ധനുഷിന്റെ പുതിയ കാമുകി ഈ ബോളിവുഡ് താരമോ?: വൈറലായി വീഡിയോയും ചിത്രങ്ങളും
തമിഴ് സൂപ്പർസ്റ്റാർ ധനുഷും ബോളിവുഡിലെ പുതുമുഖതാരം മൃണാൾ താകൂറും പ്രണയത്തിലാണെന്ന അഭ്യൂഹം സോഷ്യല്‍ മീഡിയയില്‍ ശക്തമാകുന്നു. അടുത്തിടെ പുറത്ത് വന്ന ഇരുവരേടേയും വീഡിയോകളും ചി ചിത്രങ്ങളും ഈ അഭ്യൂഹങ്ങൾക്ക് കൂടുതല്‍ ശക്തി പകരുന്നു. സമീപകാലത്തായി രണ്ട് പ്രമുഖ താരങ്ങളും മുംബൈയിലും മറ്റും നടക്കുന്ന വിവിധ പാർട്ടികളിലും ചടങ്ങുകളിലും ഒരുമിച്ച് എത്തുന്നതും പതിവായിട്ടുണ്ട്.
മൃണാളിന്റെ പിറന്നാളിനനോട് അനുബന്ധിച്ച നടന്ന സ്വകാര്യ പാർട്ടിയിലാണ് ആദ്യമായി ഇരുവരും ഏറെ അടുത്ത് ഇടപഴകുന്നതായി ആരാധകർ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പിന്നീട് ഇവരോടൊപ്പം കൃതിസനോൻ, ഭൂമി പെട്നേകർ, തമന്നാ എന്നിവരും ചേർന്ന് പങ്കെടുത്ത മറ്റൊരു പാർട്ടിയിലും ധനുഷ് പങ്കെടുത്തതായും ചില മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

തിരക്കഥാകൃത്തും നിർമാതാവുമായ കനിക ധില്ലോൺ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റും ചർച്ചകള്‍ പുതിയ തലത്തിലേക്ക് എത്തിച്ചു. "ഞങ്ങളുടെ ഹൃദയങ്ങൾ നിറഞ്ഞിരിക്കുന്നു. വീട്ടിൽ ഞങ്ങളുടെ യഥാർത്ഥ രാഞ്ജനഎത്തിയിരിക്കുന്നു. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു! പഴയതും പുതിയതുമായ സുഹൃത്തുക്കളോടൊപ്പം - വലിയ പുഞ്ചിരികൾ, വലിയ ഹൃദയങ്ങൾ! ഓർമ്മകൾക്ക് നന്ദി." കനിക ധില്ലോൺ കുറിച്ചു.
കനിക ധില്ലോണിന്റെ പോസ്റ്റിന് പിന്നാലെ നിരവധി ആരാധകർ സോഷ്യൽ മീഡിയയിലൂടെയും, ഫാൻ പേജുകളിലൂടെയും ധനുഷിന്റേയും മൃണാൾ താകൂറിന്റേയും ബന്ധത്തേക്കുറിച്ച് ചോദിച്ചുകൊണ്ട് മുന്നോട്ട് വന്നു. "അവർ ഡേറ്റിംഗിലാണോ?", "ഇത് യഥാർത്ഥ സൗഹൃദമാണോ?", "ഇരുവരും പ്രണയത്തിലാണോ", "അവർക്ക് തന്നെ ഇതറിയാമോ?" എന്നിങ്ങനെ പോകുന്നു കമന്റുകള്‍. മറുവശത്ത് ചിലർ ഇത് സിനിമയുടെ പ്രമോഷനായി നടക്കുന്ന പിആർ പ്രവർത്തിയാണെന്ന് വാദിക്കുന്നു. ബോളിവുഡിലും ഹോളിവുഡിലും ഇത്തരമൊരു തന്ത്രം ഏറെകാലമായി താരങ്ങള്‍ പയറ്റുന്നതാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ ധനുഷോ മൃണാളോ ഇതുവരെ ഈ വാർത്തകളെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇരുവരും അടുത്തകാലത്തായി നിരവധി സിനിമകളുടെ തിരക്കിലാണ്.. "തേറെ ഇഷ്‌ക് മെയ്‌ൻ" എന്ന ചിത്രത്തിൽ ധനുഷ് പ്രധാന കഥാപാത്രമായും, മൃണാൾ സണ്‍ ഓഫ് സർദാർ 2 എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തേയും അവതരിപ്പിക്കുന്നു.
നേരത്തെ ഐശ്വര്യ രജനീകാന്തിനെ ധനുഷ് വിവാഹം ചെയ്തിരുന്നെങ്കിലും ഇരുവരും 2022 ല്‍ നിയമപരമായി വിവാഹമോചിതരായി. 18 വർഷത്തെ വിവാഹ ജീവിതത്തിന് ഇടയില്‍ ഇരുവരർക്കും യാത്രയും ലിംഗയുമെന്ന രണ്ട് മക്കളും പിറന്നിട്ടുണ്ട്.












Click it and Unblock the Notifications