നടി മീരനന്ദൻ വിവാഹിതയാകുന്നു; വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്തുവിട്ട് താരം
നടി മീര നന്ദൻ വിവാഹിതയാകുന്നു. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് താരം സന്തോഷ വാർത്ത പങ്കുവെച്ചത്. ശ്രീജുവാണ് വരൻ. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. ലണ്ടനിലാണ് ശ്രീജു ജോലി ചെയ്യുന്നത്. 'ഫോര്‍ ലൈഫ്' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചത്.
വിവാഹ നിശ്ചയ ചടങ്ങിന്റെ ഫോട്ടോഗ്രഫി നിർവഹിച്ച ലൈറ്റ്സ് ഓൺ ക്രിയേഷൻസിന്റെ ഇൻസ്റ്റഗ്രാം പേജിൽ ഇരുവരും വിവാഹത്തിലേക്ക് എത്തിപ്പെട്ടത് എങ്ങനെയാണെന്ന് കുറിച്ചിട്ടുണ്ട്. മാട്രിമോണി സൈറ്റിൽ നിന്നാണ് ഇരുവരും പരിചയപ്പെട്ടത്. ഇതിന് ശേഷം ഇരു കുടുംബവും പരസ്പരം സംസാരിച്ചതിന് ശേഷം മീരയെ കാണാൻ ശ്രീജു ലണ്ടനിൽ നിന്ന് ദുബായിലേക്ക് എത്തി.

PC: Instagram
'ഒരു മാട്രി മോണിയൽ സൈറ്റിൽ നിന്നാണ് ജീവിതകാലത്തേക്കുള്ള ഒരു വാഗ്ദാനത്തിലേക്ക് മീരയും ശ്രീജയും എത്തിയത്. മാതാപിതാക്കൾക്ക് പരസ്പരം സംസാരിച്ചതിന് ശേഷം തന്റെ ജീവിതത്തിലേക്ക് ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരായിരിക്കും എന്ന് കാണാൻ ശ്രീജു ലണ്ടനിൽ നിന്ന് ദുബായിലേക്ക് പറന്നു.
കഥയുടെ ബാക്കി ഭാഗം മറ്റേതൊരു കഥയേയും പോലെ തന്നെ.. എന്നാൽ അതിന്റേതായ പ്രത്യേകതളുമുണ്ട്. അവർ കണ്ടു മുട്ടുന്നു. പ്രണയത്തിലാകുന്നു. അവരുടെ ജീവിതകാലം മുഴുവൻ ഒരുമിച്ച് ചെലവഴിക്കാൻ തീരുമാനിക്കുന്നു, ലൈറ്റ്സ് ഓൺ ക്രിയേഷൻ അവരുടെ പേജിലൂടെ പറഞ്ഞു.












Click it and Unblock the Notifications