Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മ തലപ്പത്തേക്ക് നവ്യയും.. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും; സരയുവും അന്‍സിബയും മത്സരരംഗത്ത്

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിനുള്ള ഏകദേശ ചിത്രം തെളിയുന്നു. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്കും ഭാരവാഹിത്വത്തിലേക്കും ഇല്ല എന്ന് വ്യക്തമാക്കിയതോടെ സംഘടനയിലെ എല്ലാ സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടക്കും എന്നുറപ്പായി. ആകെ 74 പേരാണ് വിവിധ സ്ഥാനങ്ങളിലേക്കായി പത്രിക നല്‍കിയിരിക്കുന്നത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് ആറ് പേര്‍ പത്രിക നല്‍കിയിട്ടുണ്ട്. ജഗദീഷ്, ശ്വേതാ മേനോന്‍, ദേവന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവരാണ് അമ്മയുടെ നേതൃപദവിയിലേക്ക് മത്സരിക്കാന്‍ പത്രിക നല്‍കിയിരിക്കുന്നത്. ജോയ് മാത്യു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനായി സമര്‍പ്പിച്ച പത്രിക തള്ളിയിരുന്നു. ജഗദീഷ് മത്സരിക്കുന്ന സാഹചര്യത്തില്‍ ജോയ് മാത്യു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതാണ് എന്നാണ് വിവരം.

Navya Nair

നാമനിര്‍ദേശ പത്രികയിലെ ഡിക്ലറേഷനില്‍ ഒപ്പിടാതിരുന്നതാണ് പത്രിക തള്ളാന്‍ കാരണമായത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു ജോയ് മാത്യുവിന്റെ പത്രിക സ്വീകരിച്ചിട്ടുണ്ട്. വിജയരാഘവനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ നടന്‍ പത്രിക സമര്‍പ്പിച്ചിട്ടില്ല. അനൂപ് ചന്ദ്രന്‍, ജയന്‍ ചേര്‍ത്തല, രവീന്ദ്രന്‍ എന്നിവര്‍ എല്ലാ സ്ഥാനങ്ങളിലും മത്സരിക്കുന്നുണ്ട്.

അതേസമയം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഏഴില്‍ നാല് പേരും സ്ത്രീകളാണ്. ആശ അരവിന്ദ്, ലക്ഷ്മിപ്രിയ, നവ്യനായര്‍, കുക്കു പരമേശ്വരന്‍, നാസര്‍ ലത്തീഫ്, ഉണ്ണി ശിവപാല്‍ എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ട്രഷറര്‍ സ്ഥാനത്തേക്ക് വിനു മോഹന്‍, ടിനി ടോം, കുക്കു പരമേശ്വരന്‍, സുരേഷ് കൃഷ്ണ, കൈലാഷ് എന്നിവരാണ് നിലവില്‍ പത്രിക നല്‍കിയിരിക്കുന്നത്.

യുവനടിമാരായ സരയു, അനന്യ, അന്‍സിബ ഹസന്‍ എന്നിവരും വിവിധ സ്ഥാനങ്ങൡലേക്ക് മത്സരിക്കുന്നുണ്ട്. ഈ മാസം 31 നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. ഇതിന് ശേഷം മാത്രമെ തിരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമാകൂ. ആഗസ്റ്റ് 15 ന് കൊച്ചിയിലാണു തിരഞ്ഞെടുപ്പ്. കഴിഞ്ഞ വര്‍ഷം മോഹന്‍ലാല്‍ പ്രസിഡന്റായി പുതിയ ഭരണസമിതി നിലവില്‍ വന്നതായിരുന്നു.

എന്നാല്‍ ഇതിന് ശേഷമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഭരണസമിതി അംഗങ്ങള്‍ക്കെതിരെ വരെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ആരോപണങ്ങളും വെളിപ്പെടുത്തലുകളും വന്ന സാഹചര്യത്തില്‍ പ്രസിഡന്റ് കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു. പുതിയ കമ്മിറ്റി നിലവില്‍ വരുന്നത് വരെ പഴയ കമ്മിറ്റിയാണ് അഡ്‌ഹോക്ക് കമ്മിറ്റിയായി തുടരുന്നത്. നടിയെ ആക്രമിച്ച കേസ് മുതല്‍ അമ്മ സംഘടന തുടര്‍ച്ചയായി ഓഡിറ്റിംഗിന് വിധേയമാകുന്നുണ്ട്.

സംഘടനയുടെ പല തീരുമാനങ്ങളും നടപടികളും വിവാദത്തില്‍ കലാശിച്ചിരുന്നു. 1994 ല്‍ ആണ് അസോസിയേഷന്‍ ഓഫ് മലയാളം മൂവീ ആര്‍ട്ടിസ്റ്റ്സ് എന്ന അമ്മ സംഘടന രൂപീകരിക്കുന്നത്. എംജി സോമനായിരുന്നു സംഘടനയുടെ ആദ്യ പ്രസിഡന്റ്. ടിപി മാധവന്‍ സെക്രട്ടറിയും. അന്തരിച്ച നടന്‍ ഇന്നസെന്റ് ആണ് അമ്മയുടെ പ്രസിഡന്റായി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച വ്യക്തി.

2000 മുതല്‍ 2018 വരെയാണ് ഇന്നസെന്റ് അമ്മ സംഘടനയുടെ പ്രസിഡന്റായത്. അതിന് മുന്‍പ് മധുവായിരുന്നു താരസംഘടനയുടെ പ്രസിഡന്റ്. ഇന്നസെന്റിന് ശേഷമാണ് മോഹന്‍ലാല്‍ അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. അതിന് മുന്‍പും ജനറല്‍ സെക്രട്ടറിയായും മോഹന്‍ലാല്‍ അമ്മ തലപ്പത്തെത്തിയിട്ടുണ്ട്. മൂന്ന് വര്‍ഷമാണ് അമ്മ ഭരണസമിതിയുടെ കാലാവധി. 17 അംഗങ്ങളാണ് ഭരണസമിതിയില്‍ ഉണ്ടാകുക.

അമ്മയിലെ 506 അംഗങ്ങള്‍ക്കാണ് വോട്ട് ചെയ്യാന്‍ അവകാശമുള്ളത്. ഇതില്‍ ആജീവനാന്ത അംഗങ്ങളായി 394 പേരും ഓണററി അംഗങ്ങളായി 112 പേരുമാണ് ഉള്ളത്. ഓണററി അംഗങ്ങള്‍ക്ക് വോട്ടവകാശമുണ്ടായിരിക്കുമെങ്കിലും ഇവര്‍ക്ക് മത്സരിക്കാന്‍ സാധിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+