ആ സീരിയലിന് മിയയ്ക്ക് കിട്ടിയത് ആയിരം രൂപ; കോടീശ്വരനായ ഭർത്താവ്, താരത്തിന്റെ ജീവിതം ഇങ്ങനെ
മിനിസ്ക്രീനിലൂടെ വന്ന് മലയാള സിനിമയിലെ ശ്രദ്ധേയയായ നായിക പദത്തിലേക്ക് എത്തിയ താരമാണ് മിയ ജോർജ്. ബിസിനസ്സുകാരനായ അശ്വിൻ ഫിലിപ്പാണ് മിയയുടെ ഭർത്താവ്. ലോക് ഡൗൺ സമയത്തായിരുന്നു മിയയുടെ വിവാഹം. ഇവർക്ക് ഒരു മകനുമുണ്ട്. വിവാഹം കഴിഞ്ഞ സമയത്ത് ചെറിയ ഗ്യാപ്പ് എടുത്തിരുന്നെങ്കിലും ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് മിയ. തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് മിയ.
സിനിമയിലേക്കുള്ള എൻട്രി കിട്ടുന്നത് സീരിയലിൽ നിന്നുമാണെന്നും വന്ന അവസരങ്ങൾ എല്ലാം ഇരുകയ്യും നീട്ടി അങ്ങ് സ്വീകരിക്കുകയായിരുന്നുവെന്നും ആദ്യത്തെ സിനിമയിൽ നായകന്റെ പെങ്ങളായിട്ടായിരുന്നു അല്ലാതെ ചൂസി ആയി ആളൊന്നും ആയിരുന്നില്ലെന്നും താൻ അഭിനയം അത്ര പാഷൻ ആയി കൊണ്ട് നടന്ന ആളല്ലെന്നും ദൈവ കൃപകൊണ്ട് താൻ ഇവിടം വരെയൊക്കെ എത്തിയെന്നും മിയ പറയുന്നു അമൃത ടിവിയിലെ ഷോയിൽ ആണ് മിയ ഇക്കാര്യം പറഞ്ഞത്.

ഓഡീഷൻസ് അറ്റൻഡ് ചെയ്തും എങ്ങനെയെങ്കിലും സിനിമയിലേക്ക് എത്തണമെന്നും കരുതുന്ന ഒരായിരം പേര് ഉള്ളപ്പോൾ അതിൽ നിന്നും തനിക്ക് കിട്ടിയ ഈ ഭാഗ്യം എന്ന് പറയുന്നത് ഒരിക്കലും മറക്കാൻ ആകാത്ത അല്ലെങ്കിൽ ഒരിക്കലും മറന്നുകൂടാത്ത ഒരു ഭാഗ്യം എന്ന് താൻ പറയുമെന്നാണ് മിയ പറയുന്നത്. ഭാഗ്യം കൊണ്ട് അല്ലെങ്കിൽ തന്റെ തലവര നേരെ ആയതുകൊണ്ട് താൻ ഇവിടം വരെ എത്തി എന്നാണ് മിയ തുറന്നുപറഞ്ഞത്.
അഭിനയം മനസ്സിലാക്കുന്നതിന് മുൻപ് തന്നെ താൻ ഈ ഫീൽഡിലേക്ക് എത്തിയെന്നും പത്താം ക്ലാസിന്റെ അവധി സമയത്താണ് താൻ അഭിനയത്തിലേക്ക് എത്തുന്നതെന്നും തങ്ങളുടെ പള്ളിയിലെ അച്ഛൻ വഴിയാണ് താൻ ആദ്യമായി ക്യാമറയ്ക്ക് മുൻപിൽ എത്തിയതെന്നും അൽഫോൺസാമ്മയിൽ അഭിനയിക്കുമ്പോൾ തനിക്ക് കിട്ടിയത് ഒരു ആയിരം രൂപയാണെന്നും മിയ പറയുന്നു. ആ പൈസ തന്നപ്പോൾ ശമ്പളം ആയിരുന്നു എന്ന് പോലും തനിക്ക് അറിയാമായിരുന്നില്ലെന്നും മിയ പറയുന്നു.
അഭിനയത്തിലേക്ക് എത്തിയില്ലായിരുന്നെങ്കിൽ ഉറപ്പായും ടീച്ചിംഗ് പ്രൊഫഷനിലേക്ക് പോകുമായിരുന്നുവെന്നും താരം പറഞ്ഞു. തനിക്ക് ഒരു കാര്യം വിശദീകരിക്കാനും വർത്തമാനം പറയാനുമൊക്കെ ഇഷ്ടമാണെന്നും അറിയുന്ന കാര്യങ്ങൾ ഒരാൾക്ക് പറഞ്ഞുമനസ്സിലാക്കി കൊടുക്കാൻ ഭയങ്കര ഇഷ്ടമാണെന്നും അത് കൊണ്ടുതന്നെ തനിക്ക് ടീച്ചറാകാൻ ആയിരുന്നു ഇഷ്ടമെന്നും മിയ പറയുന്നു.
ബിസിനസ്സ് ആണ് ഭർത്താവിന് എന്നും എറണാകുളത്താണ് താമസമെന്നും മിയ പറയുന്നു. തനിക്ക് ഒരു ചേച്ചിയാണെന്നും ചേച്ചിക്കും ഇപ്പോൾ ബിസിനസ്സ് ആണെന്നും ഒരു ബാെട്ടീക്ക് ഉണ്ടെന്നും കോവിഡ് സമയത്താണ് ബെംഗളൂരുവിൽ നിന്നും നാട്ടിൽ സെറ്റിൽഡ് ആകുന്നതെന്നും മിയ പറഞ്ഞു.












Click it and Unblock the Notifications