Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛന്റെ കത്ത് വായിച്ച് കണ്ണുനിറഞ്ഞ്, തൊണ്ടയിടറി നവ്യ; അമ്മയുടെ കണ്ണുകളും ഈറനണിഞ്ഞു

മലയാളികളുടെ പ്രിയ താരമാണ് നവ്യ നായർ. നിഷ്ങ്കളങ്കമായ പെരുമാറ്റവും സംസാരവും തനിമയാർന്ന അഭിനയവും ഒക്കെയാണ് നവ്യയെ പ്രേക്ഷകർ ഇത്രയധികം ഇഷ്ടപ്പെടാൻ കാരണം. നന്ദനത്തിലെ ബാലമണി എന്ന കഥാപാത്രം നവ്യയ്ക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത കഥാപാത്രമാണ്.

ചിത്രത്തിലെ അഭിനയത്തിന് നവ്യയ്ക്ക് സംസ്ഥാന അവാർഡ് ലഭിക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞതിന് ശേഷം ചെറിയ ഇടവേള എടുത്ത നവ്യ ഇപ്പോൾ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്.

navya

PC: Instagram/ Navya Nair

ഇപ്പോൾ താരത്തിന്റെ 38ാം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് അച്ഛനും അമ്മയും ബന്ധുക്കളും. നവ്യ തന്നെയാണ് പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

നവ്യയുടെ വരവിന് വേണ്ടി അച്ഛനും അമ്മയും മകനും ഉൾപ്പെടെ കാത്തുനിൽക്കുന്നത് വീഡിയോയിൽ കാണാം. ഓരോരുത്തരും നവ്യയ്ക്ക് പിറന്നാൾ സമ്മാനങ്ങൾ നൽകുന്നുമുണ്ട്. പെട്ടെന്നാണ് അച്ഛൻ നവ്യയ്ക്ക് എഴുതിയ കുറിപ്പ് താരം കാണുന്നത്.

വേ​ഗം കുറിപ്പെടുത്ത് നവ്യ വായിക്കാൻ തുടങ്ങുന്നു. കത്ത് വായിച്ച് അവസാനിപ്പിക്കാറായപ്പോഴേക്കും നവ്യയുടെ കണ്ണുകൾ നിറയുകയും ശബ്ദം ഇടറുകയും ചെയ്തിരുന്നു. അച്ഛനേയും അമ്മയേയും നവ്യ കെട്ടിപ്പിടിക്കുകയും ചെയ്യുന്നു.

അഭിമാനിയായ മക്കൾ ഏതൊരു മാതാപിതാക്കളുടെയും സ്വപ്നമാണ്. വർഷങ്ങൾ എത്ര കടന്നുപോയാലും നീ എന്റെ ഓമന പൊന്നുമോളാണ്. എന്റെ ചക്കര മുത്താണ്, എന്നായിരുന്നു പിറന്നാൾ ആശംസിച്ചു കൊണ്ട് അച്ഛൻ കുറിച്ചത്. വായിക്കുന്നതിനിടയിൽ നവ്യയുടെ ശബ്​ദം ഇടറിയെങ്കിലും അച്ഛനെ ചേർത്തുപിടിച്ച ശേഷം നവ്യ കത്ത് വായിച്ചു തീർത്തു. ഒരു കുറിപ്പോടെയാണ് നവ്യ വീഡിയോ പോസ്റ്റ് ചെയ്തത്.

എന്റെ ജീവിതത്തിൽ നിങ്ങളെല്ലാവരും ഉണ്ടായതിൽ ഞാൻ വളരെ ഭാഗ്യതിയാണ് .. എനിക്ക് എന്റേത് എന്ന് വിളിക്കാൻ കഴിയുന്ന ആളുകൾ, നവ്യ കുറിച്ചു. അതുപോലെ ഉച്ചകഴിഞ്ഞ് മുതൽ തന്നെ ആശംസിക്കാൻ കാത്തിരിക്കുന്ന തന്റെ വിദ്യാർത്ഥികളെക്കുറിച്ചും നവ്യ പറഞ്ഞു. ഇവരുടെയൊക്കെ അധ്യാപികയായതിൽ താൻ അനു​ഗ്രഹിക്കപ്പെട്ടു എന്നും നവ്യ പറഞ്ഞു. നിരവധിപേരാണ് നവ്യയ്ക്ക് ആശംസയുമായി എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+