മമ്മൂട്ടിയെ മറികടന്ന് നയന്‍താര, തൊട്ടുമുന്നില്‍ മോഹന്‍ലാലും പൃഥ്വിയും, ദുല്‍ഖറിനെ മറികടക്കാനാകുമോ?
പതിറ്റാണ്ടുകളായി തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ പട്ടം അലങ്കരിക്കുന്ന താരമാണ് നയന്‍താര. മലയാളത്തില്‍ തുടങ്ങി ഇന്ത്യന്‍ സിനിമയുടെ കിംഗ് ഖാന്‍ ഷാരൂഖ് ഖാനൊപ്പം ജവാനില്‍ വരെ എത്തി നില്‍ക്കുകയാണ് നയന്‍സിന്റെ സിനിമാ ജീവിതം. കഴിഞ്ഞ വര്‍ഷമായിരുന്നു നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം ആര്‍ഭാടപൂര്‍വം കഴിഞ്ഞത്.
ഇതിന് പിന്നാലെ വാടകഗര്‍ഭധാരണത്തിലൂടെ ഇരുവരും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളാകുകയും ചെയ്തിരുന്നു. അറ്റ്‌ലീ സംവിധാനം ചെയ്ത ജവാനിലൂടെയായിരുന്നു നയന്‍സിന്റെ ബോളിവുഡ് രംഗപ്രവേശം. ഇന്ത്യയിലെ തന്നെ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന താരം കൂടിയാണ് നയന്‍താര. 80 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നയന്‍താര ഇന്ത്യന്‍ സിനിമയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും വേഷമിട്ടിട്ടുണ്ട്.

മലയാളത്തില്‍ ജയറാമിനൊപ്പം സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, നിവിന്‍പോളി എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ അഭിനയിച്ചു. രജിനികാന്ത്, വിജയ്, സൂര്യ, അജിത്, വെങ്കടേഷ്, നന്ദമൂരി ബാലകൃഷ്ണ, നാഗാര്‍ജ്ജുന, ചിരഞ്ജീവി എന്നിവര്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്.
അടുത്തിടെയാണ് പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ നയന്‍താര എത്തുന്നത്. തന്റെ മക്കള്‍ക്കൊപ്പമുള്ള റീല്‍സ് പങ്ക് വെച്ച് കൊണ്ടായിരുന്നു തുടക്കം. ഇപ്പോഴിതാ മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റ എണ്ണത്തില്‍ നയന്‍താര പിന്നിലാക്കിയിരിക്കുകയാണ്. അക്കൗണ്ട് തുടങ്ങി വെറും പതിമൂന്ന് ദിവസത്തിനുള്ളില്‍ ആണ് നയന്‍താരയുടെ നേട്ടം.
മമ്മൂട്ടിക്ക് ഇന്‍സ്റ്റഗ്രാമില്‍ നാല് മില്യണ്‍ ഫോളോവേഴ്‌സ് ആണ് ഉള്ളത്. നയന്‍താരയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 5 മില്യണ്‍ കടന്നിട്ടുണ്ട്. ഇനി മോഹന്‍ലാലും പൃഥ്വിരാജുമാണ് നയന്‍താരയ്ക്ക് തൊട്ടുമുന്നിലുള്ളത്. 5.5 മില്യണ്‍ ഫോളോവേഴ്‌സ് ആണ് മോഹന്‍ലാലിന് ഇന്‍സ്റ്റഗ്രാം ഉള്ളത്. പൃഥ്വിരാജിന് 5.2 മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ട്. നിലവിലെ സാഹചര്യത്തില്‍ നയന്‍താര ഇരുവരേയും കടത്തി വെട്ടുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.
മലയാളി സിനിമാ താരങ്ങളില്‍ ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷുമാണ് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സില്‍ മുന്നില്‍. കീര്‍ത്തി സുരേഷിന് 16.1 മില്യണും ദുല്‍ഖറിന് 13 മില്യണും ഫോളോവേഴ്‌സുണ്ട്. പ്രിയ വാര്യര്‍ക്ക് 7.6 മില്യണും ടൊവിനോ തോമസിന് 7.1 മില്യണും നസ്രിയയ്ക്ക് 7 മില്യണുമാണ് ഫോളോവേഴ്‌സ് ഉള്ളത്. മഞ്ജു വാര്യര്‍ക്ക് 3.4 മില്യണ്‍ ഫോളോവേഴ്‌സ് ആണ് ഉള്ളത്.












Click it and Unblock the Notifications