ആ പ്രണയം തകർന്നതാണോ നന്ദിനി വിവാഹം കഴിക്കാതിരിക്കാനുള്ള കാരണം? താരം മനസ്സുതുറക്കുന്നു
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നന്ദിനി. അഭിനയം കൊണ്ട് സൗന്ദര്യം കൊണ്ടുമൊക്കെ പ്രേക്ഷക മനസ്സ് കീഴടക്കാൻ സാധിച്ച നടിയാണ് നന്ദിനി. വളരെ കുറച്ച് കാലം മാത്രമേ നന്ദിനി സജീവമായി അഭിനയ രംഗത്ത് ഉണ്ടായിരുന്നുള്ളൂവെങ്കിലും നന്ദിനി ചെയ്ത് വെച്ച കഥാപാത്രങ്ങൾ ഇപ്പോൾ പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞ് നിൽപ്പുണ്ട്.
43 വയസ്സ് ആയെങ്കിലും നന്ദിനി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഇപ്പോൾ എന്തുകൊണ്ടാണ് താൻ വിവാഹം ചെയ്യാത്തത് എന്ന് വെളിപ്പെടുത്തുകയാണ് നന്ദിനി. തന്റെ ജീവിതത്തിലെ പ്രണയത്തെക്കുറിച്ചും അത് ബ്രേക്ക് അപ്പ് ആവാനുള്ള കാരണത്തെക്കുറിച്ചും നന്ദിനി പറയുന്നുണ്ട്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്നുപറയുന്നത്.

പ്രണയം ബ്രേക്ക് ആയതിനാലാണ് വിവാഹം ചെയ്യാതിരുന്നത് എന്നാണ് നന്ദിനി പറയുന്നത്. അക്കാലത്ത് കല്യാണം കഴിഞ്ഞാൽ ഇൻഡസ്ട്രിയിൽ നിലനിൽക്കാൻ പറ്റില്ല തനിക്കും കാമുകനും തമ്മിൽ ആറ് വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞു.
അദ്ദേഹത്തിന് പ്രായം കൂടി വന്നു. കാത്തിരിക്കാൻ പറ്റിയില്ല. അതുകൊണ്ട് ഞങ്ങൾ ബ്രേക്കപ്പായി. അല്ലെങ്കിൽ ഞാൻ സിനിമയിൽ നിന്ന് മാറിനിൽക്കേണ്ടി വരുമായിരുന്നു. വിവാഹമെന്നത് വലിയ കാര്യമാണ്. ചുരിങ്ങിയത് 20 വർഷത്തേക്കെങ്കിലും ഉള്ള കരാറാണ്. അതിനിടെ ഉയർച്ചകളും താഴ്ച്ചകളും വരുന്നത് അഭിമുഖീകരിക്കാൻ ധൈര്യം വേണം. ഉത്തരവാദിത്തം ഒരുപാട് ഉള്ളതിനാൽ വിവാഹവും കുട്ടികളുമൊക്കെ ഇപ്പോഴും പേടിയുള്ള കാര്യമാണ്, നന്ദിനി പറഞ്ഞു.
വിവാഹക്കാര്യത്തെക്കുറിച്ച് അച്ഛനും അമ്മയും പറഞ്ഞിരുന്നുവെന്നും നന്ദിനി പറഞ്ഞു. കുടുംബത്തിലുള്ള രണ്ട് മൂന്ന് പേരുമായി വിവാഹം ആലോചിച്ചിരുന്നു എന്നും താരം പറഞ്ഞു. വിവാഹ ബന്ധത്തിലേക്ക് കടക്കാനുള്ള പക്വത തനിക്ക് ഉണ്ടെന്ന് തോന്നിയിരുന്നില്ലെന്നും താരം പറഞ്ഞു.
വിവാഹം ചെയ്ത് ജീവിക്കാൻ ആഗ്രഹിക്കുന്ന ആളല്ലേ എന്ന് സ്വയം ചോദിച്ചിരുന്നു. പക്ഷേ, വിവാഹ ജീവിത്തതിൽ സന്തുഷ്ടരായവരും ഉണ്ട്. എനിക്ക് അതിന് സാധിച്ചില്ല. മുൻ കാമുകൻ വിവാഹം ചെയ്തു, അദ്ദേഹത്തിന് കുട്ടികളുമുണ്ട്. ഇപ്പോഴും ഞാൻ അദ്ദേഹവുമായി സംസാരിക്കാറുണ്ട്' അഭിമുഖത്തിൽ നന്ദിനി പറഞ്ഞു.
അമ്മയെ ജീവിതത്തിൽ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും അത് കൊണ്ടാണ് പലപ്പോഴും വിവാഹം വേണ്ടെന്ന് തീരുമാനിച്ചതെന്നും കുടുംബവുമായി താൻ കൂടുതൽ അറ്റാച്ച്ഡ് ആണെന്നും അമ്മയാണ് തനിക്ക് എല്ലാം എന്നും നന്ദിനി പറഞ്ഞു,












Click it and Unblock the Notifications