'നിന്റെ മുഖം ഡ്രാക്കുളയെ പോലുണ്ട്,വെറും ശരീരം കാണിക്കൽ'; ചുട്ടമറുപടിയുമായി ദയ സുജിത്ത്
കൊച്ചി: ഇൻസ്റ്റഗ്രാമിൽ വളരെ ഏറെ ഫോളോവേഴ്സുള്ള താരപുത്രിമാരിൽ ഒരാളാണ് നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്. മോഡലിങ് രംഗത്ത് സജീവമായ ദയ ഇറ്റലിയിൽ പഠിക്കുകയാണ്. നിരവധി ചിത്രങ്ങൾ ദയ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ദിയയുടെ ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ വളരെ പെട്ടെന്ന് വൈറലാകാറുമുണ്ട്.
ദിയയുടെ വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പും ആറ്റിറ്റ്യൂഡും ലുക്കുമെല്ലാമാണ് ആരാധകർ പ്രശംസിക്കാറുള്ളത്. എന്നാൽ പലപ്പോഴും താരത്തിന് നേരെ അധിക്ഷേപ കമന്റുകൾ പങ്കുവെയ്ക്കുന്നവരും കുറവല്ല. ഇപ്പോഴിതാ അത്തരത്തിലൊരു കമന്റ് പങ്കുവെച്ചയാളുടെ ഫോട്ടോ സഹിതം പങ്കിട്ട് ചുട്ടമറുപടി നൽകിയിരിക്കുകയാണ് ദയം.
ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മോശം കമന്റിന് ദയ മറുപടി നൽകിയത്.

'നിന്റെ മുഖം ഡ്രാക്കുളയെ പോലെയാണ് കാണാൻ. ആദ്യം നിന്റെ മുഖത്തേക്ക് നോക്ക്, ഒട്ടും സുന്ദരമല്ല. വെറും ശരീരം കാണിക്കല്‍ മാത്രം. നിന്നെ കാണാന്‍ ഒരു ആവറേജ് പെണ്‍കുട്ടിയെ പോലെയേ ഉള്ളൂ' എന്നിങ്ങനെയാണ് കമൻറ്. 'നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ് ആന്റി. നിങ്ങളെ പോലെ സുന്ദരിയാകാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോവുകയാണ്' എന്നാണ് ദിയ കമന്റിന് മറുപടി നൽകിയത്.
അതേസമയം മകൾ വളരെ ബോൾഡ് ആന്റ് ഇന്റിപെന്റന്റ് ആണെന്ന് മഞ്ജുപിള്ള നേരത്തേ പറഞ്ഞിരുന്നു. അവൾ തന്റെ മാതാപിതാക്കൾക്കൊപ്പമാണ് വളർന്നതെന്നായിരുന്നു താരം വ്യക്തമാക്കിയത്. അമ്മയെ പോലെ മകളും സിനിമയിലേക്ക് വരുമെന്ന ചോദ്യങ്ങൾ ആരാധകർ ഉയർത്തിയിരുന്നു. എന്നാൽ പഠനം കഴിഞ്ഞ് മാത്രമേ അതിനെ കുറിച്ച് ചിന്തിക്കുന്നുള്ളൂവെന്നായിരുന്നു ദയയുടെ മറുപടി.
'രണ്ട് മൂന്ന് സിനിമകളിലേക്ക് ഓഫർ വന്നിട്ടുണ്ട്. അതുകഴിഞ്ഞ് അച്ഛന്റെ വഴിയിൽ ഫോട്ടോഗ്രാഫിയിൽ ഹയർ സ്റ്റഡീസ് ചെയ്യാനാണ് താത്പര്യം. മോഡലിങും തനിക്ക് പാഷനാണ്, പല ബ്രാൻഡുകളുടേയും ഓഫർ തനിക്ക് വരുന്നുണ്ടെന്നും ദയ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications