'ഭാവി കണ്ടറിഞ്ഞുകാണാം'; ശ്രീജുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെ മീരയ്ക്കെതിരെ അധിക്ഷേപം
മലയാളികളുടെ പ്രിയ താരമാണ് മീര നന്ദൻ. മുല്ല എന്ന സിനിമയിലൂടെയാണ് മീര നന്ദൻ പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയത്. ഇപ്പോൾ താരം സിനിമയിൽ സജീമല്ല. എങ്കിലും തങ്ങളുടെ പ്രിയ താരത്തിന്റെ വിശേഷം അറിയാൻ ആരാധകർ കാത്തിരിക്കാറുണ്ട്. അടുത്തിടെയാണ് മീരയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ശ്രീജു ആണ് വരൻ, ലണ്ടനിലാണ് ശ്രീജു, മീര തന്നെയാണ് ഇരുവരുടേയും ചിത്രങ്ങൾ പുറത്തുവിട്ടത്.
കഴിഞ്ഞദിവസം മീര ശ്രീജുവിനൊപ്പമുള്ള ഒരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ശ്രീജുവിനെ ചേർത്തുപിടിച്ച് നിൽക്കുന്ന മീരയെയാണ് ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്. എന്റെ മാത്രം എന്ന ഹാഷ് ടാഗ് നൽകിയാണ് ചിത്രം പങ്കുവെച്ചത്. നിരവധി കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ചില കമന്റുകൾ വ്യക്തിപരമായി അവഹേളിക്കുന്നതും ആക്ഷേപിക്കുന്നതുമാണ്.

മത്തി കറിയും അലുവയും നല്ല കോമ്പിനേഷൻ, ഈ ആളെ മീര തന്നെ കണ്ടെത്തിയതാണോ. പണം ഉണ്ടായാൽ മതി, എത്രവർഷം എഗ്രിമെന്റ്. ഭാവി കണ്ടറിഞ്ഞു കാണാം, എന്നിങ്ങനെ വളരെ മോശമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതേ സമയം ഇത്തരത്തിൽ അധിക്ഷേപ കമന്റുകൾക്കെതിരെ മറുപടി നൽകി മറ്റ് ചിലർ എത്തി.
ആശംസകൾ, ഒരുപാട് ബാഡ് കമൻ്റുകൾ കണ്ടതുകൊണ്ടാണ് വിവാഹമെന്നത് സൗന്ദര്യത്തെ മാത്രം ആശ്രയിച്ചുള്ളതാണോ ?പുറമേ നല്ല സൗന്ദര്യമുള്ള ഒരാളുടെ മനസ്സ് മലിനമാണെങ്കിൽ ആ ജീവിതം കൊണ്ടെന്തെങ്കിലും അർത്ഥമുണ്ടോ ...,
തൊലി വെളുപ്പും, തിളങ്ങുന്ന കുപ്പായവും മാത്രമാണ് കുടുംബ ജീവിതത്തെ നില നിർത്തുന്നത് എന്ന് കരുതുന്ന കുറെ മനുഷ്യർക്കിടയിൽ, സെലിബ്രിറ്റികൾ എന്നാൽ ജീവിതം വെച്ച് ഗോലി കളിക്കുന്നവർ എന്ന മുൻ ധാരണ വെച്ച് നടക്കുന്നവർക്കിടയിൽ, ഈ സുന്ദര ജീവിതം എന്നും ഈ പുഞ്ചിരിയോടെ നില നിന്ന് പോരട്ടെ.. പ്രാർത്ഥനകൾ .
സൗന്ദര്യത്തിൽ ഒന്നുമില്ല ഹാപ്പി ലൈഫ് ഉണ്ടെങ്കിൽ അത് മതി അതുപോലെ മനഃസമാധാനം ഉണ്ടായാൽ മതി കേരളത്തിൽ ഡോക്ടർ കാശിന്റെ പേര് പറഞ്ഞു സ്നേഹിച്ച പെണ്ണിനെ ഒഴിവാക്കി ജീവനൊടുക്കി അതൊക്കെ നോക്കുമ്പോൾ ഇവരെ പോലെ സന്തോഷമായി കഴിയുന്നവരെ അപമാനിക്കരുത്, എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം ഇത്തരം അധിക്ഷേപ കമന്റുകൾക്ക് മീര ശ്രദ്ധ കൊടുക്കാറില്ല. വളരെ സന്തോഷത്തോടെയാണ് മീര ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.












Click it and Unblock the Notifications