ദയവ് ചെയ്ത് എന്നെ അങ്ങനെ വിളിക്കരുത്; അഭിമുഖത്തിനിടെ തുറന്നുപറഞ്ഞ് നയൻതാര
മലയാള സിനിമയിലൂടെ ആണ് നയൻതാര അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് തെന്നിന്ത്യയിൽ തന്നെ താര മൂല്യമുള്ള നടിയായി നയൻതാര മാറുകയും ചെയ്തു. നിരവധി ആരാധകരും താരത്തിന് ഉണ്ട്. കോടികളാണ് നയൻതാരയുടെ പ്രതിഫലം.
താരത്തിന്റെ കരിയർ കുതിച്ചുയരുകയാണ് എന്ന് പറയുന്നതിൽ തെറ്റൊന്നുമില്ല. ആരാധകരെ നിരാശപ്പെടുത്താത്ത പ്രകടനമാണ് താരം കാഴ്ച വെയ്ക്കാറുള്ളത്. നയൻതാര എന്ന പേരിന്റെ ഉറപ്പിൽ തന്നെയാണ് താരത്തിന്റെ സിനിമകൾ കാണാൻ ഓരോ പ്രേക്ഷകനും എത്തുന്നത്.

സാധാരണ നായകൻമാർക്ക് മാത്രം ലഭിക്കുന്ന സ്വീകാര്യതയാണ് നയൻ താരയക്ക് ലഭിക്കുന്നത്. സൂപ്പർസ്റ്റാറുകളുടെ പേര് മാത്രം പറഞ്ഞ കേട്ട സിനിമാ ലോകത്ത് ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിച്ച് കേട്ടത് താരത്തെയാണ്.ലേഡിസൂപ്പർ സ്റ്റാർ എന്നാണ് താരത്തെ സിനിമാ ലോകം വിശേഷിപ്പിക്കുന്നത്.
എന്നാൽ ഇപ്പോൾ തന്നെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കരുത് എന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ് താരം. അതിനുള്ള കാരണവും നയൻതാര വ്യക്തമാക്കുന്നുണ്ട്. ഒരു അഭിമുഖത്തിലാണ് നയൻതാര ഇക്കാര്യം തുറന്നുപറഞ്ഞത്.
അഭിമുഖത്തിന് എത്തിയപ്പോൾ താരത്തെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിച്ചായിരുന്നു സ്വാഗതം ചെയ്തത്. എന്നാൽ ഒരു ചിരിയോട് കൂടി ദയവായി എന്നെ അങ്ങനെ വിളിക്കരുത് എന്നാണ് താരം പറഞ്ഞത്. ആരെങ്കിലും അങ്ങനെ തന്നെക്കുറിച്ച് പറയുമ്പോൾ തന്നെ ശകാരിക്കുന്നത് പോലയാണ് തോന്നാറെന്നും നയൻതാര പറയുന്നു.
അതേ സമയം തനിക്ക് സിനിമയോടുള്ള നന്ദിയും താരം പറഞ്ഞു. ഇന്ന് തനിക്കുള്ളതെല്ലാം അത് പ്രശസ്തിയോ, ഭാഗ്യമോ, ബഹുമാനമോ ആകട്ടെ തനിക്ക് നൽകിയത് സിനിമയാണെന്ന് നയൻതാര പറഞ്ഞു. അന്നപൂരണിയാണ് നയൻതാരയുടേതായി പുറത്തിറിങ്ങിയ ഏറ്റവും പുതിയ സിനിമ.
മികച്ച പ്രതികരണത്തോടെ ആണ് സിനിമ പ്രദർശനം തുടരുന്നത്. നിലേഷ് കൃഷ്ണയാണ് സിനിമയുടെ സംവിധായകൻ. സത്യ ഡി പിയാണ് ഛായഗ്രഹണം. ജിതിൻ സേതിയാണ് നിർമാണ്. ജയ് ആണ് നായകൻ.
മാംസാഹാരം നിഷിദ്ധമായ ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടംബത്തിൽ വളർന്ന അന്നപൂരണി ലോക പ്രശസ്ത പാചകക്കാരിയാകാൻ ആഗ്രഹിത്തുക്കുന്നു. താൻ എം ബി എ യ്ക്ക് പഠിക്കുകയാണെന്നാണ് അവൾ വീട്ടുകാരോട് പറയുന്നത്.
എന്നാൽ ഒരു ഹോട്ടൽ മാനേജ്മെന്റ് കോളേജിൽ ചേർന്ന് അവളുടെ സ്വപ്നത്തിന് പിന്നാലെ പോവുകയായിരുന്നു. അവളുടെ യാത്രയാണ് സിനിമ പറയുന്നത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications