Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഭവം കയ്യീന്ന് പോയി എന്ന് എനിക്ക് മനസ്സിലായി; ജീവിതത്തിലെ മറക്കാൻ പറ്റാത്ത അനുഭവം പറഞ്ഞ് മീനാക്ഷി

വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസ്സിലേക്ക് കടന്നുകയറിയ അവതാരകയാണ് മീനാക്ഷി രവീന്ദ്രൻ. നായികാനായകൻ എന്ന റിയാലിറ്റിഷോയിലെ മത്സരാർത്ഥിയായിരുന്ന മീനാക്ഷി ആ സമയത്ത് തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു.

പിന്നീട് തട്ടീം മുട്ടിം എന്ന സീരയിലൂടേയും ഉടൻപണം എന്ന പരിപാടിയിലൂടെയും മീനാക്ഷി പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കി. തട്ടിൻപുറത്തെ അച്യുതൻ, മാലിക്, ഹൃദ​യം. എന്നി സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. . 'തോൽവി എഫ്‍സി' എന്ന പുതിയ സിനിമയാണ് ഇപ്പോൾ മീനാക്ഷിയുടേതായി പുറത്തിറങ്ങാനുള്ളത്.

Actress

സിനിമയുടെ പ്രചാരണത്തിന് എത്തിയ മീനാക്ഷി പങ്കുവെച്ച അനുഭവമാണ് ഇപ്പോൾ വൈറൽ ആകുന്നത്. . ജീവിതത്തിൽ നേരിട്ട ഒരു തോൽവിയാണ് തന്നെ ഇന്നത്തെ നിലയിൽ എത്തിച്ചതെന്ന് മീനാക്ഷി പറയുന്നു.

മഴവിൽ മനോരമയിലെ നായികനായകനിലൂടെയായിരുന്നു മീനാക്ഷി കുടുംബപ്രേക്ഷകർക്ക് പരിചിതയാകുന്നത്. അന്ന് ആദ്യ ഫെർഫോമസ് തന്റേതായിരുന്നുവെന്നും അത് തോൽവി പെർഫോമൻസായിരുന്നുവെന്നും മീനാക്ഷി പറഞ്ഞു.

സംഭവം കയ്യീന്ന് പോയി എന്ന് തനിക്ക് മനസ്സിലായിരുന്നു. ജഡ്ജസിന്റെ കമന്റ്സും അങ്ങനെ തന്നെയായിരുന്നുവെന്നും വീഡിയോ പുറത്തുവിട്ടപ്പോൾ പ്രേക്ഷകരുടെ അഭിപ്രായവും അത്ര നല്ലതായിരുന്നില്ല എ‌ന്നും മീനാക്ഷി രവീന്ദ്രൻ പറഞ്ഞു. അതിന് ശേഷം ഞാൻ ഒരു തീരുമാനമെടുത്തു.

പ്രേക്ഷകർക്ക് കൊടുക്കേണ്ടത് എൻഫെ ബെസ്റ്റായിരിക്കണമെന്ന്. ജഡ്ജസിനെ കൊണ്ട് നല്ലത് എന്ന് പറയിക്കണമെന്നത് വാശിയായിരുന്നു. അതിനായി ഹാർഡ് വർക്ക് ചെയ്തു. എന്റെ ടാലൻറ് ഡവെലപ്പ് ചെയ്യാൻ താൻ കുറേ പരിശ്രമിച്ചു. പിന്നീട് എനിക്ക് ആ ഷോയിൽ തന്നെ ഏറെ സ്വീകാര്യത ലഭിച്ചു, പലരും നായികാനായകനിലൂടെയാണ് എന്നെ ഓർത്തിരിക്കുന്നത്, മീനാക്ഷി പറയുന്നു.,

ആദ്യം ബെസ്റ്റായിരുന്നുവെങ്കിൽ ഞാൻ ചിലപ്പോൾ തന്റെ ടാലന്റ് ഇംപ്രൂവ് ചെയ്യാൻ ശ്രമിക്കില്ലായിരുന്നു. എന്തായാലും വിജയത്തിന്റെ ചവിട്ടുപടി തോൽവിയാണെന്ന് പറയുന്നത് ശരിയാണ്. നിങ്ങൾക്കും ജീവിതത്തിൽ‌ അങ്ങനെ തോൽവി സംഭവിച്ചിട്ടുണ്ടെങ്കിൽ ഞങ്ങളോട് ഷെയർ ചെയ്യാം.

#TholviFC എന്നെഴുതി നിങ്ങളുടെ ആ കഥ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്നവയ്‍ക്ക് ഒരു സർപ്രൈസ് ഗിഫ്റ്റുണ്ടാകുമെന്നും മീനാക്ഷി പറഞ്ഞു. തോൽവി എഫ്.സി എന്ന സിനിമയുടെ സംവിധാനം ജോർജ് കോരയാണ്. ചിത്രത്തിൽ പ്രധാന വേഷമായ കുരുവിളയായി ജോണി ആൻറണിയും മക്കളായ ഉമ്മനായി ഷറഫുദ്ദീനും തമ്പിയായി ജോർജ്ജ് കോരയും ആണ് എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+