കടയില്‍ ചായ കുടിച്ച 50 രൂപ കൊടുക്കാന്‍ മറന്നു; ആ ചേട്ടന് സൈബര്‍ സെല്ലില്‍നിന്ന് നമ്പര്‍ കണ്ടെത്തി വിളിച്ചു
ടെലിവിഷനിലും സിനിമയിലും ഒരു പോലെ കഴിവ് തെളിയിച്ച നടിയാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോ പരമ്പരയായ വെറുതെ അല്ല ഭാര്യയില്‍ മത്സരിച്ചാണ് അവര്‍ ടെലിവിഷന്‍ ജീവിതം ആരംഭിച്ചത്. മറിമായം എന്ന ഹിറ്റ് പരമ്പര ഏറെ പ്രശംസ നേടിക്കൊടുത്തു. തുടര്‍ന്ന് മലയാള സിനിമയില്‍ നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി കൂടിയായ മഞ്ജു ജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ കടന്നു വന്നാണ് പ്രേക്ഷകര്‍ക്കിടയില്‍ തന്റേതായ സ്ഥാനം നേടിയത്. തന്റെ ജീവിതത്തിലെ വിശേഷങ്ങള്‍ എല്ലാം മഞ്ജു യൂട്യൂബ് ചാനലിലൂടെയും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.
അടുത്തിടെ തന്റെ ജീവിതത്തിലുണ്ടായ ഒരു പ്രത്യേക സംഭവം പ്രേക്ഷകരുമായി പങ്കുവെക്കുകയായിരുന്നു മഞ്ജു. മൈല്‍സ്റ്റോണ്‍ മേക്കേസിന്റെ പരിപാടിയിലാണ് മഞ്ജു താന്‍ അടുത്തിടെ നേരിട്ട പ്രത്യേക അനുഭവം പങ്കുവെച്ചത്.

മഞ്ജുവിന്റെ വാക്കുകള്‍: അഞ്ചാറ് ദിവസങ്ങള്‍ക്കു മുമ്പ് ഞാന്‍ ഷൂട്ടിങ്ങിന്റെ തിരക്കിലായിരുന്നു. ഷൂട്ട് കഴിഞ്ഞ് ഫോണ്‍ നോക്കിയപ്പോള്‍ അഞ്ചെട്ടു മിസ്ഡ് കോള്‍ കിടക്കുന്നു. എല്ലാം ഒരേ നമ്പറില്‍ നിന്നാണ്. ഞാന്‍ തിരിച്ചു വിളിച്ചപ്പോള്‍ പരിചയമില്ലാത്ത ആളാണ്. അദ്ദേഹം എന്റെ വണ്ടിയുടെ നമ്പര്‍ പറഞ്ഞു.
'ഈ വണ്ടി നിങ്ങളുടെ അല്ലേ' എന്ന് ചോദിച്ചു. എന്റെ വണ്ടിയുടെ നമ്പര്‍ എനിക്ക് കാണാതെ അറിയില്ലായിരുന്നു. ഞാന്‍ അപ്പോള്‍ തന്നെ ഫോണില്‍ നോക്കി. ഇതു തന്നെയാണോ എന്റെ വണ്ടിയുടെ നമ്പര്‍ എന്ന് പരിശോധിച്ചു. എന്റെ വണ്ടി തന്നെയാണ്. ബ്രൗണ്‍ കളര്‍ ഇക്കോസ്പോര്‍ട്ട്. അതെ എന്റെ വണ്ടിയാണ് എന്ന് ഞാന്‍ മറുപടി പറഞ്ഞു.
എന്റെ ചങ്കിന് തീപിടിച്ചു. കാരണം എന്റെ വണ്ടി ഞാനല്ല ഓടിക്കുന്നത്. മറ്റു പലരുമാണ്. അവന്മാര് സീറ്റ് ബെല്‍റ്റ് ഇടാതെ പോയോ അതോ എവിടെയെങ്കിലും പോയി തട്ടിയോ എന്നൊക്കെ പല പല ചിന്തകള്‍ വന്നു. എന്താ കാര്യം എന്ന് തിരിച്ചു ചോദിച്ചു. അദ്ദേഹം അഞ്ചു മിനിറ്റ് കഴിഞ്ഞ് വിളിക്കാം എന്ന് പറഞ്ഞു. അപ്പോള്‍ എനിക്ക് വീണ്ടും പേടിയായി അഞ്ചു മിനിറ്റ് കാത്തിരിക്കാനുള്ള ക്ഷമ ഇല്ലാത്തതു കൊണ്ട് ഞാന്‍ അങ്ങോട്ട് വിളിച്ചു. അദ്ദേഹം ഫോണ്‍ എടുത്തിട്ട് ഞാന്‍ വെമ്പായം എന്ന സ്ഥലത്തു നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞു.
നിങ്ങളുടെ വണ്ടി ഈ തീയതിയില്‍ ഇതുവഴി കടന്നുപോയിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ചിന്തിച്ചത് വണ്ടി ഏതോ കട തട്ടിമറിച്ചെന്നാണ്. അദ്ദേഹം പറഞ്ഞു, നിങ്ങള്‍ എന്റെ കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തിയിരുന്നു. രണ്ടു ചായയും ഒരു വെള്ളവും മേടിച്ചു. എന്നിട്ട് പൈസ തന്നില്ല. എന്റെ 50 രൂപ എനിക്ക് അയച്ചു തരണം. വളരെ സത്യസന്ധമായാണ് അയാള്‍ സംസാരിച്ചത്.
അയ്യോ സോറി എന്നു ഞാന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ മറന്നുപോയതാണെന്ന് എനിക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് പൈസ അയച്ചു തന്നാല്‍ മതി. ഇതാണോ ചേട്ടന് ജിപേ നമ്പര്‍ എന്ന് ചോദിച്ചു. എന്നിട്ട് കൃത്യം 50 രൂപ തന്നെ ഞാന്‍ അയച്ചു കൊടുത്തു. ഞാന്‍ പിന്നീട് ചോദിച്ചു, എന്റെ നമ്പര്‍ എവിടെ നിന്ന് കിട്ടിയെന്ന്.
എനിക്ക് സൈബര്‍ സെല്ലില്‍ ആളുണ്ടെന്ന് ചേട്ടന് മറുപടി പറഞ്ഞു. ഈ വണ്ടി നമ്പര്‍ ഏതോ കടയുടെ സിസിടിവിയില്‍ നിന്നാണ് എടുത്തത്. അത് സൈബറില്‍ കൊടുത്തു. 50 രൂപയ്ക്ക് വേണ്ടി ഇത്രമാത്രം പെയിനാണ് ആ മനുഷ്യന് എടുത്തത്. ഇത്രയും ദിവസം അദ്ദേഹം വെയിറ്റ് ചെയ്തുവെന്നും മഞ്ജു പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications