ഇൻസ്റ്റയിലെ പോസ്റ്റിന് കമന്റ്; ആദ്യം ശ്രദ്ധയിൽപ്പെട്ടില്ല; കണ്ടപ്പോൾ മീരയുടെ മറുപടി ഇങ്ങനെ.. വൈറൽ
മീരാ ജാസ്മിൻ എന്ന നടിയെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. വളരെ കുറഞ്ഞ കാലയളവിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ ചെയ്ത നടിയാണ് മീര. സൂത്രധാരൻ എന്ന സിനിമയിലൂടെ ആണ് മീര സിനിമ മേഖലയിലേക്ക് എത്തുന്നത്. പിന്നീട് ഒരുപാട് അഭിനയപ്രാധാന്യമുള്ള നായികാ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തു.
ഇടയ്ക്കാലത്ത് സിനിമയിൽ നിന്ന് വിട്ടുനിന്നപ്പോഴും താൻ ചെയ്തുവെച്ച ക്വാളിറ്റി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ തന്നെ മീര നിന്നു. വർഷങ്ങൾക്കിപ്പുറം നീണ്ട ഇടവേളയ്ക്ക് ശേഷം ഗംഭീര തിരിച്ചുവരവാണ് മീര നടത്തിയത് മകൾ എന്ന സിനിമയിലൂടെയാണ് മീരി തിരിച്ചുവന്നത്. ജയറാം ആയിരുന്നു നായകൻ. പഴയ കഴിവ് ഒട്ടും കുറഞ്ഞുപോയിട്ടില്ല എന്ന് വ്യക്തമാക്കുന്ന പ്രകടനം തന്നെ മീര കാഴ്ച വെച്ചു.

ഇപ്പോൾ സോഷ്യൽ മീഡിയിലും മീര സജീവമാണ്. രണ്ടാമത്തെ വരവിലാണ് താരം ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. തന്റെ വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു പോസ്റ്റും ആ പോസ്റ്റ് വന്ന കമന്റും മീര തിരിച്ചുനൽകിയിരിക്കുന്ന മറുപടിയുമാണ് വൈറൽ ആയിരിക്കുന്നത്.
ഡിസംബർ മാസത്തെ സ്വാഗതം ചെയ്ത് കൊണ്ടുള്ള ഒരു പോസ്റ്റായിരുന്നു അത്. ഒരു ഫോട്ടോയും മീര പോസ്റ്റ് ചെയ്തിരുന്നു. ഹലോ ഡിസംബർ എന്നായിരുന്നു ക്യാപ്ഷൻ നൽകിയത്. ചുരിദാർ ധരിച്ച് വളരെ സുന്ദരിയായിട്ടാണ് മീരി ഫോട്ടോയിൽ ഉള്ളത്. മീരയുടെ ഈ ഫോട്ടോയ്ക്ക് ധാരാളം കമന്റുകളും വന്നിരുന്നു. ഇതിൽ ഒരു കമന്റാണ് മീര ശ്രദ്ധിച്ചതും മറുപടി നൽകിയതും.
മീരയെ ഇഷ്ടപ്പെടുന്ന ഒരുപാട് സാധാരണക്കാർ ഉണ്ട്. അവർക്കൊന്നും എന്തേ ഒരു റിപ്ലൈ നൽകാത്തത്, സെലിബ്രിറ്രികളുടെ കമന്റ് മാത്രമേ കാണുകയുള്ളൂ അല്ലേ, ആയിരത്തിൽ ഒരാൾക്കെങ്കിലും ഒരു ലൈക്ക് കൊടുക്കു എന്നായിരുന്നു കമന്റ്. ആദ്യം ഈ കമന്റ് കണ്ടില്ലെങ്കിലും കണ്ടയുടൻ തന്നെ മീര മറുപടി നൽകി. കുന്നോളം സ്നേഹം തിരികെ എന്നായിരുന്നു മീര മറുപടി നൽകിയത്.
മീര എത്രകാലം സിനിമയിൽ നിന്ന് വിട്ടുനിന്നാലും അക്കാലമൊക്കെ ഓർക്കാൻ സാധിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്ത് വെച്ചിട്ടുണ്ട്. മീരയുടെ തിരിച്ചുവരവ് കാത്തിരിക്കുകയായിരുന്നു എന്നിങ്ങനെയൊക്കെയാണ് കമന്റുകൾ. മകൾ സിനിമയിലെ മീരയുടെ അഭിനയത്തിന് വലിയ സ്വീകാര്യയാണ് ലഭിച്ചതും.












Click it and Unblock the Notifications