Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരുപാട് വേദനകൾ അനുഭവിക്കുമ്പോഴും ഒരു മുഖംമൂടിയ്ക്ക് പിന്നിൽ അതെല്ലാം മറച്ചുവെയ്ക്കുന്നു'; മീന

നാൽപ്പത്തിയേഴാം വയസ്സിലും നായികയായി തിളങ്ങിനിൽക്കുന്ന താരമാണ് മീന. ഇത്രയും കാലം നായികയായി തുടരാൻ സാധിക്കുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. സാധാരണ വിവാഹം കഴിഞ്ഞാൽ നടിമാർക്ക് പിന്നീട് നായികയായി അവസരം കിട്ടുന്നത് കുറവാണ്. എന്നാൽ മീനയുടെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല.

നെഞ്ചങ്ങൾ എന്ന തമിഴ് സിനിമയിൽ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലാണ് മീന ആദ്യമായി നായിക കഥാപാത്രമായി വേഷമിട്ടത്. സാന്ത്വനം എന്ന സിനിമയായിരുന്നു മീനയുടെ മലയാളത്തിലെ ആദ്യ ചിത്രം.

Meena

മലയാളച്ചിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി, ജയറാം എന്നിങ്ങനെ മുൻനിര നായകന്മാരുടെ ഒക്കെ നായികയായി മീന അഭിനയിച്ചു. മോഹൻലാൽ - മീന കോമ്പോയ്ക്ക് ഏറെ ആരാധകരുണ്ട്. ദൃശ്യം, ദൃശ്യം 2 എന്നി സൂപ്പർ ഹിറ്റ് സിനിമകളിൽ ലാലേട്ടന്റെ നായിക ആയിയെത്തിയതും മീനയായിരുന്നു.

വിവാഹ ശേഷവും മീന അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരുന്നില്ല. അപ്രതീക്ഷിതമായിട്ടായിരുന്നു ഭർത്താവിന്റെ വിയോ​ഗം. 2009 ജൂലായ് 12 ന് ആണ് ബാംഗ്ലൂർ ആസ്ഥാനമായുള്ള സോഫ്റ്റ്വെയർ എഞ്ചിനീയറായ വിദ്യാസാഗറുമായുള്ള മീനയുടെ വിവാഹം. 2022 ജൂൺ ആണ് വിദ്യാസാ​ഗർ മരണപ്പെടുന്നത്. ജീവിതത്തിന് മുന്നിൽ പതറാതെ അഭിനയ രം​​ഗത്ത് മീന സജീവമായി നിൽക്കുകയാണ്. പലപ്പോഴും പലതരം വിമർശനങ്ങൾ താരത്തിന് കേൾക്കേണ്ടി വരാറുണ്ട്. എന്നാൽ അത്തരത്തിലുള്ള വിമർശനങ്ങളോട് മീന പ്രതികരിക്കാറില്ല.

ഇപ്പോൾ താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ് ചർച്ചയായിരിക്കുന്നത്. ചിരിച്ച് നിൽക്കുന്ന ഫോട്ടോസിനൊപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഇത് ഉള്ളിലുള്ള നിരന്തര പോരാട്ടമാണ്. ഒരുപാട് വേദനകൾ അനുഭവിക്കുമ്പോഴും ഒരു മുഖം മൂടിയ്ക്ക് പിന്നിൽ അതെല്ലാം മറച്ചുവെച്ച് ഞാൻ‌ സുഖമായിരിക്കുന്നു എന്ന് കാണിക്കാനുള്ള ശ്രമം എന്നാണ് മീന പറയുന്നത്.

മീന പങ്കുവെച്ച കുറിപ്പ്:

ഇത് ഉള്ളിലുള്ളൊരു നിരന്തര പോരാട്ടമാണ് ഒരുപാട് വേദനകൾ അനുഭവിക്കുമ്പോഴും ഒരു മുഖം മൂടിയ്ക്ക് പിന്നിൽ അതെല്ലാം മറച്ചുവെച്ച് ഞാൻ സുഖമായിരിക്കുന്നു എന്ന് കാണിക്കാനുള്ള കഠിനശ്രമം. വെറുക്കുന്നവർ വെറുത്തുകൊണ്ടേയിരിക്കും. വിഡ്ഢികൾ വിഡ്ഢികളായിക്കൊണ്ടേയിരിക്കു, മീന കുറിച്ചു. ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാൻ അനുവദിയ്ക്കുക, ജീവിയ്ക്കുക പഠിക്കുക, ജീവിതം വിലപ്പെട്ടതാണ് എന്നിങ്ങനെ പോസ്റ്റിനൊപ്പം ഹാഷ്ടാ​ഗും താരം ചേർത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+