'മാറിടത്തേക്കും പ്രൈവറ്റ് പാര്‍ട്ടിലേക്കും സൂം ചെയ്യും'; മുഖം നോക്കി മുന്നില്‍ നിന്ന് എടുത്തൂടേയെന്ന് മീനാക്ഷി
മിനിസ്‌ക്രീന്‍ റിയാലിറ്റി ഷോയിലൂടെ വന്ന് ബിഗ് സ്‌ക്രീനില്‍ ഇടം പിടിച്ച നടിയാണ് മീനാക്ഷി രവീന്ദ്രന്‍. അടുത്തിടെ പുറത്തിറങ്ങിയ പ്രേമലു എന്ന ചിത്രത്തിലാണ് താരം ഒടുവിലായി പ്രത്യക്ഷപ്പെട്ടത്. വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയായിട്ടുള്ള നടി കൂടിയാണ് മീനാക്ഷി രവീന്ദ്രന്‍. ഇപ്പോഴിതാ ഇത്തരം സൈബര്‍ ആക്രമണങ്ങളെ എങ്ങനെയാണ് നേരിടുന്നത് എന്ന് തുറന്ന് പറയുകയാണ് മീനാക്ഷി.
വസ്ത്രധാരണം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമല്ലേ എന്നും അതില്‍ മറ്റുള്ളവര്‍ക്കെന്താണ് കാര്യം എന്നുമാണ് മീനാക്ഷി ചോദിക്കുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു താരത്തിന്റെ പ്രതികരണം. നാടിന്റെ സംസ്‌കാരം ന്നെതൊക്കെ ആളുകള്‍ പറഞ്ഞുണ്ടാക്കുന്നതാണ് എന്നും മീനാക്ഷി പറഞ്ഞു. ആളുകളുടെ ചിന്താരീതിയുടെ കുഴപ്പമാണ് ഇതെന്നുംതാന്‍ ടിവിയില്‍ വരുന്നതിനും മുന്‍പും ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിച്ച് നടന്ന ആളാണ് എന്നും താരം പറഞ്ഞു.

പ്രൊമോഷന്‍ അടക്കമുള്ള പരിപാടികള്‍ക്കായി പോകുമ്പോള്‍ ആളുകള്‍ എടുക്കുന്ന വീഡിയോകളുടെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കാറുണ്ട് എന്നും അതിന് അധികം ശ്രദ്ധ കൊടുക്കാന്‍ പോകാറില്ല എന്നും മീനാക്ഷി കൂട്ടിച്ചേര്‍ത്തു. ചിലര്‍ നമ്മളെ മോശമാക്കി കാണിക്കുന്ന വിധത്തില്‍ പിന്നാലെ നടന്ന് ചില ആംഗിളില്‍ ഷൂട്ട് ചെയ്തു വീഡിയോ ഇടും. അതെന്റെ കുഴപ്പമല്ല, അവരുടെ കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ്.
നമ്മള്‍ ധരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ അല്ല നമ്മളെ ജഡ്ജ് ചെയ്യേണ്ടത്. പച്ച വസ്ത്രം ധരിച്ചുള്ള എന്റെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ആ വീഡിയോ പല ആംഗിളുകളില്‍ നിന്നുമായി എന്റെ പ്രൈവറ്റ് പാര്‍ട്ടിലേക്ക് ഷൂട്ട് ചെയ്യുകയായിരുന്നു. ഞാന്‍ കാറിലേക്ക് കയറുമ്പോള്‍ മുകളില്‍നിന്ന് എന്റെ മാറിടം ഷൂട്ട് ചെയ്ത് സ്ലോ മോഷനില്‍ എഡിറ്റ് ചെയ്ത് ഇട്ടതൊക്കെയാണ് വീഡിയോയില്‍ ഉള്ളത്.
അതൊക്കെ ഭയങ്കര വൃത്തികേടാണ്. എന്തുകൊണ്ടാണ് ഒരു പെണ്‍കുട്ടി വരുമ്പോള്‍ അവളുടെ മുഖത്ത് നോക്കി മുന്നില്‍ നിന്ന് ഷൂട്ട് ചെയ്യാന്‍ കഴിയാത്തത് എന്നും മീനാക്ഷി ചോദിക്കുന്നു. ഇതൊക്കെ ഭയങ്കര മോശം പ്രവണതയാണ് എന്നും വ്യക്തിപരമായ ആക്രമണമായെ ഇതിനെ കാണാന്‍ സാധിക്കൂ എന്നും താരം വ്യക്തമാക്കി.
ഒരിക്കല്‍ ഇത് താന്‍ ചോദ്യം ചെയ്തപ്പോള്‍ കാണിക്കാനല്ലേ ഇടുന്നത്, പിന്നെന്താ ഷൂട്ട് ചെയ്താല്‍ എന്നാണ് ചോദിച്ചത് എന്നും അതുകൊണ്ട് ഇവരോടൊക്കെ സംസാരിക്കുന്നത് താന്‍ നിര്‍ത്തിയെന്നും മീനാക്ഷി പറഞ്ഞു. താന്‍ ഒരു വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്നത് നിങ്ങള്‍ക്ക് ഷൂട്ട് ചെയ്തു നിങ്ങളുടെ ചാനലില്‍ ഇട്ട് വ്യൂ കൂട്ടാന്‍ വേണ്ടിയല്ല എന്നും മീനാക്ഷി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications