'ടെക്‌നീഷ്യന്‍സിനെ ഡേറ്റ് ചെയ്തിട്ടുണ്ട്, നടന്‍മാരുമായി അടുപ്പമുണ്ടായിട്ടില്ല'; തുറന്ന് പറഞ്ഞ് പാര്‍വതി
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പാര്‍വതി തിരുവോത്ത്. സിനിമയില്‍ ചെയ്ത വേഷങ്ങളെല്ലാം മികച്ചതാക്കിയ റെക്കോഡുള്ള നടിയാണ് പാര്‍വതി. അഭിനയത്തോടൊപ്പം തന്റെ നിലപാടുകള്‍ കൊണ്ടും കൈയടി നേടാന്‍ പാര്‍വതിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇതാദ്യമായി തന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പാര്‍വതി.
താനിപ്പോള്‍ സിംഗിളാണ് എന്നും എന്നാല്‍ മുന്‍കാലങ്ങളില്‍ പ്രണയങ്ങളുണ്ടായിട്ടുണ്ട് എന്നും പാര്‍വതി പറഞ്ഞു. ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ പ്രതികരണം. മൂന്നര വര്‍ഷത്തോളമായി താന്‍ സിംഗിളാണ് എന്നാണ് പാര്‍വതി പറയുന്നത്. അതേസയം ടെക്‌നീഷ്യന്‍സിനെ ഡേറ്റ് ചെയ്തിട്ടുണ്ട് എന്നും ഡേറ്റിംഗ് ആപ്പുകളോട് താല്‍പര്യമില്ല എന്നും നടി വ്യക്തമാക്കി.

'പ്രണയിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ കുറെ നാളായി സിംഗിളാണ്. എന്നാല്‍ മുന്‍കാമുകന്‍മാരില്‍ മിക്കവരുമായും സൗഹൃദം സൂക്ഷിക്കുന്നുണ്ട്. പലരുമായും ഇപ്പോഴും സംസാരിക്കാറുണ്ട്. എന്നാല്‍ അതിനര്‍ത്ഥം അവരോട് ഇപ്പോഴും വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നു എന്നല്ല. ഒരു കാലത്ത് ഞങ്ങള്‍ പരസ്പരം സ്‌നേഹിച്ചിരുന്നവരാണ്. ഒരുമിച്ച് ജീവിക്കണം എന്ന് ആഗ്രഹിച്ചിരുന്നവരാണ്. അവര്‍ സന്തോഷമായിരിക്കണമെന്ന് കരുതുന്നു,' പാര്‍വതി പറഞ്ഞു.
ഒരുപാട് മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നുപോയ ആളാണ് താന്‍ എന്നും അമിതമായി ഭക്ഷണം കഴിക്കുന്ന കുഴപ്പം തനിക്കുണ്ടായിരുന്നു എന്നും പാര്‍വതി പറയുന്നു. 'ബോഡി ഡിസ്‌മോര്‍ഫിയ പീക്കിലായിരുന്ന സമയത്ത് ഞാന്‍ വളരെ നല്ല ഒരു വ്യക്തിയെ ഡേറ്റ് ചെയ്യുകയായിരുന്നു. എനിക്ക് ദേഷ്യവും വിശപ്പും ഒരുമിച്ച് വരും. വിശക്കുന്നതിന് എനിക്ക് ദേഷ്യം വരും,' നടി പറഞ്ഞു.
ഭക്ഷണം കഴിക്കേണ്ട എന്ന തോന്നുന്ന സമയത്ത് തനിക്ക് വേണ്ടി അവന്‍ ഭക്ഷണമുണ്ടാക്കും. ചായയും ജിഞ്ചര്‍ ടീയും ഒക്കെ ഉണ്ടാക്കി തരുമെങ്കിലും ഭക്ഷണത്തോടുള്ള തന്റെ ദേഷ്യം ആ ബന്ധത്തെ മോശമാക്കാന്‍ തുടങ്ങി എന്നും തന്റെ മാനസികബുദ്ധിമുട്ടുകള്‍ ആ ബന്ധത്തെയും ബാധിച്ചു എന്നും പാര്‍വതി പറയുന്നു. ആ ബന്ധം അങ്ങനെ ഇല്ലാതായെങ്കിലും പിന്നീട് തങ്ങള്‍ സംസാരിച്ചെന്നും പാര്‍വതി വ്യക്തമാക്കി.
ഇനി മറ്റൊരാളെ ജീവിതത്തിലേക്ക് കൊണ്ട് വരും മുമ്പ് താന്‍ കുറച്ച് കൂടി ശ്രദ്ധിക്കണം എന്നാണ് തോന്നുന്നത് എന്നും അല്ലെങ്കില്‍ അവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ നേരിടേണ്ടി വരും എന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. 'സിനിമാരംഗത്തെ സംവിധായകരുമായോ നടന്‍മാരുമായോ അടുപ്പമൊന്നുമുണ്ടായിട്ടില്ല. എന്നാല്‍ ടെക്‌നീഷ്യന്‍സിനെ ഡേറ്റ് ചെയ്തിട്ടുണ്ട്,' പാര്‍വതി പറഞ്ഞു.
ഡേറ്റിംഗ് ആപ്പുകളില്‍ പ്രൊഫൈല്‍ ഉണ്ട്. എന്നാല്‍ തനിക്ക് അതിനോട് താല്‍പര്യമില്ല എന്നും ഒരാളെ നേരില്‍ കണ്ടു മനസിലാക്കി പ്രണയിക്കാനാണ് താല്‍പര്യം താരം പറഞ്ഞു. പ്രണയത്തിലാകുക എന്നത് തനിക്ക് ഇഷ്ടമാണ് എന്നും പാര്‍വതി വ്യക്തമാക്കി. ഞാന്‍ വളരെ മനോഹരമായി പ്രണയിക്കുന്ന ആളാണ്. പ്രണയം നമ്മുടെ തലച്ചോറില്‍ തന്നെ ഉള്ളതാണ്. അത് ആര്‍ക്കും എടുത്തു മാറ്റാന്‍ കഴിയില്ല എന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications