'ആ നടൻ പറയാതെ എന്നെ ഉമ്മ വെച്ചു, അത് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല'; നടി മെറീന മൈക്കിൾ
നടൻ ഷൈൻ ടോം ചാക്കോയെ കുറിച്ച് പ്രതികരിച്ച് നടി മെറീന മൈക്കിൾ. വളരെ ദേഷ്യക്കാരനാണെങ്കിലും ആളുകളോട് വൈരാഗ്യം വെച്ച് പെരുമാറാത്തയാളാണ് ഷൈൻ എന്ന് മെറീന പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. 'എത്ര തല്ലൊക്കെ ഉണ്ടായാലും മനസിൽ വൈരാഗ്യം വെക്കാത്ത ആളാണ് ഷൈൻ ടോം ചാക്കോ. വിവേകാനന്ദൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചൊക്കെ ഞാൻ ഭക്ഷണം കൊടുത്താലൊക്കെ കഴിക്കും. അപ്പോൾ തോന്നാറുണ്ട് അദ്ദേഹത്തിന് കുട്ടികളുടെ സ്വഭാവമാണെന്ന്. ഞാനൊരു വല്യൊരു ആർട്ടിസ്റ്റ് ആണെന്നൊരു ഭാവം ഒന്നുമില്ല. എല്ലാവരുമായി നന്നായി ഇടപെടും. ആളുകളുടെ പൊസിഷനൊന്നും നോക്കി പെരുമാറുന്ന ആളല്ല.
സംസാരിക്കുമ്പോൾ ഒട്ടും ഫോക്കസ് ഇല്ലാതെയാണ് ഷൈൻ സംസാരിക്കുക. അതൊരു മോശം സ്വഭാവമാണ്. പിടിച്ചിരുത്തി സംസാരിക്കണം. മറ്റൊരാളെ സംസാരിക്കാൻ സമ്മതിക്കില്ല, പ്രത്യേകിച്ച് അഭിമുഖങ്ങളിലൊക്കെ. പിന്നെ ഹൈപ്പർ ടെമ്പർ ഇഷ്യൂ ഉള്ളൊരാളാണെന്ന് തോന്നിയിട്ടുണ്ട്. അത് കഴിഞ്ഞ അഭിമുഖത്തിൽ അനുഭവിച്ചൊരാളാണ് ഞാൻ. ദേഷ്യം വന്നാലും പിന്നീട് പുള്ളി അത് മനസിൽ വെയ്ക്കുകയൊന്നും ഇല്ല. പക്ഷെ ദേഷ്യത്തോടെ പ്രതികരിക്കും, അത് നല്ലതല്ല', മെറീന പറഞ്ഞു.

'ജീവിതത്തിലെ ഏറ്റവും മോശം അനുഭവങ്ങളുണ്ടായ സമയം സ്കൂൾ കാലഘട്ടമാണ്. ഞാൻ ചെയ്യാത്ത കാര്യങ്ങളാണെങ്കിലും എന്നെ കുറ്റപ്പെടുത്തുമ്പോൾ ഞാൻ ചിരിക്കും. ആ ചിരിയെന്നത് ഇപ്പോൾ എന്റെ ജീവിതത്തിൽ ഭയങ്കര പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഞാൻ ചെയ്യാത്ത കാര്യങ്ങൾക്ക് ഇപ്പോൾ മറ്റുള്ളവരെ പറഞ്ഞ് കൺവിൻസ് ചെയ്യാനൊന്നും ഞാൻ മുതിരാറില്ല. ആയിക്കോട്ടെയെന്ന് പറഞ്ഞ് തള്ളും. ആളുകളെ കൺവിൻസ് ചെയ്യാൻ എനിക്ക് ഊർജമില്ല.
ജീവിതത്തിൽ എന്തെങ്കിലും സൂപ്പർ പവർ കിട്ടുകയാണെങ്കിൽ 'ഇൻവിസിബിൾ'ആകണമെന്നതാണ് ആഗ്രഹം. എന്നിട്ട് ആരൊക്കെ എന്നെ കുറിച്ച് കുറ്റം പറയുന്നുവെന്ന് പോയി കേൾക്കും. മറ്റുള്ളവരുടെ വേർഷനിൽ ഞാൻ എന്താണെന്ന് അറിയാൻ എനിക്ക് ആഗ്രഹമുണ്ട്', താരം പറഞ്ഞു.
ജീവിത്തതിലെ ഏറ്റവും ലജ്ജിച്ചൊരു അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ ഉള്ള മറുപടി ഇങ്ങനെ-' അപ്രതീക്ഷിതമായി സഹപ്രവർത്തകനായ നടൻ ഉമ്മ വെച്ചതാണ്. അതും സീനിന് ഇടയിൽ. ആ സീൻ ചെയ്യുകയും വേണം, ഉമ്മ കിട്ടുകയും ചെയ്തു എന്നായിരുന്നു അവസ്ഥ. അങ്ങനെയൊരു മുത്തം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അൺകംഫർട്ടബിൾ ആയിരുന്നില്ല ഞാൻ. സത്യത്തിൽ ആ സീൻ കമ്പോസ് ചെയ്ത് വന്നപ്പോൾ അത് സംഭവിച്ച് പോയതാണ്. ആ സീനിന്റെ കംപ്ലീറ്റ്നെസിന് വേണ്ടി.
ജീവിതത്തിൽ എല്ലായിടത്തും കൊണ്ടുപോകുന്നൊരു സാധനം ഏതാണെന്ന് ചോദിച്ചാൽ മൊബൈൽ എന്നാണ് മറുപടി. രണ്ട് ഫോൺ ഉപയോഗിക്കുന്നുണ്ട്. എന്നാൽ എന്തിനാണെന്ന് ചോദിച്ചാൽ അറിയില്ല.ഫോൺ അഡിക്റ്റല്ല പക്ഷെ. എന്റെ ജോലി ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും ഞാൻ തന്നെയാണ് നോക്കുന്നത്, അതിനാൽ ഫോൺ വേണം. ബാത്ത്റൂമിലേക്ക് പോയാലും ഞാൻ ഫോൺ കൊണ്ടുപോകും. കാരണം അവിടെ ലോക്കായി പോകുമോയെന്ന പേടിയാണ് എനിക്ക്.
എനിക്ക് പൃഥ്വിരാജുമായി സ്ക്രീൻ ഷെയര് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ആളുടെ ഡയലോഗ് ഡെലിവറിയൊക്കെ അടിപൊളിയാണെന്ന് കേട്ടിട്ടുണ്ട്.വർക്കിന്റെ പാറ്റേൺ അറിയാനൊക്കെ വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ആടുജീവിതം അടുത്ത് വളരെ ഇഷ്ടപ്പെട്ടൊരു സിനിമയാണ്',താരം പറഞ്ഞു.












Click it and Unblock the Notifications