Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വന്തം ശരികളില്‍ ജീവിക്കുന്നതില്‍ എന്താണ് തെറ്റ്? തന്റെ ജീവിതം സമാധാനപരമെന്ന് മഞ്ജു വാര്യര്‍

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് മഞ്ജു വാര്യര്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് മികച്ച നടി എന്ന് പേരെടുത്തിട്ടുള്ള മഞ്ജു തന്റെ രണ്ടാം വരവിലും താരപദവി നിലനിര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി എമ്പുരാനിലും ശ്രദ്ധേയമായ പ്രകടനമാണ് മഞ്ജു വാര്യര്‍ കാഴ്ച വെച്ചിരിക്കുന്നത്. ലൂസിഫറില്‍ നിസഹായയും പാവവുമായിരുന്ന പ്രിയദര്‍ശിനി രാംദാസ് എമ്പുരാനില്‍ കരുത്തയാണ്.

ഈ മാറ്റത്തെ മികച്ച കൈയടക്കത്തോടെയാണ് മഞ്ജു അവതരിപ്പിച്ചിരിക്കുന്നത്. സിനിമകള്‍ക്ക് അപ്പുറത്തും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയമുള്ള നടിയാണ് മഞ്ജു വാര്യര്‍. പൊതുവേദികളിലും മറ്റും വിനയത്തോടെയും ലാളിത്യത്തോടെയുമുള്ള മഞ്ജുവിന്റെ പെരുമാറ്റം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അഭിമുഖങ്ങളിലെ ചോദ്യങ്ങള്‍ക്ക് പോലും ആരേയും വേദനിപ്പിക്കാതെയാണ് മഞ്ജു മറുപടി പറയാറുള്ളത്.

Manju Warrier

ഇപ്പോഴിതാ ഇത് സംബന്ധിച്ച ചോദ്യത്തിന് പ്രതികരിച്ചിരിക്കുകയാണ് താരം. മനപൂര്‍വമല്ല ഇത്തരത്തില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത് എന്നും ആരേയും ഉപദ്രവിക്കാതെ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത് എന്നും താരം വ്യക്തമാക്കി. ദി മൈക്ക് ഫാക്ടര്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു മഞ്ജു വാര്യരുടെ പ്രതികരണം. മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്....

'ആരേയും വേദനിപ്പിക്കരുത് എന്ന് ശ്രദ്ധിച്ചില്ല ഞാന്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കുന്നത്. ഒരാള്‍ക്ക് ശരിയെന്ന് തോന്നുന്നത് മറ്റൊരാള്‍ക്ക് തെറ്റായിരിക്കാം. അതെല്ലാം ഓരോ കാഴ്ചപ്പാടുകളാണ്. മറ്റുള്ളവരെ ഉപദ്രവിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ ചെയ്യാത്തിടത്തോളം കാലം അവരവരുടെ ശരികളില്‍ ജീവിക്കുന്നതില്‍ ഒരു തെറ്റുമില്ല. വ്യക്തിജീവിതം സമാധാനപരമായാണ് പോകുന്നത്.

തിരക്ക് പിടിച്ച ജീവിതമാണെങ്കിലും ഷെഡ്യൂളുകള്‍ പരമാവധി ഫോളോ ചെയ്യാനാണ് ശ്രമിക്കാറുള്ളത്. അപ്രതീക്ഷിതമായി സംഭവിക്കുന്ന മാറ്റങ്ങളില്‍ നേരത്തെ തന്നെ കമ്മ്യൂണിക്കേറ്റ് ചെയ്യും. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞാല്‍ മനസിലാകുന്ന ആള്‍ക്കാരല്ലേ. ഈ ഇന്റര്‍വ്യൂവിന് വരാന്‍ തന്നെ അല്‍പം ഡിലെ വന്നപ്പോള്‍ ഞാന്‍ മുന്‍കൂട്ടി ഇന്‍ഫോം ചെയ്തല്ലോ. പ്രോപ്പര്‍ കമ്മ്യൂണിക്കേഷന്‍ ഉണ്ടെങ്കില്‍ ഒരുമാതിരി കാര്യങ്ങളെല്ലാം സ്മൂത്തായിട്ട് നടക്കും.

എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ പറയും. അപ്പോള്‍ അപ്പുറത്തെ സിറ്റുവേഷന്‍ അതിലും മോശമാണെങ്കില്‍ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ഒരു അണ്ടര്‍സ്റ്റാന്‍ഡിംഗില്‍ പോകും. നമുക്ക് ചുറ്റുമുള്ള എല്ലാ കാര്യങ്ങളും എല്ലാവരേയും ഇന്‍ഫ്‌ളുവന്‍സ് ചെയ്യും. സിനിമ മാത്രമല്ല, രാഷ്ട്രീയം, ക്രിക്കറ്റ് അതിലൊക്കെ ഓരോരുത്തര്‍ പറയുകയും ചെയ്യുകയും ചെയ്യുന്നതൊക്കെ അറിഞ്ഞോ അറിയാതെയോ സമൂഹത്തില്‍ ഇന്‍ഫ്‌ളുവന്‍സ് ഉള്ള കാര്യങ്ങള്‍ തന്നെയാണ്.

പക്ഷെ എന്തില്‍ നിന്നാണ് ഇന്‍ഫ്‌ളുവന്‍സ് ആകേണ്ടത് എന്ന് തീരുമാനിക്കേണ്ട വിവേകം ഉണ്ടാകേണ്ടത് കാണുന്നവര്‍ക്കാണ് എന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കില്‍ എല്ലാവരും ചീത്തയായി പോകേണ്ടേ. എന്റെ മനസില്‍ വരുന്ന കാര്യം അതാണ്. ലോജിക്ക് ഉണ്ടോ ഇല്ലേ എന്നൊന്നും എനിക്ക് അറിയില്ല. അതിലുള്ള ഒരു സിംപിള്‍ എക്‌സ്പ്ലനേഷന്‍ അതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+