ ദിവസം വരുമ്പോൾ ഒരുമിച്ച് ഉള്ള ഫോട്ടോ പോസ്റ്റ് ചെയ്യാൻ വേണ്ടി കുടുംബത്തിൽ നിന്ന് വല്ലാത്ത സമ്മർദ്ദം ഉണ്ടാവാറുണ്ട്.
വിവാഹ ശേഷമുള്ള ആദ്യത്തെ പൊങ്കലിന് ഫോട്ടോ പോസ്റ്റ് ചെയ്യാൻ നിര്ഡബന്ധിച്ച് ഞാൻ ഇപ്പോഴും ഓർക്കുന്നു. ക്രിസ്മസിനും ന്യൂ ഇയഘറിനും എല്ലാം ഫോട്ടോ പോസ്റ്റ് ചെയ്തില്ലെങ്കിൽ ആളുകൾ മറ്റൊരു തരത്തിൽ കഥകൾ മെനയും താരം പറയുന്നു.
തന്റെ വിവാഹത്തെക്കുറിച്ച് വന്ന നെഗറ്റീ് കമന്റുകൾ മാനസികമായി തളർത്തിയിരുന്നുവെന്ന് മഞ്ജിമ പറഞ്ഞു. വിവാഹത്തിന് മുമ്പ് ഗർഭിണി ആയത് കൊണ്ടാണ് വിവാഹം ലളിതമാക്കിയത്, ഗൗതമിന്റെ അച്ഛന് വിവാഹത്തിൽ താല്പര്യം ഉണ്ടായിരുന്നില്ല, അദ്ദേഹം ആരെയും ക്ഷണിക്കാത്തതിന് കാരണം അതാണ് എന്നൊക്കെയാണ് വാർത്തകൾ വന്നതെന്നും അത് മാനസികമായി വേദനിപ്പിച്ചെന്നും മഞ്ജിമ പറഞ്ഞു.
ആ അവസ്ഥയിൽ താൻ തളർന്നിരിക്കുമ്പോൾ എന്തും തുറന്നുസംസാരിക്കാനുള്ള സ്വാതന്ത്ര്യം ഗൗതം തന്നുവെന്നും അതാണ് തങ്ങളുടെ മാര്യേജ് ലൈഫിന്റെ അടിത്തറയെന്നും താരം പറയുന്നു. തുടക്കത്തിൽ തന്നെ നമ്മൾ പരസ്പരം മനസ്സിലാക്കാതെ, വിഷമിച്ചിരിക്കുന്നതിന് കാരണം മറ്റെന്തെങ്കിലുമാണെന്ന് ഗൗതെ ഊഹിച്ച് മാറിയിരുന്നുവെങ്കിൽ തുടക്കത്തിലെ പ്രശ്നങ്ങൾ വന്നേനെ എന്നും പ്രോപ്പറായ കമ്യൂണിക്കേഷനാണ് ഏതൊരു ദാമ്പത്യത്തിന്റെയും അടിത്തറയെന്നും താരം പറയുന്നു.












Click it and Unblock the Notifications