ആ കുട്ടിയുടെ അമ്മയുടെ പെരുമാറ്റം കണ്ട് ഞാന്‍ സ്തംഭിച്ചുപോയി കണ്ണുകള്‍ നിറഞ്ഞു; നവ്യ നായര്‍
നടി നവ്യ നായർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. താൻ നേരിട്ട ഒരു ദുരനുഭവം, അതിന് ശേഷം ഇപ്പോൾ ഉണ്ടായ ഒരു സന്തോഷത്തെക്കുറിച്ചുമാണ് താരം പറയുന്നത്. ഒരു കുഞ്ഞിനെ കൊഞ്ചിക്കുന്ന വീഡിയോ ആണ് നവ്യ പങ്കുവെച്ചത്.
ഇടക്കൊരു ദുരനുഭവം ഉണ്ടായ ശേഷം പഴയപോലെ കുട്ടികളെ എടുത്ത് കൊഞ്ചിക്കാറില്ലായിരുന്നുവെന്നും പക്ഷേ ഈ കുട്ടി തന്നെ വശീകരിച്ചു താജ് മഹലോളം തന്നെ എന്നാണ് നവ്യ കുറിച്ചത്. തന്റെ കുടുംബത്തിലെ തന്നെ കുട്ടിക്ക് മുൻപ് കവിളിലും നെറ്റിയിലും ചുണ്ടിലും ഉമ്മ കൊടുത്തപ്പോൾ ആ കുട്ടിയുടെ അമ്മയുടെ പെരുമാറ്റം കണ്ട് താൻ സ്തംഭിച്ചുനിന്നതും കണ്ണുകൾ നിറഞ്ഞതുമൊക്കെ നവ്യ കുറിപ്പിൽ പറയുന്നുണ്ട്.

നവ്യയുടെ പോസ്റ്റ്:
ഇടക്കൊരു ദുരനുഭവം ഉണ്ടായ ശേഷം പഴയപോലെ കുട്ടികളെ എടുത്ത് കൊഞ്ചിക്കാറില്ലായിരുന്നു.. എന്റെ തന്നെ കുടുംബത്തിലെ കുട്ടിയായിരുന്നു , പുറത്തുവളർന്നതുകൊണ്ട് അവളുടെവർത്തമാനം ഇംഗ്ലീഷും മലയാളവും കുഴകുഴഞ്ഞു കേൾക്കാൻ നല്ല രസമായിരുന്നു .. അവൾക്കെന്നെ ഇഷ്ടമായി ഞങ്ങൾ കുറെ കുശലങ്ങൾ പറഞ്ഞു.. പോരുന്നനേരം അവൾക്കൊരു ഉമ്മ കൊടുത്തു കവിളിലും നെറ്റിയിലും ചുണ്ടിലും.
ക്ഷുഭിതയായ അവളുടെ അമ്മ , Did I tell you not to kiss like this with strangers ? എന്ന് കുട്ടിയോട് , ഒരു നിമിഷം ഞാൻ സ്തംഭിതയായിപ്പോയി , അവളുടെ അച്ഛനും ഞാനും ഒരു വീട്ടിൽ ഉണ്ടും ഉറങ്ങിയും വളർന്നവരാണ്. രക്തബന്ധം ഉള്ളവരാണ് .. എന്റെ കണ്ണുകൾ നിറഞ്ഞു ഒന്നും പറയാതെ വിടവാങ്ങി , അതിന് ശേഷം കുഞ്ഞുങ്ങളോടുള്ള അമിതസ്നേഹപ്രകടനത്തിനൊരു ഇളവ് വരുത്തി. പക്ഷേ ഇവൾ എന്നെ വശീകരിച്ചു താജ് മഹലോളം തന്നെ ..
NB : പേരറിയാത്ത മാതാപിതാക്കളെ ഞാൻ അവളെ വാരിപ്പുണരുമ്പോ നിങ്ങളുടെ മുഖത്ത് കണ്ട ആ സന്തോഷം എന്നെ ധന്യയാക്കി.. വാവേ നിന്റെ പെരുച്ചൊയ്ചു എങ്കിലും ഈ ആന്റിമറന്നു , കാണുകയാണെങ്കിൽ കമന്റ് ബോക്സിൽ ഇടണം , അതുവരെ ഇവളെ മാലാഖ എന്ന് വിളിക്കട്ടെ.. എന്നാണ് നവ്യ കുറിച്ച്ത്. നിരവധി കമന്റുകൾ ഈ കുറിപ്പിന് വരുന്നുണ്ട്.












Click it and Unblock the Notifications