Get Updates
Get notified of breaking news, exclusive insights, and must-see stories!

ശുദ്ധമായ സ്‌നേഹമാണ് ക്ഷമയെന്ന് മഞ്ജു; 'ഒരുപാട് ക്ഷമിച്ചാല്‍ നിങ്ങള്‍ക്ക് സംഭവിച്ചത് പോലെയാകും'

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. തന്റെ തുടക്കകാലത്തും രണ്ടാം വരവിലും എല്ലാം മലയാളത്തിലെ നായികനടിമാരില്‍ മുന്‍നിരയില്‍ സ്ഥാനം പിടിക്കാന്‍ മഞ്ജുവിന് ആയിട്ടുണ്ട്. മലയാളത്തില്‍ തന്നെ സജീവമായി അഭിനയിക്കുന്ന നടിമാരില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങിക്കുന്ന നായിക നടിയും മഞ്ജു തന്നെ. സോഷ്യല്‍ മീഡിയയിലും നിരവധി ഫോളോവേഴ്‌സാണ് മഞ്ജുവിന് ഉള്ളത്.

അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ മഞ്ജു പങ്ക് വെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ പെട്ടെന്ന് വൈറലാകാറുമുണ്ട്. ഇത്തരത്തില്‍ ഇന്നലെ മഞ്ജു പങ്ക് വെച്ച ചിത്രങ്ങളും ഞൊടിയിടയില്‍ ആണ് വൈറലായത്. മുഖം വ്യക്തമാക്കാതെ ഒരു ബാല്‍ക്കണിയില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു മഞ്ജു ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത്. ചിത്രത്തിനൊപ്പം മഞ്ജു കൊടുത്ത ക്യാപ്ഷനും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

Manju Warrier

'ക്ഷമ. സ്‌നേഹത്തിന്റെ ഏറ്റവും ശുദ്ധമായ രൂപങ്ങളില്‍ ഒന്ന്,' ( Patience. One of the purest forms of love) എന്ന ക്യാപ്ഷനോടെയാണ് മഞ്ജു ചിത്രം പങ്ക് വെച്ചത്. മഞ്ജു പങ്ക് വെച്ച ചിത്രത്തെ പ്രശംസിച്ച് കൊണ്ടുള്ള കമന്റുകള്‍ക്കൊപ്പം തന്നെ മഞ്ജുവിന്റെ ഈ ക്യാപ്ഷന്‍ ചൂണ്ടിക്കാട്ടി നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ക്ഷമ അധികമായാല്‍ അതും കുഴപ്പമാണ് എന്നാണ് പലരും പറയുന്നത്. ചില കമന്റുകള്‍ ഇങ്ങനെയാണ്...

'എന്നാല്‍ സഹിഷ്ണുതയെ ക്ഷമയായി തെറ്റിദ്ധരിക്കുന്നതിനെക്കുറിച്ച് ബോധവാന്‍മാരായിരിക്കുക. ക്ഷമ ഉള്ളിലെ പറുദീസയാണ്. സഹിഷ്ണുത ഉള്ളിലെ നരകമാണ്. സന്തോഷത്തിന്റെ ഒരു ആന്തരിക കൊട്ടാരം സൃഷ്ടിക്കാന്‍ മനുഷ്യന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട സാക്ഷരതകളില്‍ ഒന്നാണ് വൈകാരിക സാക്ഷരത,' എന്നാണ് ഒരാള്‍ ചിത്രത്തിന് നല്‍കിയ കമന്റ്.

'മനോഹരമായി പറഞ്ഞിരിക്കുന്നു! ക്ഷമ എന്നത് തീര്‍ച്ചയായും സ്‌നേഹത്തിന്റെ ഒരു രൂപമാണ്, മറ്റുള്ളവരോട് കരുതലും വിവേകവും കാണിക്കുന്നു. സമാധാനവും ശക്തമായ ബന്ധങ്ങളും കൊണ്ടുവരാന്‍ കഴിയുന്ന ഒരു പുണ്യമാണിത്,' എന്നാണ് മറ്റൊരു കമന്റ്.

'ശരിയാണ് ക്ഷമ എന്നത് സമയം നല്‍കുന്ന കലയാണ്, നിഷ്‌ക്രിയമല്ല, അത് ദുര്‍ബലമല്ല, അത് ശക്തമായ ഒരു തിരഞ്ഞെടുപ്പാണ്, പ്രാഥമികവും മനസ്സിലാക്കുന്നതുമായ ഒരു ഹൃദയത്തിന് മാത്രമേ സാധ്യമാകൂ. അത് കാത്തിരിക്കുന്നു, കാണുന്നു - നിത്യതയുടെ മനോഹരമായ പ്രതിഫലനം...', എന്നാണ് വേറൊരു കമന്റ്. '90% മനുഷ്യര്‍ക്ക് ഇന്നില്ലാത്തതും അതാണ്. ആ ക്വാളിറ്റി ഉള്ള ഒരാളാണ് മഞ്ജു ചേച്ചി,' എന്നാണ് ഒരു കമന്റ്.

'ഒരുപാട് ക്ഷമ കാണിച്ചാല്‍ നിങ്ങള്‍ക്ക് പറ്റിയത് പോലെ എല്ലാവര്‍ക്കും സംഭവിക്കും,' എന്ന് വേറൊരാള്‍ പറയുന്നു. 'ഒരുപാട് ക്ഷമ കാണിക്കന്നതൊക്കെ കൊള്ളം. പക്ഷേ പിന്നീട് അത് ഒരു ബലഹീനതയായി കണക്കാക്കി മറ്റുള്ളവര്‍ക്ക് ഒരു നേട്ടമായി മാറരുത്,' എന്നാണ് മറ്റൊരാള്‍ നല്‍കിയിരിക്കുന്ന കമന്റ്. 'നിങ്ങളെ ഇഷ്ടമില്ലാത്തവര്‍ വിട്ടുപോയത് നന്നായി. അതുകൊണ്ട് സമാധാനമില്ലേ, കര്‍മ്മ ഉണ്ട്,' എന്നാണ് മറ്റൊരു കമന്റ്.

'ആര്‍ക്കുള്ള മെസേജ് ആണെന്ന് അവര്‍ അറിയട്ടെ എന്ന് ആഗ്രഹിക്കുന്നു. പക്ഷെ ഒന്നുണ്ട്, ക്ഷമയ്ക്കും ഒരു പരിധിയുണ്ട്. അല്ലേ?' എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+