Get Updates
Get notified of breaking news, exclusive insights, and must-see stories!

'നമ്മുടെ പ്രതിഫലം കുറച്ചാലെ സിനിമ നടക്കൂ എന്നൊക്കെ ചിലര്‍ പറയും'; തുറന്ന് പറഞ്ഞ് മഞ്ജു പിള്ള

മിനിസ്‌ക്രീനിലൂടെ ബിഗ് സ്‌ക്രീനിലെത്തി പ്രേക്ഷകര്‍ക്ക് മികച്ച വേഷങ്ങള്‍ സമ്മാനിച്ച നടിയാണ് മഞ്ജു പിള്ള. മുന്‍കാല നടന്‍ എസ് പി പിള്ളയുടെ പേരക്കുട്ടിയായ മഞ്ജു പിള്ള മൂന്ന് പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുണ്ട്. അടുത്തിടെ ടീച്ചര്‍, ഹോം എന്നീ സിനിമകളിലെ മഞ്ജു പിള്ളയുടെ പ്രകടനം ഏറെ കൈയടി നേടിയിരുന്നു. ഇപ്പോഴിതാ മലയാള സിനിമയില്‍ നിലനില്‍ക്കുന്ന പ്രതിഫല തര്‍ക്കത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മഞ്ജു പിള്ള.

ഒരേ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്യുന്ന പുരുഷനും സ്ത്രീക്കും വ്യത്യസ്ത പ്രതിഫലമാണ് നല്‍കുന്നത് എന്നും എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് താന്‍ പലപ്പോഴും ചിന്തിക്കാറുള്ളതാണ് എന്നും മഞ്ജു പിള്ള പറയുന്നു. ഐ ആം വിത്ത് ധന്യവര്‍മ്മ എന്ന യൂട്യൂബ് ചാനലിലെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു പിള്ള. മഞ്ജു പിള്ളയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

Manju Pillai

'സിനിമയില്‍ മാറേണ്ടതുണ്ട് എന്ന് തോന്നിയത് പണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ്. ഞാന്‍ ഒരു സിനിമയുടെ പ്രതിഫലവുമായി സംസാരിക്കേണ്ടി വരുമ്പോള്‍ തര്‍ക്കിച്ച് തര്‍ക്കിച്ച് അത് കുറക്കും. കാരണം നമ്മള്‍ അത് കുറച്ചാലെ ആ സിനിമ മുന്നോട്ട് പോകൂ എന്ന രീതിയില്‍ സംസാരിക്കും. അത് എനിക്ക് വിഷമം തോന്നും. എന്തുകൊണ്ട് ഒരുപാട് കാശ് വാങ്ങുന്നവരുടെ അടുത്ത് പോയി ഒന്നോ രണ്ടോ ലക്ഷം രൂപ കുറക്കാന്‍ പറയുന്നില്ല.

ആരെയും ക്വാട്ട് ചെയ്തല്ല ഞാന്‍ പറയുന്നത്. വേറൊരു ആര്‍ട്ടിസ്റ്റ് വന്ന് 25 ലക്ഷം ചോദിച്ചു. അതാണെങ്കിലേ അഭിനയിക്കൂ എന്ന് പറയുന്നു, എനിക്ക് നേരിട്ട് അറിയാം. അങ്ങനെ കൊടുത്ത ആള്‍ക്കാരെ എനിക്ക് അറിയാം. പക്ഷെ എന്റെ പോലത്തെ ക്യാരക്ടര്‍ ചെയ്യുന്ന ലേഡി ആര്‍ട്ടിസ്റ്റ് പോയിട്ട് 10 ലക്ഷം ചോദിച്ചാല്‍ അതില്‍ 5 ലക്ഷമോ മൂന്ന് ലക്ഷമോ കുറക്കാന്‍ പറയും. അത് കുറച്ചില്ലെങ്കില്‍ അവര്‍ അടുത്ത ആളിലേക്ക് പോകും.

അവര്‍ക്ക് ഓപ്ഷനുണ്ട്. പക്ഷെ ആണുങ്ങളുടെ ജെന്‍ഡര്‍ എടുത്ത് നോക്കുമ്പോള്‍ അയാള്‍ തന്നെ വേണം. അതിന് ഓപ്ഷനില്ല. അങ്ങനെ ഒരു ഓപ്ഷന്റെ പ്രശ്‌നമുണ്ട്. ലേഡീസിന് പൈസ ചോദിക്കുമ്പോള്‍ കുറക്കുന്നൊരു വിഷയമുണ്ട്. എന്തുകൊണ്ട് നമ്മള്‍? ഒരു ഫീമെയില്‍ ആര്‍ട്ടിസ്റ്റ് അഭിനയിക്കുന്നതും ഒരു മെയില്‍ ആര്‍ട്ടിസ്റ്റ് അഭിനയിക്കുന്നതും ഒരേ ഇതല്ലേ കൊടുക്കുന്നത്. ഞാന്‍ 40 ലക്ഷം തന്നെ വേണം എന്നല്ല പറയുന്നത്.

ഒരു 30 ലക്ഷം രൂപ കിട്ടുന്ന ഒരു പുരുഷനായിട്ടുള്ള ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റ് ഇപ്പുറത്ത് സ്ത്രീ വരുമ്പോള്‍ അവര്‍ അഞ്ചും എട്ടും പത്തുമായിട്ട് കുറയുന്നത് എന്തുകൊണ്ടാണ്? അവിടെ 30 കൊടുക്കിന്നിടത്ത് ഇവര്‍ക്ക് 15-20 എങ്കിലും കൊടുത്തൂടേ. എന്റെ ഒരു കണ്‍സിഡറേഷന്‍ ആണത്.'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+