Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിഫലത്തിൽ ആരാണ് മുന്നിൽ നയൻസോ അതോ വിഘ്നേഷോ? കോടികൾ വിട്ട് കളിയില്ല!!

മലയാള സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് വന്ന് പിന്നീട് തെന്നിന്ത്ൻ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് നയൻതാര.
ഇന്ന് താരമൂല്യത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന നടി കൂടിയാണ് നയൻതാര. കോടികളാണ് നയൻതാര പ്രതിഫലമായി വാങ്ങുന്നത്. ഒരു ചിത്രത്തിന് പത്ത് കോടിയാണ് താരം വാങ്ങുന്ന തുകയെന്നാണ് പുറത്തുവരുന്ന വിവരം.

10 കോടിയിൽ അധികം വാങ്ങുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അത്യഡംബര ജീവിതം തന്നെയാണ് നയൻസിന്റേത്. താരത്തിന് കോടികളുടെ ആസ്തിയുമുണ്ട്. സംവിധായകൻ വിഘ്നേഷ് ശിവനാണ് നയൻതാരയുടെ ഭർത്താവ്. വിഘ്നേഷും പ്രതിഫലത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നലല്ല എന്നാണ് ലഭിക്കുന്ന വിവരം.

nayan

നയൻസിനെ കടത്തിവെട്ടിയില്ലെങ്കിലും നയൻസ് വാങ്ങുന്ന തുക തന്നെ വിക്കിയും പ്രതിഫലമായി വാങ്ങുന്നുണ്ടെന്നാണ് പറയുന്നത്. അടുത്തിടെ വലിയാെരു സിനിമയുടെ ഭാ​ഗമാകാൻ വിക്കിക്ക് അവസരം ലഭിച്ചിരുന്നെങ്കിലും പിന്നീട് അതിൽ നിന്ന് പുറത്താവുകയായിരുന്നു.. അജിത് കുമാർ നായകനാവുന്ന ചിത്രം വിഘ്നേഷ് സംവിധാനം ചെയ്യുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അദ്ദേഹത്തിന് പകരം മകിഴ് തിരുമേനിയാണ് എത്തിയത്.

ലവ് ടുഡേ എന്ന ചിത്രം സംവിധാനം ചെയ്ത പ്രദീപ് രം​ഗനാഥനും വിഘ്നേഷ് ശിവനും സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ ഓരോ ചിത്രങ്ങൾ വീതം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നുണ്ടെന്ന് എന്നാണ് പുതിയ വിവരം. ഈ സിനിമയ്ക്ക് പ്രദീപ് രം​ഗനാഥന് 20 കോടി രൂപ പ്രതിഫലം നൽകുമെന്നാണ് റിപ്പോർട്ട്. അതേസമയം. പ്രദീപിനെ കടത്തിവെട്ടില്ലയെങ്കിലുംം വിഘ്നേഷിന് 10 കോടി ലഭിക്കുമെന്നാണ് പറയുന്നത്. നയൻസിന്റെ പ്രതിഫലത്തോളം തന്നെയാണ് വിക്കിക്ക് ലഭിക്കുക,.

അതേസമയം, നയൻസിന്റെ പിറന്നാളിന് വില കൂടിയ ആഡംബര കാറാണ് വിക്കി സമ്മാനിച്ചത്. ഈ കാറിന്റെ ചിത്രം നയൻതാര സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. 2. 69 കോടി മുതൽ 3.40 കോടി രൂപ വരെ വില വരുന്ന ആഡംബര കാറാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+