Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇതൊന്നും ശരിയല്ല, എനിക്കിത് ഇഷ്ടമല്ല'; കിംഗ് ഓഫ് കൊത്തയ്‌ക്കെതിരായ ഡീഗ്രേഡിംഗില്‍ നൈല ഉഷ

മലയാളത്തില്‍ അടുത്തിടെ റിലീസായ ചിത്രങ്ങളില്‍ ഏറ്റവും വലിയ ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ കിംഗ് ഓഫ് കൊത്ത. സംവിധായകന്‍ ജോഷിയുടെ മകനും മമ്മൂട്ടിയുടെ മകനും സുരേഷ് ഗോപിയുടെ മകനും ഒന്നിക്കുന്നു എന്നതായിരുന്നു കിംഗ് ഓഫ് കൊത്തയുടെ പ്രധാന ആകര്‍ഷണം. ഓണം റിലീസായെത്തിയ സിനിമ ആദ്യദിനം ബോക്‌സോഫീസില്‍ നിന്ന് മികച്ച കളക്ഷനാണ് നേടിയത്.

എന്നാല്‍ റിലീസിന് പിന്നാലെ സിനിമയ്‌ക്കെതിരെ ഡീഗ്രേഡിംഗും നടക്കുന്നതായി ആക്ഷേപമുണ്ടായിരുന്നു. ഇപ്പോഴിതാ കിംഗ് ഓഫ് കൊത്തയ്‌ക്കെതിരായ നെഗറ്റീവ് ക്യാംപെയ്‌നില്‍ പ്രതികരണവുമായി നടി നൈല ഉഷ രംഗത്തെത്തിയിരിക്കുകയാണ്. നൈല ഉഷയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ഒരു സിനിമയെ മാത്രം ലക്ഷ്യം വച്ച് ഇങ്ങനെ ആക്രമിക്കുന്നത് ശരിയല്ലെന്നാണ് നൈല ഉഷ പറയുന്നത്.

King Of Kotha

കിംഗ് ഓഫ് കൊത്തയിലെ താരങ്ങള്‍ക്ക് നേരെ വ്യക്തിപരമായ ആക്രമണമാണ് നടക്കുന്നതെന്നും നൈല ഉഷ ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നൈല ഉഷയുടെ പ്രതികരണം. 'ഞാന്‍ പറയുന്ന കാര്യം കിംഗ് ഓഫ് കൊത്തയുടെ അണിയറക്കാര്‍ക്ക് അറിയില്ല. ഈ സിനിമയുടെ അണിയറക്കാര്‍ക്ക് ഞാന്‍ ഈ പറയുന്നത് ഇഷ്ടപ്പെടുമോ എന്നുപോലും എനിക്ക് അറിയില്ല. എന്നാലും എനിക്ക് അത് പറയണം എന്ന് തോന്നുന്നു,' നൈല ഉഷ വീഡിയോയില്‍ പറയുന്നു.

എന്തിനാണ് ആവശ്യമില്ലാത്ത നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നതെന്നും തനിക്ക് അതൊന്നും ഇഷ്ടമാകുന്നില്ലെന്നും നൈല ഉഷ പറഞ്ഞു. എല്ലാ സിനിമയും എല്ലാവര്‍ക്കും ഇഷ്ടമാകണമെന്നില്ല എന്നും എന്ന് കരുതി ഒരു സിനിമയെ മാത്രം ഇങ്ങനെ ലക്ഷ്യം വച്ച് ആക്രമിക്കേണ്ടതുണ്ടോ എന്നുമാണ് നൈല ഉഷ ചോദിക്കുന്നത്. എല്ലാവര്‍ക്കും സിനിമ തിയറ്ററില്‍ കാണാനുള്ള അവസരം കൊടുക്കൂവെന്നും നൈല ഉഷ കൂട്ടിച്ചേര്‍ത്തു.

വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്യേണ്ടതില്ല. ഇവര്‍ വലിയ ആളുകളുടെ മക്കള്‍ ആണെന്ന് കരുതി അവര്‍ക്ക് ഒരു ഇളവും കൊടുക്കരുത് എന്നൊക്കെ പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല എന്നും ഇത് ചെയ്യുന്നത് ആരാണെങ്കിലും അത് ശരിയല്ല എന്നാണ് തന്റെ അഭിപ്രായം എന്നും നൈല ഉഷ വ്യക്തമാക്കി. തനിക്ക് വ്യക്തിപരമായി ഏറെ ഇഷ്ടപ്പെട്ട സിനിമയാണ് കിംഗ് ഓഫ് കൊത്ത എന്നും താരം പറഞ്ഞു.

എന്നാല്‍ അത് തന്‍ അഭിനയിച്ച സിനിമ ആയതുകൊണ്ടല്ല എന്നും അഭിനയിച്ച എല്ലാ സിനിമകളുടെയും ഫാന്‍ അല്ല താന്‍ എന്നും നൈല ഉഷ പറഞ്ഞു. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ആദ്യ സിനിമയാണ് കിംഗ് ഓഫ് കൊത്ത. ബിഗ് ബജറ്റില്‍ പൂര്‍ത്തീകരിക്കപ്പെട്ട ചിത്രം സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ സിനിമകളില്‍ ഏറ്റവും വലിയ റിലീസ് ആണ് കിംഗ് ഓഫ് കൊത്ത എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+