Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹ റിസപ്ഷന് സുന്ദരിയായി എത്തി നവ്യ നായർ, എല്ലാം ഓക്കെ, ഒരു സങ്കടം മാത്രം!

സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യയുടെ വിവാഹ റിസപ്ഷന് മലയാള സിനിമയിലെ നിരവധി താരങ്ങൾ എത്തിയിരുന്നു. ഇപ്പോൾ ഭാ​ഗ്യയുടെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ പോയ വിശേഷം പങ്കുവെയ്ക്കുകയാണ് നടി നവ്യാ നായർ. ഭാ​ഗ്യയുടെ റിസപ്ഷന് പോയ ലുക്കും താരം പങ്കുവെച്ചു. ഇൻസ്റ്റാ​ഗ്രാമിലാണ് താരം ഫോട്ടോ പങ്കുവെച്ചത്. എന്നാൽ ചെറിയൊരു വിഷമവും താരം പങ്കുവെച്ചു.

ഇതായിരുന്നു ഭാ​ഗ്യയുടെ വിവാഹ റിസപ്ഷന് എന്റെ ലുക്ക്. തിരക്ക് കൂടുതലായിരുന്നു, അത് കൊണ്ട് തന്നെ വധൂവരന്മാർക്കൊപ്പം ഒരു ചിത്രം എടുക്കാൻ കഴിഞ്ഞില്ല. വിവാഹ റിസപ്ഷന് വലിയ തിരക്കായിരുന്നു. പക്ഷേ ആ തിരക്കിനിടയിലും ഞങ്ങൾക്കെല്ലാം ഒത്തുചേരാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അവസാന നിമിഷം എന്നെ സഹായിച്ച ഷെറിൻ റെജി മോനും ലക്ഷ്മി പ്രേം കുമാറിനും നന്ദി, നവ്യ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

navaya

​ഗുരുവായൂരിൽ വെച്ചാണ് സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹം കഴിഞ്ഞത്. പ്രധാനമന്ത്രി നേരിട്ട് വിവാ​ഹത്തിന് പങ്കെടുത്തിരുന്നു. മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങിയ താരങ്ങളും വിവാഹത്തിൽ പങ്കെടുത്തിരുന്നു, ​ഗുരുവായൂരിൽ നടന്ന വിവാഹ ചടങ്ങുകൾക്കും കൊച്ചിയിൽ ചലച്ചിത്ര പ്രവർത്തകർക്കായുള്ള റിസപ്ഷനും ശേഷമായിരുന്നു തിരുവനന്തപുരത്ത് റിസപ്ഷൻ.

മോഹൻലാൽ ടോവിനോ അടക്കമുള്ള താരങ്ങൾ എത്തിയിരുന്നു. വലിയ തിരക്ക് തന്നെയായിരുന്നു. പലർക്കും വധൂവരന്മാർക്കൊപ്പം ഫോട്ടോ എടുക്കാൻ സാധിച്ചിരുന്നില്ല

തിരക്കിൽ നവ്യയ്ക്കൊപ്പം ഫോട്ടോ എടുക്കാൻ സാധിച്ചില്ല. നേവി ബ്ലൂ നിറത്തിലുള്ള ലഹങ്കായിരുന്നു നവ്യ ധരിച്ച ​ ​ഡ്രസ്. നവ്യക്ക് വേണ്ടി ഈ ഡ്രസ് ഡിസൈൻ ചെയ്ത് നൽകിയത്. മേഡ് ബൈ മിലേൻ കൊച്ചി എന്ന ഡിസൈനിങ് കമ്പനിയാണ്.

നവ്യയുടെ ലുക്ക് സൂപ്പർ ആയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നു. വർഷങ്ങൾക്കും മുമ്പും നവ്യയ്ക്ക് ഇതേ ലുക്ക് ആയിരുന്നുവെന്നാണ് ചിലർ പറഞ്ഞത്.
ചേച്ചി സുന്ദരിയായിട്ടുണ്ട് എന്നാണ് ചിലർ പറയുന്നു. ഇപ്പോഴും എങ്ങനെയാണ് ഇങ്ങനെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നത് എന്നും ചിലർ ചോദിക്കുന്നത്.

നവ്യ നായർ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+