'ഇഷ്ടമില്ലാത്തവര്‍ അതൊന്നും കാണേണ്ട, എനിക്കിഷ്ടമുള്ള വസ്ത്രം ഞാന്‍ ധരിക്കും'; വിമര്‍ശകരോട് മീനാക്ഷി
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയ കലാകാരിയാണ് മീനാക്ഷി രവീന്ദ്രന്‍. മഴവില്‍ മനോരമയിലെ നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്ന മീനാക്ഷി അതേ ചാനലിലെ ഉടന്‍ പണം എന്ന പരിപാടി അവതരിപ്പിക്കുകയും ചെയ്തിരുന്നു. അവകാരക, നടി, മോഡലിംഗ്, നൃത്തം തുടങ്ങി നിരവധി മേഖലകളില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മീനാക്ഷി കൈവെച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ മീനാക്ഷി പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ക്കും വിധേയയായിട്ടുണ്ട്. വസ്ത്രധാരണത്തിന്റെ പേരിലാണ് മീനാക്ഷി പലപ്പോഴും അധിക്ഷേപങ്ങള്‍ കേട്ടിട്ടുള്ളത്. ഇതിന് തക്ക മറുപടിയും മീനാക്ഷി നല്‍കാറുണ്ട്. ഇപ്പോഴിതാ വസ്ത്രധാരണത്തെ ചൊല്ലിയുള്ള വിവാദങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മീനാക്ഷി.

മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് മീനാക്ഷിയുടെ പ്രതികരണം. വസ്ത്രധാരണത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനം താന്‍ കേട്ടിട്ടുണ്ടെന്നും അതൊന്നും കാര്യമാക്കാറില്ലെന്നും മീനാക്ഷി പറയുന്നു. പറയുന്നവര്‍ അവിടെ കിടന്ന് പറഞ്ഞോട്ടെ എന്നും മീനാക്ഷി കൂട്ടിച്ചേര്‍ത്തു. 'കാണേണ്ടാത്തവര്‍ അതൊന്നും കാണേണ്ട. ഞാന്‍ എന്ത് ഇടണം എന്നുള്ളതില്‍ എനിക്ക് വ്യക്തമായിട്ടുള്ള ധാരണ ഉണ്ട്,' മീനാക്ഷി വ്യക്തമാക്കി.
അത്തരം വിമര്‍ശനങ്ങളൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്നും തനിക്ക് ഇഷ്ടമുള്ള വസ്ത്രമാണ് താന്‍ ധരിക്കുന്നത് എന്നും മീനാക്ഷി പറഞ്ഞു. ഫോട്ടോ കണ്ട് വൃത്തികേട് എന്ന് പറയുന്നത് കാണുന്നവരുടെ കണ്ണിന്റെ പ്രശ്‌നമാണ് എന്നും തന്റെ കുഴപ്പമല്ലെന്നും താരം വ്യക്തമാക്കി. ഞാന്‍ മെലിഞ്ഞിട്ടാണ് എന്ന് പറഞ്ഞ് ബോഡി ഷെയിം ചെയ്യുന്ന ആളുകളാണ് ആ വസ്ത്രത്തിലെ വൃത്തികേട് കണ്ടുപിടിക്കുന്നവര്‍.
ഇത്തരത്തില്‍ അപമാനിക്കുന്നതോ മോശം കമന്റുകള്‍ വായിക്കുന്നതോ തനിക്ക് വിഷയമുള്ള കാര്യമല്ല എന്നും എന്നാല്‍ തന്റെ വീട്ടുകാരെ പറ്റി പറഞ്ഞാല്‍ പ്രശ്‌നമാകും എന്നും മീനാക്ഷി പറഞ്ഞു. കാരണം വീട്ടുകാര്‍ക്ക് ചിലതൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാത്ത അസ്വസ്ഥത തോന്നും. തനിക്ക് മോഡേണ്‍ ഡ്രസ് ധരിക്കാന്‍ ഒരുപാടിഷ്ടമാണ് എന്നും മീനാക്ഷി പറഞ്ഞു. വസ്ത്രത്തെ പറ്റി സംസാരിക്കുന്നവരോട് എങ്ങനെ പ്രതികരിക്കണം എന്ന് അമ്മയാണ് പഠിപ്പിച്ചത്.
'നിന്റെ ഡ്രസ്സിനെ കമന്റ് ചെയ്യുകയാണെങ്കില്‍ 'ദാറ്റ്‌സ് അപ് ടു മീ' എന്നു പറഞ്ഞാല്‍ മതി', എന്നാണ് ഒരിക്കല്‍ തന്നോട് അമ്മ പറഞ്ഞത് എന്നും മീനാക്ഷി പറഞ്ഞു. തന്നെ വിമര്‍ശിക്കുന്നവരോട് ഇപ്പോഴും അതാണ് പറയാനുള്ളത് എന്നും മീനാക്ഷി രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications