'തുടക്കക്കാരനായ ജയറാം ഉണ്ടാക്കിയ ഗോസിപ്പാണെന്ന് കരുതി, ഞാന്‍ വഴക്കിട്ടു'; പ്രണയകാലത്തെ കുറിച്ച് പാര്‍വതി
മലയാള സിനിമയിലെ താരദമ്പതിമാരില്‍ ആളുകള്‍ക്ക് ഏറെ ഇഷ്ടമുള്ള ജോഡികളാണ് ജയറാമും പാര്‍വതിയും. സിനിമയില്‍ നിന്ന് തുടങ്ങിയ പ്രണയം പിന്നീട് വിവാഹത്തിലേക്ക് വഴി മാറുകയായിരുന്നു. 1992 സെപ്തംബര്‍ ഏഴിനായിരുന്നു പാര്‍വതിയും ജയറാമും വിവാഹിതരായത്. പാര്‍വതിയുടെ അമ്മയ്ക്കും വീട്ടുകാര്‍ക്കും ജയറാമിനെ താല്പര്യമില്ലായിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷവും ആ അകല്‍ച്ച തുടര്‍ന്നു എന്ന് പാര്‍വതി പറയുന്നു.
മലയാള മനോരമ വാര്‍ഷിക പതിപ്പിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആണ് പാര്‍വതി പ്രണയകാല ഓര്‍മകള്‍ പങ്ക് വെക്കുന്നത്. സിനിമയില്‍ ജയറാമിനേക്കാള്‍ സീനിയറാണ് പാര്‍വതി. മൂന്ന് നാല് പടങ്ങളില്‍ ഒന്നിച്ചഭിനയിച്ചപ്പോഴേക്കും തങ്ങളെ കുറിച്ചുള്ള ഗോസിപ്പുകള്‍ വന്നിരുന്നു എന്ന് പറയുന്നു പാര്‍വതി. എന്നാല്‍ തുടക്കക്കാരനായ ജയറാം പബ്ലിസിറ്റിക്കു വേണ്ടി സ്വയം അടിച്ചിറക്കുന്നതാണെന്നാണ് ആദ്യം തോന്നിയത് എന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

'ജയറാമിനോട് അതിന്റെ പേരില്‍ വഴക്കിട്ടിട്ടുണ്ട്. പിന്നെ സെറ്റില്‍വച്ചു കണ്ടാല്‍ പോലും മിണ്ടാതായി. മനപ്പൂര്‍വം തന്നെ മസില് പിടിച്ചിരുന്നു. എന്നാല്‍ ഏറെനാള്‍ അങ്ങനെ മിണ്ടാതിരിക്കാന്‍ കഴിയില്ലെന്നു മനസിലായി,' പാര്‍വതി പറയുന്നു. തങ്ങള്‍ തമ്മിലുള്ള പ്രണയം ലോകം മുഴുവന്‍ അറിഞ്ഞിട്ടും അമ്മ മാത്രം വിശ്വസിച്ചിരുന്നില്ല എന്നും തന്നെ അത്രയ്ക്ക് വിശ്വാസമായിരുന്നു അമ്മയ്ക്ക് എന്നും പാര്‍വതി പറയുന്നു.
എന്നാല്‍ അധികം വൈകാതെ അമ്മയ്ക്കും കാര്യങ്ങളെല്ലാം മനസിലായി തുടങ്ങി. അതോടെ തങ്ങള്‍ തമ്മില്‍ കാണാനുള്ള അവസരം ഒഴിവാക്കാന്‍ അമ്മ ശ്രമിച്ചു. ഷൂട്ടിംഗ് ലൊക്കേഷനിലെല്ലാം അമ്മ നിഴലായി കൂടെയുണ്ടാകും. സത്യന് അന്തിക്കാടിന്റെ 'തലയണമന്ത്ര'ത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്തു നടക്കുമ്പോഴാണ് രസകരമായ സംഭവം നടക്കുന്നത്. അന്ന് ജയറാമിന്റെ ഭാഗം ചിത്രീകരിച്ചിരുന്നില്ല.
'അതുകൊണ്ട് അമ്മ ഒപ്പമുണ്ടായിരുന്നില്ല. എന്നാല്‍ ആരുമറിയാതെ ജയറാം സെറ്റിലെത്തി. ഞങ്ങള്‍ സംസാരിക്കാനും തുടങ്ങി. ഷൂട്ടിങ് കഴിഞ്ഞു തിരിച്ചുപോകാന്‍ ഞാന്‍ കാറില്‍ കയറിയപ്പോള്‍ ജയറാമും ഒപ്പം കൂടി. അപ്പോഴുണ്ട് മറ്റൊരു കാറില്‍ അമ്മ വരുന്നു. കാര്‍ പറപ്പിച്ചു വിട്ടോളാന്‍ യൂണിറ്റിലെ ഡ്രൈവറോട് ജയറാം പറഞ്ഞു. അമ്മ പിന്നാലെ ചേസ് ചെയ്ത് ബേക്കറി ജംഗ്ഷനിലിട്ടു പിടികൂടി,' പാര്‍വതി പറയുന്നു.
അന്ന് പക്ഷെ ഇക്കാര്യം എവിടേയും വാര്‍ത്തയായില്ല എന്നും പാര്‍വതി പറഞ്ഞു. വൈകാതെ ജയറാമിനൊപ്പമുള്ള സിനിമകളെല്ലാം വേണ്ടെന്നുവച്ചു. ഒരിക്കല്‍ മേക്കപ്പ് ബോക്സില്‍ ഒളിപ്പിച്ച് ജയറാം നല്കിയ കാസെറ്റ് കേട്ടത് അമ്മയായിരുന്നു. ഇത് കേട്ട അമ്മ ജയറാമിനെ വിളിച്ച് ചീത്ത പറഞ്ഞു. കല്യാണ സമയത്ത് പോലം അച്ഛനും അമ്മയും തന്നോട് അധികം സംസാരിച്ചിരുന്നില്ല എന്ന് പാര്‍വതി പറയുന്നു.
'ചടങ്ങിന് ശേഷം ജയറാമിന്റെ വീട്ടിലേക്ക് പോയപ്പോള്‍ കൊണ്ടുവിടാനായി അച്ഛനും അമ്മയും വന്നില്ല. നാലാം നാള് തിരികെ പെണ്‍വീട്ടിലേക്കു പോകുന്ന ചടങ്ങിനായും വീട്ടില്‍ നിന്ന് ആരും വിളിച്ചില്ല. എട്ട് മാസത്തോളം അമ്മയുടെ മൗനം തുടര്‍ന്നു. ഞാന്‍ ഗര്‍ഭിണിയായ ശേഷമാണ് അമ്മ എന്നോടു സംസാരിച്ചത്,' പാര്‍വതി പറയുന്നു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications