'കോഴിക്കോട് ടൗൺ മുഴുവൻ അന്ന് പോലീസും ആൾക്കാരും എന്നെ അന്വേഷിച്ചുനടന്നു'; നിഖില വിമൽ
പഠിക്കുന്ന സമയത്ത് ഉണ്ടായ രസകരമായ അനുഭവം പങ്കുവെച്ച് നടി നിഖില വിമൽ. കോട്ടയത്ത് പഠിക്കുന്ന സമയത്ത് കണ്ണൂരിലേക്ക് വരുന്നതിനിടെ ഉണ്ടായ അനുഭവം ആണ് നിഖില പങ്കുവെച്ച്. തന്നെ കാണാതായെന്ന് വിചാരിച്ച് പോലീസും വീട്ടുകാരുമൊക്കെ തിരഞ്ഞതും. താൻ ആ സമയത്ത് കോട്ടയത്ത് നിന്ന് കോഴിക്കോട് ബസ് ഇറങ്ങി ചായ കുടിച്ച ശേഷം കണ്ണൂർ ബസ് കയറി പോയതുമൊക്കെ നിഖില പറയുന്നു. സൈന സൗത്ത് പ്ലസിനോടാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.
ഞാൻ പഠിച്ചത് ഭരണങ്ങാനത്താണ്. അവിടെ നിന്ന് വെക്കേഷന് നാട്ടിലേക്ക് വരണമെങ്കിൽ എല്ലാ പ്രാവശ്യവനും അമ്മയ്‌ക്കോ അച്ഛനോ എന്നെ അവിടെ നിന്ന് കൂട്ടിക്കൊണ്ട് വരിക എന്ന് പറയുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. അപ്പോൾ ഒരു പോയിന്റ് കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞു ബസ്സിൽ കയറിക്കോ, അവിടെ നിന്ന് ഒരാൾ കയറ്റിവിടും, രാവിലെ മൂന്ന് മണിയാകുമ്പോൾ ഞങ്ങൾ ഇവിടെ കാത്ത് നിൽക്കാം. ബസ്സിലല്ലേ വേറെ എവിടെയെങ്കിലും ഇറങ്ങിപ്പോവില്ലല്ലോ.

ആറാം ക്ലാസ് മുതൽ ഞാൻ കോട്ടയത്ത് നിന്ന് കണ്ണൂരേക്ക് ബസ്സിൽ പോകുമായിരുന്നു. എനിക്കിത് ശീലമായി. ചോയ്‌സ് ഇല്ലാത്തത് കൊണ്ട് ഇന്റിപെന്റഡ് ആക്കിയതാണ്. ഇപ്പോൾ അമ്മ ചിലപ്പോൾ റിഗ്രറ്റ് ചെയ്യുന്നുണ്ടാവും. അന്ന് മുതലെ അത് ശീലമായത് കൊണ്ട് ലൈഫിൽ വന്നതാണ്, അല്ലാതെ ഞാനത് നേടിയെടുത്ത് എന്ന് പറയുന്ന സാധനമല്ല.
സാധാരണ അവിടെ നിന്ന് അഞ്ച് മണിക്ക് ഒരു ബസ്സുണ്ട്. അതിന് കയറിയാൽ രാവിലെ മൂന്ന് മണിക്ക് കണ്ണൂരിലെത്തും. ഒരു പ്രവശ്യം എന്റെ അച്ഛന്റെ ചേച്ചി മരിച്ചപ്പോൾ അമ്മ അവിടെ നിന്ന് ബസ് കയറ്റി വിട്ടോ, കോഴിക്കോട് അച്ഛന്റെ ഒരു ഫ്രണ്ട നിൽക്കും. പുള്ളി അവിടെ നിന്ന് പിക്ക് ചെയ്ത് കണ്ണൂർ കൊണ്ടുവിടും.
ഇവർ ബസ് കയറ്റി വിട്ടോ എന്ന് മാത്രമെ എന്നോട് പറഞ്ഞുള്ളൂ. കോഴിക്കോട് ഒരാള് കാത്തുനിൽക്കും എന്ന് പറഞ്ഞില്ല. ഞാൻ രാവിലെ പത്ത് മണിക്ക് പാല കെ എസ് ആർ ടി സി ബസ് കയറി വൈകുന്നേരം മൂന്ന് നാല് മണിക്ക് കോഴിക്കോട് എത്തി, ബസ് ഇറങ്ങി. എനിക്ക് വിശക്കുന്നുണ്ടായിരുന്നു.
ഞാൻ ഒരു പഴംപൊരിയും ചായയും കുടിച്ച് ബസ് കയറി കണ്ണൂരേക്ക് പോയി. കോഴിക്കോട് ടൗൺ മുഴുവൻ പോലീസും ആൾക്കാരും എന്നെ അന്വേഷിക്കുകയാണ്. വീട്ടുകാരും ടെൻഷാനയി എവിടെ പോയെന്ന് അറിയാതെ ഫോണൊന്നും ഇല്ലല്ലോ ആ സമയത്ത്. കോഴിക്കോട് നിന്ന് വരുന്ന ബസ്സൊക്കെ നിർത്തി ചെക്ക് ചെയ്യുന്നു. അങ്ങനെ ഏതോ ഒരു ബസ്സ് നിർത്തി നോക്കിയപ്പോൾ ഞാൻ ഇറങ്ങി വരുന്നു, ഞാൻ വിചാരിച്ചു കണ്ണൂരാണ് കാത്തുനിൽക്കുമെന്നാണ്. ഞാൻ വിചാരിക്കുന്നില്ല കോഴിക്കോട് എന്നെ ഒരാൾ കാത്തുനിൽക്കുമെന്ന്, നിഖില പറഞ്ഞു.












Click it and Unblock the Notifications