Get Updates
Get notified of breaking news, exclusive insights, and must-see stories!

2460 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം, 3 ബെഡ്റൂം; കൊച്ചിയിൽ പാർവതിക്ക് പുതിയ ഫ്ലാറ്റ്, ​ഗംഭീരം

മലയാളികളുടെ പ്രിയ താരമാണ് പാർവതി തിരുവോത്ത്. കുറഞ്ഞ കാലം കൊണ്ട് തന്നെ നിരവധി നല്ല സിനിമകളുടെ ഭാ​ഗമാകാൻ പാർവതിക്ക് കഴിഞ്ഞുണ്ട്. ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങൾ പാർവതി ചെയ്തിട്ടുമുണ്ട്. താരം ഇപ്പോൾ കൊച്ചിയിയിൽ ഒരു ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുകയാണ്. ലളിതവും സമാധാനപരവുമായ ഒരിടമാണ് പാർവതിക്കായി ഒരുക്കിയത്. 2460 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള മൂന്ന് കിടപ്പ് മുറികളാണ് ഫ്ലാറ്റിനുള്ളത്. അഹാനാസ് ഡിസൈനറാണ് ഫ്ലാറ്റിന്റെ ഇന്റീരിയറും ലാൻഡ് സ്കേപ്പിം​ഗും ഒരുക്കിയത്.

വളരെ ലളിതമായ രൂപകൽപന ചെയത ഒരു ഫ്ലാറ്റാണ്. ചെടികളൊക്കെ കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്. നാച്വറൽ ടോൺ നിറങ്ങൾക്കാണ് ഇന്റിരീയർ പ്രധാന്യം നൽകിയിരിക്കുന്നത്. ചാരനിറവും തവിട്ട് നിറവുമൊക്കെ ഒത്തിണക്കി വളരെ മനോഹരമായിട്ടുള്ള ഇന്റീരിയർ.

parvty

പ്രക‍ൃതിയോട് ചേർന്ന് നിൽക്കുന്ന ഡിസെൻ. ഫലവൃക്ഷങ്ങളും മാവും പാഷൻ ഫ്രൂട്ടുമൊക്കെ കൊണ്ട് മനോഹരമാണ് ബാൽക്കണി. കണ്ടംപററി ഡിസൈനിം​ഗ് ആണ്. ബാൽക്കണയിൽ നിന്ന് കായലിലേക്ക് ആണ് വ്യൂ. ഇത് ഫ്ലാറ്റിന് കൂടുതൽ ഭം​ഗി പകർന്ന് നൽകുന്നു. മൊത്തത്തിൽ വളറെ മനോഹരമായി ഫ്ലറ്റാണ് ഇത്.

അതേ സമയം അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമൺ എന്ന ചിത്രത്തിലാണ് പാർവതി അവസാനമായി അഭിനയിച്ചത്. സയനോര, നിത്യാ മേനോൻ, പത്മപ്രിയ എന്നിവരും വണ്ടർ വുമണിൽ അഭിനയിച്ചിരുന്നു. സോണി വിവിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.

ബാം​ഗ്ലൂർ ഡേയ്സ് ( 2014 ), എന്ന് നിന്റെ മൊയ്തീൻ ( 2015) ചാർലി ( 2015) ടേക്ക് ഓഫ്, ഉയരെ എന്നീ ചിത്രങ്ങളിൽ പാർവതി തന്റെ മികച്ച അഭിനയമാണ് നടത്തിയത്. 2015, 2017 വർഷങ്ങളിൽ കേരള സംസ്ഥാന സർക്കാരിന്റെ മികച്ച നടിയ്ക്കുള്ള പുരസ്ക്കാരവും താരം നേടി. നിരവധി ആരാധകരും പാർവതിക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+