'ഞാനെന്ത് പറഞ്ഞാലും വാര്‍ത്തയാക്കും, എന്നുവെച്ച് മിണ്ടാതിരിക്കാനാകില്ലല്ലോ?' നിഖില വിമല്‍ പറയുന്നു
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയം നേടിയ നടിയാണ് നിഖില വിമല്‍. ഭാഗ്യദേവത എന്ന സിനിമയിലൂടെയാണ് അരങ്ങേറിയതെങ്കിലും ലൗ 24*7, അരവിന്ദന് അതിഥികള്‍ എന്നീ സിനിമകളാണ് നിഖിലയെ കൂടുതല്‍ ജനപ്രിയയാക്കിയത്. സിനിമക്ക് പുറത്ത് ശക്തമായ നിലപാട് കൊണ്ടും ശ്രദ്ധേയയാണ് താരം. പലപ്പോഴും നിഖിലയുടെ പല അഭിപ്രായങ്ങളും വലിയ ചര്‍ച്ചക്ക് വഴിയൊരുക്കിയിട്ടുണ്ട്.
ഇപ്പോഴിതാ ഇതിനെ കുറിച്ച് മനസ് തുറക്കുകയാണ് നിഖില വിമല്‍. താനെന്ത് പറഞ്ഞാലും അത് പിടിച്ച് വാര്‍ത്തയാക്കും എന്നും എന്നാല്‍ അതിന്റെ പേരില്‍ തനിക്ക് മിണ്ടാതിരിക്കാനാവില്ലല്ലോ എന്നും നിഖില വിമല്‍ ചോദിക്കുന്നു. എഡിറ്റോറിയലിന് നല്കിയ അഭിമുഖത്തിലാണ് നിഖില വിമലിന്റെ പ്രതികരണം. നിഖില വിമലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'എന്റെ ബോള്‍ഡ് ഇന്ററാക്ഷന്സിന് എന്നെ സപ്പോര്‍ട്ട് ചെയ്യുന്നത് ചേച്ചിയാണ്. ഞാന്‍ പറയുന്ന സമയത്തൊന്നും അത്ര ബോതേര്‍ഡ് അല്ല. ഇപ്പോള്‍ അമ്മ പറയാറുണ്ട് നിനക്ക് വേണമെങ്കില്‍ കുറച്ച് സൂക്ഷിച്ചൊക്കെ വര്‍ത്തമാനം പറയാം എന്ന്. എന്നെ സപ്പോര്‍ട്ട് ചെയ്യുന്നതും ഞാന്‍ ഫോര്‍വേഡ് ആകാനും കാരണം എന്റെ ചേച്ചിയാണ്. അമ്മയൊക്കെ കുറച്ച് കൂടി ഒരു ഫോര്‍വേഡ് ആകുക എന്നതിലേക്ക് വരുന്നത് ചേച്ചി കാരണമാണ്.
എന്റെ ഫാമിലി എന്തെങ്കിലും ഫോഴ്സ് ചെയ്ത് ചെയ്യിപ്പിക്കുന്ന തരത്തില്‍ അല്ല. അമ്മ അങ്ങനെ ഫെമിനിസം എന്നതിനെ കുറിച്ചൊന്നും അറിഞ്ഞിട്ടില്ല. പക്ഷെ അമ്മയുടെ ഒരിതില് കംപാരിറ്റീവ്ലി ഫോര്‍വേഡ് ആയിരുന്നു. ഞാന്‍ ഇപ്പോള്‍ എന്ത് പറഞ്ഞാലും എന്തെങ്കിലും പിടിച്ച് വാര്‍ത്തയാക്കും. എന്ന് വെച്ച് എനിക്ക് വര്‍ത്തമാനം പറയാതിരിക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് എനിക്ക് പറയാനുള്ളത് പറയും.
നമ്മള് പറയുന്നതില്‍ എന്താണ് ഇവര്‍ വാര്‍ത്തയാക്കുക എന്നുള്ളത് നമുക്ക് അറിയില്ല. അതിനെ കുറിച്ച് ബോതേര്‍ഡ് ആയിട്ട് എന്തെങ്കിലും കാര്യമുണ്ടെന്ന് തോന്നുന്നില്ല. സോഷ്യല്‍ മീഡിയയില്‍ കമന്റിടുന്ന ആള്‍ക്കാരെയോ ഇതിനെ പറ്റി ചര്‍ച്ച ചെയ്യുന്ന ആള്‍ക്കാരേയോ എനിക്ക് നേരിട്ട് പരിചയമില്ല. ഞാന്‍ പറയുന്നത് എന്താണ് എന്ന് അറിയാന്‍ എന്നോട് തന്നെ ചോദിക്കണം. മീഡിയ എന്ത് പറഞ്ഞ് കഴിഞ്ഞാലും അവര്‍ കേള്‍ക്കുന്നത് തെറ്റാണ്. മീഡിയ ക്ലിക്ക് ബൈറ്റിന് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ ആ ഓഡിയന്‍സിനെയാണ് ടാര്‍ഗറ്റ് ചെയ്യുന്നത്.
ഓഡിയന്‍സ് ഇങ്ങനെയാണ് എന്ന് വിചാരിക്കുന്നിടത്താണ് തെറ്റ് പറ്റുന്നത്. എല്ലാവര്ക്കും ഇത് മാത്രമല്ല ജോലി എന്ന് പറയുന്ന കാര്യമുണ്ട്. ഇത് ഡിസ്കസ് ചെയ്യുകയും ബോതേര്‍ഡ് ആകുകയും ചെയ്യാത്ത ഒരുപാട് ആള്‍ക്കാരുണ്ട്. നിങ്ങളുടെ ക്ലിക്ക് ബൈറ്റിനും കണ്ടന്റിനും വേണ്ടി മാത്രമാണ് നിങ്ങള്‍ അത് ചര്‍ച്ചക്ക് വെക്കുന്നത്. അല്ലാതെ ഇത് സമൂഹത്തിനെന്തെങ്കിലും നല്ലതോ മോശമോ വരുത്തും എന്ന് വിചാരിച്ചിട്ടല്ല. അത് നിങ്ങള്‍ ചെയ്യുകയാണെങ്കില്‍ അത് ഓക്കെയാണ്. ഇത് ഒരാഴ്ചയല്ല എന്തുകൊണ്ട് നിങ്ങള്‍ ഫോളോ അപ്പ് ചെയ്യുന്നില്ല'.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി












Click it and Unblock the Notifications