Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ എല്ലാ വിഷമഘട്ടത്തിലും നീ ആയിരുന്നു എന്റെ ശക്തി'; ഹൃദയംതൊടുന്ന കുറിപ്പുമായി മഞ്ജു സുനിച്ചൻ

കുറഞ്ഞ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് മഞ്ജു സുനിച്ചൻ. റിയാലിറ്റിഷോയിലൂടെയാണ് മഞ്ജുവിന്റെ തുടക്കം. പിന്നീട് സീരിയലുകളിലും സിനിമകളിലും സജീവമായി.

ബി​ഗ് ബോസ് മലയാളത്തിൽ വന്നതോടെ മഞ്ജുവിന് കൂടുതൽ ശ്രദ്ധ ലഭിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജു തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. തനിക്ക് പറയാനുള്ള കാര്യങ്ങൾ മഞ്ജു കൃത്യമായി പറയാറുമുണ്ട്. അടുത്തിടെ തനിക്ക് സർജറി കഴിഞ്ഞ കാര്യമൊക്കെ മഞ്ജു തന്റെ ആരാധകരുമായി പങ്കുവെച്ചിരുന്നു.

Mnaju

അടുത്തിടെയാണ് മഞ്ജുവിന്റെ യൂട്രസ് റിമൂവ് ചെയ്തത്. തന്റെ ശ്രദ്ധക്കുറവ് കൊണ്ടുവന്ന അസുഖമായിരുന്നുവെന്നും വെറും ​ഗുളികയിൽ തീരേണ്ട പ്രശ്നം ഓപ്പറേഷൻ വരെ എത്തിയെന്നും മഞ്ജു പറഞ്ഞിരുന്നു. മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞാൽ സ്ത്രീകൾ വർഷത്തിൽ ഒരിക്കലെങ്കിലും ബോഡി ചെക്കപ്പ് നടത്തണമെന്നും മഞ്ജു പറഞ്ഞിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയിൽ വളരെ ഹൃദയ സ്പർശിയായ കുറിപ്പാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. തന്റെ മകൻ ബെർണാച്ചു എന്ന് വിളിക്കുന്ന ബൈർണാഡിനെക്കുറിച്ചാണ് മഞ്ജു ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. വെറുതേ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ബെർണാച്ചനെ പ്രേക്ഷകർക്ക് പരിചിതമാണ്.

മകനോട് ഉള്ള തന്റെ സ്നേഹം മഞ്ജു പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിലും മകൻ തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണ് എന്നാണ് മഞ്ജു വ്യക്തമാക്കുന്നത്. മകൻ നൽകുന്ന പിന്തുണയെക്കുറിച്ചും മഞ്ജു പറയുന്നു.

കുറച്ച് കാലം എന്റെ ശരീരമായിരുന്നു നിന്റെ വീട്, അക്കാലം അത്രയും ഞാൻ ഒറ്റയ്ക്കാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല. പിന്നെ നീ ഈ ലോകത്തേക്ക് വന്നു, അന്നും ഞാൻ നിന്നെ ചേർത്തുപിടിച്ചു,. നിനക്ക് ആവശ്യമുള്ള സമയങ്ങളിലെല്ലാം ഞാൻ നിന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു.

പക്ഷേ നിനക്ക് ഒരിക്കലും മനസ്സിലാവില്ല നീ എന്നെ എത്രമാത്രം ചേർത്ത് നിർത്തുന്നുണ്ടെന്ന്. എന്റെ വിഷമഘട്ടത്തിലും കഠിനമായ സമയത്തും നീ ആയിരുന്നു എന്റെ പിന്തുണ, മഞ്ജു കുറിച്ചു. തന്നെ ഇത്രമാത്രം പിന്തുണയ്ക്കുന്നതിന് മകനോട് താൻ കടപ്പെട്ടിരിക്കുന്നുവെന്നും മഞ്ജു കുറിച്ചു.

ഞാൻ പ്രസവിച്ച എന്റെ ഏറ്റവും നല്ല സുഹൃത്താണ് നീ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചത്. മകന്റെ ചിത്രങ്ങളും മഞ്ജു പങ്കുവെച്ചിട്ടുണ്ട്. നിരവധിപേരാണ് മഞ്ജുവിന്റെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+