Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദൃശ്യത്തിൽ അഭിനയിക്കണോ എന്ന് സംശയിച്ചിരുന്നു'; ആ കാരണം തുറന്നുപറഞ്ഞ് മീന

മലയാളികളുടെ പ്രിയ താരമാണ് മീന. ഇത്രയും വര്‍ഷക്കാലം നായികയായി തുടരുന്ന അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് മീന. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലൊക്കെ കഴിവ് തെളിയിച്ച നടിയാണ് മീന. വളരെ ചെറുപ്പം മുതൽക്ക് തന്നെ അഭിനയത്തിൽ സജീവാണ് മീന.

മലയാള സിനിമയിൽ മീനയ്ക്ക് തന്റേതായ മോഹന്‍ലാല്‍ - മീന കോമ്പോയ്ക്ക് ആരാധകര്‍ ഏറെയാണ് ദൃശ്യത്തിലും ദൃശ്യം 2ലും മോഹന്‍ലാലിന്റെ നായിക മീനയായിരുന്നു. ഇപ്പോള്‍ ദൃശ്യം സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് മീന. ദൃശ്യം സിനിമ തിരഞ്ഞെടുക്കണോ എന്ന ആശങ്ക തനിക്കുണ്ടായിരുന്നുവെന്നാണ് മീന പറയുന്നത്. മാതൃഭൂമിയുടെ സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ മാഗസിനോട് സംസാരിക്കുകയായിരുന്നു മീന.

drishyam

2013 ല്‍ ആണ് ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. സിനിമ സൂപ്പര്‍ഹിറ്റായിരുന്നു. ജീത്തു ജോസഫാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്. 2021 ല്‍ ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങി. രണ്ട് ഭാഗങ്ങളിലും മീന അഭിനയിച്ചിരുന്നു.

മകള്‍ ജനിച്ച സമയം ആയതുകൊണ്ടാണ് ദൃശ്യം തിരഞ്ഞെടുക്കണോ എന്ന കണ്‍ഫ്യൂഷന്‍ തനിക്കുണ്ടായിരുന്നത് എന്നാണ് മീന പറയുന്നത്. മോഹന്‍ലാലും ജീത്തുജോസഫും എല്ലാമാണ് തനിക്ക് ധൈര്യം തന്നതെന്ന് മീന പറയുന്നു.

സിനിമയില്‍ നിന്ന് തനിക്ക് ഒരു വലിയ ഇടവേള എടുക്കേണ്ടി വന്നിട്ടില്ലെന്നും വിവാഹം ഒന്നിനും തടസ്സമായിട്ടില്ലെന്നും വിവാഹത്തിന് തൊട്ടുപിന്നാലെ ഒരു കന്നഡ സിനിമ ചെയ്തുവെന്നും ടെലിവിഷന്‍ സീരയലുകളില്‍ സജീവമായിരുന്നുലവെന്നും മീന പറയുന്നു.

ഗര്‍ഭിണി ആയതിന് ശേഷവും മകളുടെ ജനനത്തിന് ശേഷവുമാണ് തനിക്ക് ഒരു ചെറിയ ഇടവേള വന്നതെന്നും പക്ഷേ സിനിമ തന്റെ ദോലിയും പാഷനുമാണ് എന്ന് തനിക്ക് നല്ല ബോധ്യമുണ്ടായിരുന്നുവെന്നും അതിന് ശേഷമാണ് ദൃശ്യത്തില്‍ അഭിനയിക്കാനുള്ള അവസരം വന്നതെന്നും മീന പറയുന്നു. പക്ഷേ മകള്‍ നന്നേ ചെറുതായതിനാല്‍ അഭിനയിക്കണോ വേണ്ടയോ എന്ന സംശയം ഉണ്ടായിരുന്നു മകളുടെ അടുത്ത് നിന്ന് മാറിനില്‍ക്കുന്നത് വലിയ സങ്കടമുള്ള കാര്യമായിരുന്നുവെന്നും മീന പറയുന്നു.

മോഹന്‍ലാല്‍ സാറും ആന്റണി സാറും ജീത്തു സാറുമെല്ലാം തനിക്ക് നല്ല പിന്തുണ നല്‍കി. പരിമിതികള്‍ക്കുള്ളിലും റാണി എന്ന കഥാപാത്രത്തെ ഒരുവിധം നന്നായി ചെയ്യാന്‍ സാധിച്ചു എന്നാണ് കരുതുന്നത്. സിനിമ വലിയ ഹിറ്റ് ആവുകയും ചെയ്‌തോടെ വലിയ സന്തോഷമായെന്നും മീന പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+